എന്റെ കൂടെ കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ ആണ് അനിലും ജോസെഫും. വർഷങ്ങൾ കഴിഞ്ഞു അനിൽ ഇലെക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി. ജോസഫ് PSC എഴുതി ഇലെക്ട്രിസിറ്റി ബോർഡിൽ കാഷ്യർ ആയി കയറി. വർഷങ്ങൾക്ക് ശേഷം രണ്ടു പേർക്കും ഒരു ഓഫീസിൽ ജോലി ചെയ്യേണ്ടി വന്നു. കൂട്ടുകാരൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ഓഫീസിൽ തന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാൻ അനിലിനെ കാണാൻ എത്തിയ ജോസഫിനെ മാറ്റി നിർത്തി അനിൽ പറഞ്ഞു. "നമ്മൾ ഒരുമിച്ചു... Continue Reading →
ഇരയും വേട്ടക്കാരനും.
അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ... Continue Reading →
പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ…
ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ. പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ,... Continue Reading →
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…
എട്ടിലോ ഒന്പതിലോ പഠിക്കുന്പോഴാണ് ഞാൻ പത്രവിതരണം നടത്തിയത്. ഒരു മെയ് മാസത്തിൽ ആയിരുന്നു തുടക്കം. രാവിലെ നാലിനെഴുന്നേറ്റു അടുത്തുള്ള ചായക്കടയിൽ നിന്നൊരു ചൂട് ചായയും കുടിച്ചു വീടിനു നാല് കിലോമീറ്റർ അകലെ ഉള്ള തോപ്പുപടിയിൽ പോയാണ് പേപ്പർ കെട്ട് എടുക്കുന്നത്. ചില ദിവസങ്ങളിൽ പേപ്പറിന്റെ ഇടയിൽ പരസ്യത്തെ തിരുകുന്ന പണി ഉണ്ടാവും. ആ പേപ്പറും ആയി ആറു കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇടക്കൊച്ചിയിൽ പോയി ആണ് വിതരണം. ഒന്ന് രണ്ടു ആഴ്ച നന്നായി പോയി, പക്ഷെ ജൂണിൽ... Continue Reading →
ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം….
ചെറുപ്പത്തിൽ നോന്പ് പിടിക്കാത്ത, പള്ളിയിൽ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കിൽ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തിൽ വെറുതെ നടക്കുന്നതും അന്നായിരുന്നു. പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓർമ്മകൾ രാത്രി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയിൽ ശർക്കര ഇട്ടു... Continue Reading →
ഏറ്റവും വലിയ ലൈംഗിക അവയവം….
പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്. എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ... Continue Reading →
മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.
വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച് മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല. യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു... Continue Reading →
ശീലങ്ങൾ, ശീലക്കേടുകൾ….
"ചേട്ടൻ രാവിലെ തന്നെ ബീവറേജസിൽ പോയി ക്യു നിൽക്കും. ഒരു പെഗ് അടിച്ചില്ലെങ്കിൽ രാവിലെ ജോലിക്കു പോകാൻ പറ്റില്ല. ചില വൈകുന്നേരങ്ങളിൽ കുടിച്ചു ബോധം ഇല്ലാതെ ആണ് വരുന്നത്. ഭയങ്കര സ്നേഹം ഉള്ള മനുഷ്യൻ ആണ്, പക്ഷെ കുടിച്ചു കഴിഞ്ഞാൽ ഇടിയും ചീത്ത വിളിയും ഒക്കെയാണ്. കൂടെ കുടിക്കാൻ കുറെ കൂട്ടുകാരൃം. എനിക്ക് ജീവിതം തന്നെ മടുത്തെടാ, ഈ പിള്ളേരെ ഓർത്തിട്ടാണ് മുന്നോട്ടു പോകുന്നത്. പുള്ളിക്കും ഇത് നിർത്തിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല. കുറച്ചു ദിവസം നിർത്തിയാൽ... Continue Reading →
കുടിയേറ്റത്തിന്റെ സാന്പത്തിക ശാസ്ത്രങ്ങൾ
ഞങ്ങളുടെ പുതിയ പ്രസിഡന്റ് ട്രന്പ് അദ്ധേഹത്തിന്റെ അധികാരത്തിന്റെ ആദ്യത്തെ ആഴ്ച ചെയ്ത ഒരു കാര്യം സിറിയ ഉൾപ്പെടയുള്ള ഏഴു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ അമേരിക്കയിൽ വരുന്നതിൽ നിന്നും തടയുക എന്ന ഉത്തരവിൽ ഒപ്പു വച്ചതാണ്. ഇതിന്റെ ഒന്നാമത്തെ പ്രശ്നം കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്ക മറ്റു കുടിയേറ്റക്കാരെ തടയുക എന്ന വിരോധാഭാസം ആണെങ്കിലും ഒറ്റ നോട്ടത്തിൽ ഇത് അമേരിക്കൻ സന്പത് വ്യവസ്ഥയെ സഹായിക്കാനാണ് എന്ന് ചിലർക്ക് തോന്നിയേക്കാം. പ്രത്യകിച്ചും സിറിയ പോലെ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന അഭയാർത്ഥികൾ... Continue Reading →
മറ്റൊരു സ്ട്രിപ്പ് ക്ലബ് കഥ കൂടി
മുൻപൊരിക്കൽ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ വച്ച് കാത്തിയെ കണ്ട കഥ പാവപ്പെട്ടവരുടെ വേശ്യ എന്ന പേരിൽ ഞാൻ എഴുതിയിരുന്നു. മറ്റൊരു ദിവസം എന്റെ ജോലിസ്ഥലത്തിനടുത്തുള്ള ഒരു ക്ലബ്ബിൽ വച്ചാണ് വേറൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്. അധികം തിരക്കില്ലാത്ത ഒരു വൈകുന്നേരം ആയിരുന്നു അത്. വളരെ കുറച്ചു ആളുകൾ മാത്രം ആണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. ഫ്ലോറിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാന്പാർ പോലെ രണ്ടു പെൺകുട്ടികൾ അലസമായി ഡാൻസ് ചെയ്തു കൊണ്ടിരിന്നു. ഒരു ബിയർ ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ... Continue Reading →