ഞാനൊക്കെ ഒരു ബോക്സിനകത്താണ് ജീവിക്കുന്നതെന്ന് മനസിലായത് അമേരിക്കയിൽ വലതുപക്ഷ സംവാദകനായ ചാർളി കെർക്ക് (Charlie Kirk) വെടിവെച്ചു കൊല്ലപ്പെട്ടപ്പോഴാണ്. പേര് കേട്ടിട്ടുണ്ടെങ്കിലും, വലതുപക്ഷത്തെ ആളുകളെ കേൾക്കുന്ന പതിവില്ലാത്തത് കൊണ്ട് ഇയാൾ പറഞ്ഞിരുന്ന മൊഴിമുത്തുകൾ അറിയുന്നത് ഇങ്ങേരുടെ മരണശേഷം അഭിപ്രായസ്വാതന്ത്ര്യം എന്തുവരെയാകാം എന്നുള്ള ചർച്ചയുടെ ഇടയിലാണ്. ചില മുത്തുകൾ താഴെ കൊടുക്കുന്നു. 1. ഞാൻ വിമാനത്തിൽ കയറുമ്പോൾ ഒരു കറുത്ത വർഗക്കാരനായ ആളാണ് പൈലറ്റ് എങ്കിൽ, അയാൾക്ക് ഇത് പറത്താനുള്ള കഴിവുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടും. (If I... Continue Reading →
ആൾ ദൈവങ്ങളുടെ മനഃശാസ്ത്രം.
എന്തുകൊണ്ടാണ് നമ്മളെ പോലെ സാധാരണ മനുഷ്യരിൽ ചിലരെ മാത്രം നമ്മൾ ആൾ ദൈവമായി കൊണ്ടാടുന്നത്? എന്ത് പ്രത്യേകതയാണ് അവർക്കുള്ളത്? മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മതം തുടങ്ങി അനേകം കാര്യങ്ങൾ കൂടികുഴഞ്ഞ ഒന്നാണ് ഇതിന്റെ ഉത്തരം. നമ്മൾ സാധാരണ ആൾ ദൈവങ്ങൾ എന്ന് വിളിക്കുന്നത് മാതാ അമൃതാനന്ദമയി, സത്യസായി ഭാഭാ തുടങ്ങിയ ആളുകളെ ആണെങ്കിൽ മോദിയെ പോലെ പടിപടിയായി തങ്ങളുടെ വ്യക്തിപ്രഭാവം മനപ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ചില രാഷ്ട്രീയനേതാക്കളും താഴെപറയുന്ന സ്വഭാവസവിശേഷതകൾ ഉള്ളവരാണ്. 1. മനുഷ്യന്റെ ഏറ്റവും വലിയ ഭയം അനിശ്ചിതതാവസ്ഥയെ... Continue Reading →
Compulsive sexual behavior disorder
Compulsive sexual behavior disorder എന്നൊരു രോഗമുണ്ട്. സാധാരണ ഗതിയിൽ സെക്സ് നല്ലൊരു കാര്യം ആണെങ്കിലും 24 മണിക്കൂറം അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും , സന്ദർഭം നോക്കാതെ പങ്കാളികളെ തിരയുകയും, നമുക്ക് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരോട് ലൈംഗികപരമായ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മദ്യം അഡിക്ഷൻ ആകുന്നത് പോലെ സെക്‌സിന് അഡിക്റ്റ് ആകുന്നത് ചികിത്സ വേണ്ട ഒരു രോഗമാണ്. ഓരോ അഞ്ചുമിനിറ്റിലും ഫോൺ ചെക്ക് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ അഡിക്ഷൻ... Continue Reading →
കരഞ്ഞു തീരാത്ത കുട്ടി…
എന്തുകൊണ്ടാണ് ഒരു വഴക്ക് നടക്കുമ്പോൾ ഭാര്യയോ ഭർത്താവോ ഒന്നും മിണ്ടാതിരിക്കുന്നത്? പരസ്പരം ചർച്ച ചെയ്താൽ അല്ലെ വഴക്ക് തീരൂ? എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ പങ്കാളികളോട് കൈ പിടിച്ച് നടക്കണം, കെട്ടിപിടിക്കണം എന്നൊക്കെ വാശി പിടിക്കുന്നത്? അത് അത്രക്ക് പ്രാധാന്യമുള്ള ഒന്നാണോ? എന്തുകൊണ്ടാണ് തങ്ങളുടെ പങ്കാളികൾ ഇപ്പോഴും ചാറ്റ് ചെയ്യണം, ടെക്സ്റ്റ് ചെയ്യണം എന്നൊക്കെ വാശി പിടിക്കുന്നത്? പലപ്പോഴും മേല്പറഞ്ഞ പല പ്രശ്നങ്ങളുടെയും മൂല കാരണം ചെറുപ്പത്തിലേ ചില അനുഭവങ്ങൾ ആകും. ഉദാഹരണത്തിന്, എന്നും കൈ പിടിച്ച് നടക്കണമെന്ന്... Continue Reading →
മരണം കാത്ത് കഴിയുന്ന കുട്ടികൾ.
വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട്ടിൽ ഒരു അഥിതി വന്നു. കേരളത്തിൽ കാസർഗോഡ് ഒരാളാണ്, UAE യിൽ ഹോട്ടൽ നടത്തുന്നു. കുറെ യാത്രകൾ ചെയ്യുന്ന ഒരാൾ. ന്യൂ യോർക്ക് കാണാൻ വന്നപ്പോൾ ആരോ പറഞ്ഞറിഞ്ഞ് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വന്നതാണ്. കൂടെ ഭാര്യയും ഒന്നോ രണ്ടോ വയസുള്ള ഓമനത്തം നിറഞ്ഞ ഒരു കൊച്ചു പെൺകുട്ടിയും ഉണ്ടായിരുന്നു. എന്നെ സോഷ്യൽ മീഡിയ വഴി കേട്ടറിവ് മാത്രം ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ, വീട്ടിൽ വന്ന ഉടനെ, നിസ്കാര മുറിയാണ് അന്വേഷിച്ചത്.... Continue Reading →
ഞാനെന്ത് കൊണ്ട് Empuran കാണുന്നില്ല.
ഞാൻ നേരിട്ട് കണ്ട ഒരു വർഗീയ കലാപം നടന്നത് 1990 ൽ മട്ടാഞ്ചേരിയിലാണ്. അതിന്റെ ഓർമ്മകൾ ട്രിഗർ ചെയ്യാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഞാൻ Empuran എന്ന സിനിമ ഇതുവരെ കാണാതെ നടക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിലേക്ക് ഉടമസ്ഥൻ ഒരു നായയെ കയറ്റാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ അത് ട്രെയിനിന് അടിയിലേക്ക് വീണുപോകുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടിട്ട് രണ്ടുദിവസം ഉറങ്ങാൻ കഴിയാതെ പോയ ഒരാളാണ് ഞാൻ പിന്നെയാണ് ഒരു കലാപത്തിന്റെ ദൃശ്യങ്ങൾ വീണ്ടും ഓർമയിലേക്ക് വരുന്നത്. ബാബരി മസ്ജിദ്... Continue Reading →
പരുക്കരായ മനുഷ്യർ..
