അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കൂ, അവർ എത്ര നല്ല സർവ്വകലാശാലകൾ പണിതു. എത്ര നല്ല പാലങ്ങളും റോഡുകളും നിർമിച്ചു. വലിയ ബാങ്കുകൾ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയെല്ലാം ലോകത്തിന് അവരുടെ സംഭാവനയാണ്. ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ട് ഇതുപോലെയൊന്നും നടക്കുന്നില്ല? അതുകൊണ്ടല്ലേ നമ്മുടെ യുവാക്കൾ പുറംലോകത്തേക്കു ചേക്കേറുന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് അവരെ പോലെ വികസിക്കാത്തത്. നമ്മുടെ രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം? സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലോ, കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വർത്തകളുട താഴെയോ ഒക്കെ മേല്പറഞ്ഞ... Continue Reading →
ആണോ പെണ്ണോ?
ഹൈന്ദവ ക്ഷേത്രങ്ങളിൽ മറ്റിടങ്ങളിൽ നിന്ന് കൂടുതലായി ഒരു കാന്തികശക്തിയുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ ഇട്ടതിനു, എന്നെയും കുടുംബത്തെയും സോഷ്യൽ ബോയ്‌കോട്ട് ചെയ്ത ന്യൂ ജേഴ്സിയിലെ മലയാളി കൂട്ടുകാരിൽ എന്റെ അടുത്ത മുസ്ലിം, ക്രിസ്ത്യൻ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നമ്മളെന്തിനാണ് നമുക്കാവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് എന്നായിരുന്നു മുസ്ലിം സുഹൃത്തിന്റെ ചോദ്യം. പക്ഷെ അടിസ്ഥാന കാരണം, ഇന്നിവൻ സ്ത്രീകൾ ശബരിമലയിൽ കയറാൻ പറയുന്നു, നാളെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക് തുല്യസ്ഥാനം നൽകണമെന്ന് പറയുമെന്ന പേടി കൂടി ആയിരിക്കണം. ഞാൻ ഒരു ദൈവത്തിലും... Continue Reading →
ചാറ്റ് ജി പി റ്റി ക്ക് തെറ്റ് പറ്റുമ്പോൾ
ചാറ്റ് ജിപിറ്റി , ഡീപ് സീക് തുടങ്ങിയ എഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജി പി റ്റി യോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12). ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജി പി ടി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും , പക്ഷെ... Continue Reading →
ഒരു ഡേറ്റിംഗ് മാനിഫെസ്റ്റോ അഥവാ തേപ്പ് ഒരു മോശം കാര്യമല്ല.
ഈ വാലെന്റൈൻസ് ദിനത്തിൽ നിങ്ങൾ നിങ്ങളുടെ പ്രണയപങ്കാളിയെ തേക്കണെമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ തല്ലാൻ വരരുത്. ഡേറ്റിംഗ് എന്ന ആശയം തന്നെ നമ്മുടെ പങ്കാളി നമുക്ക് ഇണങ്ങിയ ആളാണോ എന്നറിഞ്ഞ്, ചിലപ്പോൾ പങ്കാളിയെ ഉപേക്ഷിക്കുകയും, നമുക്ക് 100 ശതമാനം ഉറപ്പുള്ളപ്പോൾ മാത്രം, വിവാഹം പോലെ, പങ്കാളിയുമായി ദീർഘകാല ബന്ധത്തിൽ ഏർപ്പെടാനുമുള്ള ഒരേർപ്പാടാണ്. പക്ഷെ നമ്മുടെ ശരീരം തന്നെ പ്രത്യുല്പാദനത്തിനുള്ള ഒരു വഴി മാത്രമായി കാണുന്ന നമ്മുടെ ഹോർമോണുകൾ പലപ്പോഴും അത് സമ്മതിച്ചു തരാത്തത് കൊണ്ട് , നമുക്ക്... Continue Reading →
ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു..
അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തും. അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഞാൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ... Continue Reading →
ആരുമല്ലാത്തവരുടെ ആത്മകഥകൾ.
