പി ജെ കുര്യൻ രാജ്യസഭാ സ്ഥാനാർഥി ആകണോ വേണ്ടയോ എന്ന് ആരാണ് തീരുമാനിക്കേണ്ടത്? ഇന്നായിരുന്നു ന്യൂ ജേഴ്സിയിലെ പ്രൈമറി തിരഞ്ഞെടുപ്പ്. ഞാൻ ഇവിടെ രജിസ്റ്റർ ചെയ്ത ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗമായത് കൊണ്ട് വരുന്ന നവമ്പർ തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർത്ഥിയെ ആണ് ഡെമോക്രാറ്റിക് പാർട്ടി നിർത്തേണ്ടത് എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയാം. അങ്ങിനെ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആളെ ആണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആയി പാർട്ടി നിർത്തുക. അതുപോലെ തന്നെ ഏതു സ്ഥാനാർത്ഥിയെ... Continue Reading →
വൈബ്രേറ്റർ കണ്ടുപിടിച്ച കഥ
വൈബ്രേറ്റർ കണ്ടുപിടിച്ച കഥ. 1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കൾക്ക് ഡോക്ടർമാർ അവരുടെ രഹസ്യഭാഗങ്ങളിൽ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികിൽസിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങൾ... Continue Reading →
2018 ലെ വെള്ളപ്പൊക്കത്തിൽ അനുഭവങ്ങൾ..
"നസീർ, ഞങ്ങൾ ജൈന മതക്കാർക്ക് മൺസൂൺ സമയത്ത് ചില ഭക്ഷണ നിയന്ത്രണങ്ങളുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ചതുർമാസങ്ങൾ കുറെ അധികം ചെടികളും, പ്രാണികളും എല്ലാം ഉണ്ടായിവരുന്ന കാലമായാണ് ജൈനമതക്കാർ കണക്കാക്കുന്നത്. അത് കൊണ്ട്, പച്ചനിറത്തിലുള്ള ഇലകൾ ഞങ്ങൾ ഈ മാസങ്ങളിൽ ഉപയോഗിക്കാറില്ല. മറ്റു മാസങ്ങളിൽ പോലും ഭൂമിയുടെ അടിയിൽ വളരുന്ന ഉരുളക്കിഴങ്ങോ, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയോ, അത് പറിച്ചെടുക്കുമ്പോൾ ചില സൂക്ഷ്മമായ ജീവികൾക്ക് പരിക്കേൽക്കും എന്ന കാരണത്താൽ, ഞങ്ങൾ ഭക്ഷണത്തിൽ ചേർക്കാറില്ല. അത് കൊണ്ട്... Continue Reading →
പൊതുയിടത്തിൽ മലവിസർജനം ചെയ്തതിന് ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് …
ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയട്ടെ? ഞങ്ങൾ മട്ടാഞ്ചേരിയിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ തൂറിയിരുന്നത് അവിടെയുള്ള കാണകളിലായിരുന്നു. എന്റെ ഉമ്മയുടെ വീടൊരു ലൈൻ വീടായിരുന്നു, അഞ്ചു വീടുകൾ അടുത്തടുത്തായി മതിലുകൾ ഷെയർ ചെയ്യുന്നതുപോലെ പണിതു വച്ചത്. ഏറ്റവും മുൻപിലെ ചെറിയ വരാന്തയും, ഒരു മുറിയും അടുക്കളയും ചേർന്ന് ഏതാണ്ട് 300 അല്ലെങ്കിൽ 400 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള വീടുകളാണിവ. പക്ഷെ എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറും ഒരു കക്കൂസും മാത്രമേ ഉള്ളൂ.... Continue Reading →
സംഘപരിവാർ ഒരു മനോഭാവമാണ്..