പുറമെ പരുക്കരായ ചില മനുഷ്യരുണ്ട്. ആളുകളോട് പെരുമാറാൻ അറിയാത്ത, എപ്പോഴും ദേഷ്യപ്പെട്ട് നടക്കുന്ന ചിലർ. പലപ്പോഴും, തങ്ങളുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ദൃഢമാക്കി കളഞ്ഞ പുറന്തോടിനുള്ളിൽ ,ഏറ്റവും മൃദുവായ വികാരങ്ങളെയും ഭയത്തെയും, ഒന്ന് സ്നേഹിക്കപ്പെടാനുള്ള ഏങ്ങലുകളെയും , അതിവിദഗ്ധമായി ഈ പുറന്തോടുകൾക്കുള്ളിൽ ഒളിപ്പിച്ചു വയ്‌ക്കുന്നവരാണിവർ. ഇക്കഴിഞ്ഞ ദിവസം മാതാപിതാക്കളെ ധിക്കരിച്ചു പ്രേമിച്ചു കല്യാണം കഴിച്ചവരെ കുറിച്ചുള്ള ഒരു തമിഴ് പരിപാടി കാണുകയായിരുന്നു. മകളുടെ വിവാഹത്തെ എതിർത്തുകൊണ്ട് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ച, പുറമെ വളരെ പരുക്കൻ മുഖഭാവമുള്ള ഒരമ്മയോട്,... Continue Reading →
മനുഷ്യൻ, എത്ര മനോഹരമായ പദം…
1. ഞാൻ ജനിച്ചത് മുതൽ എംസിഎ ഒന്നാം വർഷം കഴിയുന്നത് വരെ എന്റെ മൂക്കിന്റെ തുമ്പത്ത് വലിയൊരു മറുകുണ്ടായിരുന്നു. കാണാൻ ഭംഗിയില്ലാത്തത് കൊണ്ടും അത് വലുതാകുന്നനുണ്ടോ എന്നൊരു സംശയമുള്ളത് കൊണ്ടും അത് പ്ലാസ്റ്റിക് സർജറി വഴി മാറ്റാൻ ഞാൻ തീരുമാനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സമയമായത് കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർജറി ചെയ്തത്. വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി കൊച്ചിയിലുള്ള എന്റെ വീട്ടുകാരോട് ഇങ്ങിനെ ഒരു ഓപ്പറേഷൻ ചെയ്യാൻ പോകുന്ന കാര്യം... Continue Reading →
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു…
സീൻ ഒന്ന് : ഗോമതിയെ എയർപോർട്ടിൽ നിന്ന് പിക് ചെയ്തു വീട്ടിലേക്ക് പോകുന്ന വഴിക്ക് അലുവയക്ക് അടുത്തുള്ള അൽ സാജ് എന്ന റെസ്റ്റോറൻ്റിൽ കയറി. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ഒരു ഭാഗത്ത് ഒരു ചെറുപ്പക്കാരൻ ഒരു ഗിറ്റാറുമായി പാട്ട് പാടുന്നുണ്ടായിരുന്നു. ആളുകൾ പാട്ട് തുടങ്ങുന്നതോ അവസാനിക്കുന്നതോ ഒന്നും മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു. വിദേശത്ത് ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓരോ പാട്ട് കഴിയുമ്പോഴും നമ്മൾ കയ്യടിക്കും , പക്ഷേ ഇവിടെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല. രണ്ട്... Continue Reading →
വയസാവുന്ന അമ്മമാർ
അച്ഛന് വയസായി വരികയാണ്. ഒരാൾ പിടിക്കാതെ നടക്കാൻ വയ്യ, പറയുന്നതിൽ പലതും മനസിലാവുന്നുമില്ല, മനസിലാകുന്നതിൽ പലതും പരസ്പര ബന്ധമുള്ള കാര്യങ്ങളുമല്ല. പക്ഷെ വാശി നന്നായുണ്ട്. വീട്ടിൽ ഒരാളെ സഹായത്തിനു വയ്ക്കാമെന്നു വച്ചാൽ അത് സമ്മതിക്കുനില്ല, പ്രായമുള്ളവർ താമസിക്കുന്ന ഒരു geriatrics വിദഗ്ദന്മാരുള്ള സെന്ററിലേക്ക് മാറ്റാം എന്ന് പറഞ്ഞാൽ അതിനും സമ്മതമില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസിക ആരോഗ്യ പരിരക്ഷണം നമ്മളിൽ നിന്ന് വ്യത്യസ്തമാണെന്നത് പോലെ തന്നെ വയസായവരുടെ ശാരീരിക മാനസിക കാര്യങ്ങൾ നോക്കാൻ ഒരു സ്പെഷ്യലിസ്റ്റ് കൂടിയേ... Continue Reading →