പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ, അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്. ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →
ആചാരങ്ങൾ ഉണ്ടാവുന്നത്.
അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →
പ്രണയത്തിന് എന്ത് വില … #metoo
#metoo "എന്റെ മോളെവിടെ?" വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല.. 1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും. ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന... Continue Reading →
പുതിയ പാഠങ്ങൾ ..
അന്നയും റസൂലും എന്ന ചലച്ചിത്രം ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം. ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.... Continue Reading →
ആചാരപൂർവം ഒരു പ്രണയം…
പ്രിയപ്പെട്ട ദീപയ്ക്ക്, നമ്മൾ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാൻ ഇന്ന് എന്റെ വീട്ടിൽ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായർ കുടുംബത്തിലെതാണു എന്ന് ഞാൻ അമ്മയോട് പറഞ്ഞത്. പക്ഷെ അപ്പോഴാണ് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. അത് മനസിലാക്കാൻ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാർ പറഞ്ഞു തരികയുണ്ടായി. ഞാൻ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒൻപതോ... Continue Reading →
സിറിയയിലെ ഇസ്രായേലി ചാരൻ ആയിരുന്നു ഏലി കോഹെൻ. സിറിയൻ പ്രസിഡന്റ് പദത്തിന് വരെ അടുത്തെത്തിയ ഒരു ചാരൻ. ഇസ്രായേൽ രൂപീകൃതം ആകുന്നതിനും മുമ്പ് 1924 ഡിസംബർ ആറിന് ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ഒരു ജൂത കുടുംബത്തിൽ ആണ് കോഹെൻ ജനിച്ചത്. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഹെന് അറബി ഭാഷയിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു.ഈജിപ്ത്, സിറിയൻ , ലെബനീസ് എന്നീ രാജ്യങ്ങളിലെ ആളുകളുടെ അറബി ഉച്ചാരണം നന്നായി അനുകരിക്കാൻ കോഹെന് പ്രത്യക കഴിവുണ്ടായിരുന്നു. അന്നുള്ള എല്ലാ ജൂത വംശജരെയും പോലെ... Continue Reading →
എല്ലാ കള്ളികൾക്കും പുറത്തുള്ളവർ…
"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?" എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്. "അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്" "നിന്റെ പേരെന്താണ്?" "നിതിൻ" "ഹിന്ദു? "അതെ" "തമിഴനാണോ?" "അതെ" "മുഴുവൻ പേരെന്താണ്?" "നിതിൻ നസീർ" "നസീർ തമിഴ് പേരല്ലല്ലോ" "എന്റെ ബാപ്പ മലയാളിയാണ്" "അപ്പൊ നീ മലയാളിയല്ലേ?" "അതെ" "മുസ്ലിമും?" "അതെ" "പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?" "ഞാൻ അതുമാണ്.... Continue Reading →
ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?
വെളുപ്പിനെ നാലു മണിക്ക് ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എഴുന്നേറ്റത്. പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോൺ കോളുകൾ. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാൻ വയ്യ. സമയം വ്യത്യസം അറിയാതെ വിളിക്കുന്നവർ അപൂർവം. പരിചയമില്ലാത്ത ഒരു ഇന്ത്യൻ നന്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്. "നസീർ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?" ഇംഗ്ലീഷിൽ ഒരു ചോദ്യം. "പറയൂ..." "സർ, ഞങ്ങളുടെ ആശുപത്രിയിൽ ആക്‌സിഡന്റിൽ പെട്ട ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയതാണു താങ്കളുടെ നന്പർ.... Continue Reading →
ഫ്രാൻസിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?
ഒന്നുമില്ല എന്നാണെങ്കിൽ തുടർന്ന് വായിക്കുക. നാളെ, മെയ് ഏഴാം തീയതി, ആണ് ഫ്രാൻസിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നിന്ന് ഒരു സ്ഥാനാർത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേൽ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാർഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാർത്ഥികൾ. കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു.... Continue Reading →
എന്റെ ഉപ്പൂപ്പാക്ക് ഏഴു ഭാര്യമാരുണ്ടായിരുന്നു….
വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ മാതാപിതാക്കളെ ബീച്ച് കാണിക്കാനായി ഫോർട്ട് കൊച്ചിയിൽ പോയതാണ്. ഒരു ചെറിയ പെട്ടിക്കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു. ഞാൻ കൊച്ചിക്കാരൻ അല്ലെന്നു വിചാരിച്ചിട്ടാവും നാരങ്ങ വെള്ളത്തിന് കടക്കാരൻ കുറച്ച പൈസ കൂട്ടി ചോദിച്ചു. "ഇക്ക, ഞാൻ ഇവിടെ ഒക്കെ തന്നെ ഉള്ളതാണ്, ഈ പൈസ ഇത്തിരി കൂടുതൽ ആണല്ലോ.." കടക്കാരന് എന്റെ മീശയില്ലാത്ത, അമേരിക്കയിൽ നിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിൽ വന്ന എന്റെ കോലം... Continue Reading →