നിങ്ങൾ എന്ന അത്ഭുതം. 

ഈസ്റ്ററിന്റെ അന്ന്, പാരീസ് സന്ദർശനത്തിന്റെ അവസാന ദിവസം, ഗാർ ഡു നോർ എന്ന സ്ഥലത്തുള്ള നൂറുകണക്കിനുള്ള തമിഴ് റെസ്റ്റോറന്റുകളിൽ വളരെ പഴയതായ മുനിയാണ്ടി വിലാസിൽ പോയി മൂക്ക് മുട്ടെ ഇന്ത്യൻ ഭക്ഷണവും കഴിച്ചു മെട്രോയിൽ തിരിച്ചു വരുന്ന വഴിയാണ് അടിച്ചു പൂസായ ഒരു ഫ്രഞ്ച് കാരൻ എന്റെ അടുത്ത് വന്നിരുന്നത്.   ഒറ്റ നോട്ടത്തിൽ അയാൾ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ പ്രശസ്തമായ വാൻ ഗോഗ് ചിത്രമായ സെൽഫ് പോർട്രൈറ് വിത്ത് സ്ട്രോ ഹാറ്റ് ( വാൻ... Continue Reading →

വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസം ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുന്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ... Continue Reading →

ബാലൻ…

വളരെ വർഷങ്ങൾക്ക് ശേഷമാണു ഞാൻ ബാലനെ കാണുന്നത്. ഞാൻ സുഹൃത്തുക്കളെ സൽക്കരിക്കാൻ വിളിച്ചു വരുത്തിയ പാർട്ടി തീരുന്പോഴേക്കും ആറോ ഏഴോ ലാർജിന്റെ ലഹരിയിൽ ആയിരുന്നു അവൻ. ഇപ്പോൾ തൃശൂരിൽ താമസിക്കുന്ന അവനെ തിരിച്ച് കാറിൽ കൊണ്ട് പോയി വിടാമെന്ന് ഞാൻ പറഞ്ഞു. പോകുന്ന വഴിക്കു വെല്ലിങ്ടൺ ഐലൻഡിലെ ATH  ബാറിൽ ഒന്ന് കൂടി വണ്ടി നിർത്തി ഒരു ലാർജ് കൂടി അവൻ വിഴുങ്ങുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിനിന്നു. സ്കൂളിൽ പഠിക്കുന്പോൾ ഒന്നാമതായിരുന്ന, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റെല്ലാം ഉണ്ടായിരുന്ന... Continue Reading →

പിന്നോട്ട് നടക്കുന്ന കേരളം?

എന്റെ പേരിൽ കിഴക്കേടത്ത് എന്ന് വരാൻ കാരണം ഏറണാട്ട് അന്പലം എന്ന് ഞങ്ങൾ ചുരുക്കി വിളിക്കുന്ന ഏറണാട്ട് വനദുർഗ ക്ഷേത്രം ആണ്. അതിന്റെ കിഴക്കു ഭാഗത്തു താമസിച്ചിരുന്ന എല്ലാവരുടെയും വീട്ടു പേർ കിഴക്കേടത്തു എന്നായിരുന്നു. അതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടും. ഈ ക്ഷേത്രം സ്വന്തമെന്ന പോലെ നടത്തിക്കൊണ്ടു പോയിരുന്നത് അതിനടുത്തു താമസിച്ചിരുന്ന നായർ, കുറുപ്പ്, മേനോൻ എന്നിങ്ങനെ പേരുകളിൽ വാലുള്ള ചിലർ ആയിരുന്നു. പാല് വാങ്ങിക്കാൻ മാത്രമാണ് ഞങ്ങൾ അവിടെ പോയികൊണ്ടിരുന്നത്. പാല് ഞങ്ങളുടെ പാത്രത്തിൽ... Continue Reading →

ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു…

ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിച്ചിരുന്ന ഒരു പാട്ടുകാരിയും. അന്നാട്ടിലെ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കാൻ ആഗ്രഹിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ മതത്തിന്റെ പേരിൽ നിഷേധിച്ച അയാൾ, ആ നാട്ടിലെ പെണ്ണുങ്ങൾ ഇനി മേൽ സാരി ധരിക്കരുത് എന്നൊരു ഉത്തരവിറക്കി. വിപ്ലവകാരിയും തന്റെ നാട്ടിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുകയും ചെയ്ത കവി ആ ഭരണാധികാരിക്കെതിരെ കവിതകൾ എഴുതുകയും അതിന്റെ ഫലമായി ജയിലിൽ അടക്കപ്പെടുകയും ചെയ്തു. കവിയെ ഇഷ്ടപെട്ട അന്പതിനായായിരത്തോളം... Continue Reading →

ചെറിയ ലോകത്തെ വലിയ മനുഷ്യർ….