രണ്ടു വർഷം മുമ്പ് നോട്ടു നിരോധനം വരുന്നത് വരെ സംഘി എന്നാൽ ബിജെപി / ആർ എസ് എസ്സുകാർ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാൻ പുരോഗമന ചിന്താഗതിക്കാരാണെന്നു കരുതിയ പലരും കുറച്ച് സംഘി മനസുള്ളവരാണെന്ന് നോട്ടു നിരോധനനത്തിന്റെ അന്നാണ് മനസിലായത്. സംഘിസം പാർട്ടി മെമ്പർഷിപ്പിനും മത ജാതി വേലിക്കെട്ടുകൾക്കും ഉപരി ഒരു മാനസിക അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു സംഘികളുടെ സവിശേഷ സ്വഭാവങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം. 1) പഴമയോടുള്ള അമിതമായ അഭിനിവേശം. ആധുനിക ശാസ്ത്രത്തിന്റെ... Continue Reading →
ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ
ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ.. "അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്" : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ സ്പൈസെർ പറഞ്ഞതാണ്. പക്ഷെ അമേരിക്കയിലെ മാധ്യമങ്ങൾ ആ അവകാശവാദം പൊളിച്ചു കയ്യിൽ കൊടുത്തു. ഉൽഘാടന സമയത്തെ ഏരിയൽ ഫോട്ടോ , അന്ന് എത്ര പേർ പൊതു ഗതാഗതം ഉപയോഗിച്ച് എന്നെല്ലാം ഉള്ള ഡാറ്റ ഉപയോഗിച്ച് ട്രമ്പ് അധികാരത്തിൽ കയറിയപ്പോൾ ഉള്ളതിനേക്കാൾ ഏറെ... Continue Reading →
ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്
ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്. "മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്" മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. ഓൾ ഇന്ത്യ റേഡിയോ വരെ ഇങ്ങിനെയാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കാരണം എന്തെന്നോ , മഹാതമാ ഗാന്ധിയെ വധിച്ചതിന് ശേഷം, അത് ചെയ്തത് ഒരു മുസ്ലിം ആണെന്ന വാർത്ത പരത്താൻ ആർ എസ് എസ് പദ്ധതി ഇട്ടിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച... Continue Reading →
മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം
മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ആശയം ആണ് അവരെ കൂട്ടിയോജിപ്പിച്ചു നിർത്തിയിരുന്നത്. നാസ്തികൻ ആയ, ശാസ്ത്രത്തിന്റെ പുരോഗതിയിൽ വിശ്വാസമുള്ള നെഹ്‌റു. ഹിന്ദു മതത്തിലെ ബ്രാഹ്മണ ജാതി സമവാക്യങ്ങളെ രാമരാജ്യം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിക്കെട്ടിയ, അംബേദ്കറുടെ ആശയങ്ങളെ ഇഷ്ടമില്ലാതിരുന്ന ഗാന്ധി, നല്ല പഠിപ്പും വിവരവും ഉള്ള, എന്നാൽ അന്നത്തെ ഇന്ത്യയിലെ കീഴാള ജനതയുടെ അനുഭവങ്ങൾ അറിയുന്ന, അംബേദ്‌കർ.... Continue Reading →
സമ്പത്ത് കാണുമ്പോൾ മാത്രം മറക്കുന്ന ജാതി..
"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? " വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്. "അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക്... Continue Reading →
കിത്താബും കിത്താബിലെ കൂറയും
കിത്താബും കിത്താബിലെ കൂറയും .. സീൻ 1 : ഞങ്ങളുടെ കോളേജ് വാട്സ്ആപ് ഗ്രൂപ്പിൽ, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെൺകുട്ടികളെ പോലെ സൽവാർ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവൾ പക്ഷെ ഇപ്പോൾ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്. "അവൾ ഇപ്പോൾ ഒരു തനി മുസ്‌ലിയാർ കുട്ടിയാണ്" ഇവളെ ഗ്രൂപ്പിൽ ചേർത്ത പെൺകുട്ടി പറഞ്ഞു "ഓ... Continue Reading →