ആരുമല്ലാത്തവരുടെ ആത്മകഥകൾ. ബന്ധമൊന്നുമില്ലാതിരുന്ന ഇരുപതോളം വർഷങ്ങൾക്ക് ശേഷം ഞാനാണ് ആദ്യമായി പയ്യന്നൂർ രാമന്തളിയിലുള്ള എന്റെ ഉപ്പയുടെ ( ഉമ്മയുടെ ബാപ്പ) തറവാടന്വേഷിച്ചു പോകുന്നത്. "കൊറ്റികടവിന് കുറുകെ വഞ്ചികൾ പോയ കാലമൊക്കെ പോയി മോനെ, ഇപ്പോൾ പാലം വന്നുകഴിഞ്ഞു എല്ലാവരും അതാണുപയോഗിക്കുന്നത്" : പയ്യന്നൂർ രാമന്തളിക്കടുത്തുള്ള കൊറ്റികടവിന് കുറുകെ കടത്തന്വേഷിച്ച എന്നോട്, അവിടെ മണൽ വരുന്ന വഞ്ചിക്കാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് എന്റെ ഉപ്പ ( ഉമ്മയുടെ ബാപ്പ) ഡയറിയിൽ എഴുതിയ അഡ്രസ് അടങ്ങിയ, പിഞ്ഞിത്തുടങ്ങിയ കടലാസ് എന്റെ... Continue Reading →
പ്രണയം വറ്റിയ ജീവിതങ്ങൾ
ഏറ്റവും പതുക്കെ മരിക്കുന്ന ഒന്നാണ് ദീർഘകാല പങ്കാളികളുടെ ഇടയിലെ പ്രണയം. അതിൽ വിവാഹത്തിന് മുമ്പ് പ്രണയിച്ചവരെന്നോ, വിവാഹം കഴിഞ്ഞു പ്രണയിച്ചവരെന്നോ വ്യത്യാസമില്ല. കുട്ടി മരിച്ചെന്നറിയാതെ, ഗർഭം പേറി നടക്കുന്നത് പോലെയാണ് ചില വിവാഹബന്ധങ്ങൾ, അത്രയ്ക്ക് പതുക്കെയാണ് പ്രണയം മരിച്ചുപോവുന്നത്. അത് തങ്ങളുടെ ആരുടെയോ തെറ്റുകൊണ്ടാണെന്ന, ആവശ്യമില്ലാത്ത കുറ്റബോധവും പേറിയാണ് പല ദമ്പതികളും കാലം കഴിക്കുന്നത്. യഥാർത്ഥത്തിൽ വിരല്പാടുകൾ പോലെ വ്യത്യസ്തരായ രണ്ടുപേർ ദീർഘകാലം ഒരുമിച്ചു ജീവിക്കുന്നതാണ് അത്ഭുതകരമായ കാര്യം, അവരുടെ ഇടയിലെ പ്രണയം മരിക്കുന്നതോ , അവർ... Continue Reading →
എന്തുകൊണ്ട് വീണ്ടും ട്രമ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രമ്പ് തിരഞ്ഞെടുക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. ഇവിടെയുള്ള കുറെ മലയാളി കൂട്ടുകാർ ട്രമ്പിനാണ് വോട്ട് ചെയ്തത്. ഞങ്ങളെ പോലെ ചില അതിമോഹികൾ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാറ്റ് വീശുന്നത് ട്രമ്പിന് അനുകൂലമായിട്ടാണ് എന്നുറപ്പായിരുന്നു. അതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്. ഭീകരമായ വിലക്കയറ്റത്തിലൂടെയാണ് അമേരിക്ക കഴിഞ്ഞ നാലു വർഷം കടന്നുപോയത്. ഇവിടെയുള്ള വലിയ സൂപ്പർ മാർക്കറ്റായ കോസ്റ്റ്‌കോയിൽ ഞങ്ങൾ മാസത്തിലെ രണ്ടു തവണ പോകും. ഓരോ തവണയും കൊറോണക്ക് മുൻപ് നൂറിനും നൂറ്റമ്പതിനും ഡോളറിനു ഇടക്കാണ് ... Continue Reading →
ആണും പെണ്ണും ഇടകലർന്നാൽ..
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റങ്ങളിലൊന്ന് മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്, പ്രത്യേകിച്ച് മലബാറിലെ കുട്ടികളുടെ. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം വേണ്ടെന്നു വച്ചതിലൂടെ പിന്നോട്ട് പോയ മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സർക്കാരിന്റെയും, പല മത സാമൂഹിക സംഘടനകളുടെയും ഇടപെടലുകളുടെ കാരണമായും , ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവോടു കൂടിയും, അസാധാരണ കുതിപ്പാണ് കാഴ്ചവച്ചത്. ഇപ്പോൾ മലബാറിലെ മുസ്ലിം കുട്ടികൾക്ക് റാങ്ക് കിട്ടുന്നത് ഒരു സാധാരണ സംഭവമായി തീർന്നിട്ടുണ്ട്.... Continue Reading →
കുരുത്തംകെട്ട കുട്ടികൾ
പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ... Continue Reading →