തുടർച്ചയായ പഴയ പാട്ടുകൾ ആണ് ആദ്യം കാതിൽ വീണത്. ഞാൻ പ്രീ ഡിഗ്രി പഠിച്ച കൊച്ചിൻ കോളേജിന്റെ ബീച്ച് ക്ലീനിങ് പ്രോഗ്രാമിന്റെ ഉത്ഘാടനത്തിന് പോയതായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഗുഡ് ഹോപ്പ് ഓൾഡ് ഹോമിൽ രാവിലെ ഭക്ഷണം കൊടുത്തു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. ഈ പഴയ പാട്ടെല്ലാം കേട്ട് ആളുകൾ ഉറങ്ങി പോകുമല്ലോ, പുതിയ പാട്ടുകൾ വയ്ക്കാൻ പറയൂ എന്ന് ആരോ പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞ പഴയ പാട്ടുകൾ നിന്ന്, പുതിയ അടിപൊളി പാട്ടുകൾ വന്നു. രാവിലെ... Continue Reading →

മുത്തലാഖിന്റെ രാഷ്ട്രീയം

എന്റെ ബാപ്പ മൂന്നു കല്യാണം കഴിച്ചതാണ്. ഞാൻ ഏഴിൽ പഠിക്കുന്പോഴോ മറ്റോ ആയിരുന്നു അത്. കുറെ നാൾ വീട്ടിൽ നടന്നു വന്നിരുന്ന കുടുംബ വഴക്കിന്റെ ബാക്കി പത്രം ആയിരുന്നു ബാപ്പയുടെ മറ്റു വിവാഹങ്ങൾ. വേറെ കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ആയിരുന്നു ബാപ്പ വീട്ടിൽ വന്നിരുന്നത്. ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിൽ ആയിരുന്നു.   ഞാനും ഉമ്മയും , എനിക്ക് രണ്ടു വയസിനു മൂത്ത ഇത്തയും, ഏഴു വയസിനു ഇളയ അനിയനും ആയിരുന്നു അന്ന്... Continue Reading →

മുസ്ലിങ്ങളെ കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധം.

"മോൻ പറ്റുമെങ്കിൽ ഇവളുടെ ഭർത്താവിനെ എങ്ങിനെ എങ്കിലും സഹായിക്കു, നിങ്ങൾ മുസ്ലിങ്ങളുടെ കയ്യിൽ ഗൾഫിലെല്ലാം പോയി കുറെ പൈസ ഉള്ളതല്ലേ?" ഒരു കൂട്ടുകാരിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവളുടെ 'അമ്മ പറഞ്ഞതാണ്. "'അമ്മ എന്താണ് പറയണത്, ഞാൻ പോയി കണ്ട എന്തോരം മുസ്ലിം വീടുകളിൽ പട്ടിണിക്കാരാണ്..." സെൻസസ് എടുക്കാൻ പോയി തിരിച്ചു വന്നു അകത്തു മുഖം കഴുകാൻ പോയ കൂട്ടുകാരി അമ്മയെ തിരുത്തി. മുറിയിലെ ടിവിയിൽ സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമ ഓടുന്നുണ്ടായിരുന്നു. എല്ലാവർക്കും... Continue Reading →

ആരുടെ ഓണം?

"കേരളത്തിൽ ഗ്രാമങ്ങൾ ഇല്ലേ? ഒരു പട്ടണം കഴിഞ്ഞു അടുത്ത പട്ടണം തുടങ്ങുകയാണല്ലോ? തമിഴ്നാട്ടിലാണെകിൽ ബസിൽ യാത്ര ചെയ്‌യുന്പോൾ ഒരു നഗരം കഴിഞ്ഞു അടുത്ത നഗരം എത്തുന്നതിനു മുൻപ് ഒരു വലിയ പല ഗ്രാമങ്ങൾ കടന്നു പോകും. കൃഷിഭൂമിയും കുടിലുകളുമുള്ള അധികം ആശുപത്രികളോ സ്കൂളുകൾ പോലുമോ ഇല്ലാത്ത ഗ്രാമങ്ങൾ. കേരളത്തിൽ അങ്ങിനെ ഒന്ന് ഞാൻ കാണുന്നതേ ഇല്ല, വലിയ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും പകരം വലുതോ ചെറുതോ ആയ പട്ടണങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് കടന്നുള്ള യാത്രയാണ് കേരളത്തിൽ.." വിവാഹശേഷം ആദ്യമായി... Continue Reading →

പ്രണയവിവാഹത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ…

ഞങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ട് കുറെ കൂട്ടുകാർ അവരുടെ പ്രേമത്തിന് ഞങ്ങളുടെ ജീവിതം ഒരു ഊർജമാണ് എന്ന് പറയുന്ന കേൾക്കുന്പോൾ എനിക്ക് കലയെ ഓർമ വരും. അവളും എന്നെ പോലെ വേറെ മതത്തിൽ നിന്നൊരാളെ  പ്രേമിച്ചു കല്യാണം കഴിച്ചതാണ്. രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപാണ് അവസാനമായി അവൾ എന്നെ ഫോണിൽ വിളിച്ചത്. "എടാ ഞാൻ ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, എനിക്കൊരു ഇരുപതിനായിരം രൂപ വേണം, മോൾക്ക് കോളേജിൽ ഫീസ് കൊടുക്കാൻ സമയമായി...?" കരഞ്ഞു കൊണ്ടാണ്... Continue Reading →

Blog at WordPress.com.

Up ↑