യെദിയൂരപ്പയുടെ ഡയറി

യെദിയൂരപ്പയുടെ ഡയറി. നൂറു കണക്കിന് പേർ കൊല്ലപ്പെടുന്ന ഒരു വർഗീയ ലഹളയാണോ , കർണാടകത്തിൽ അടുത്തിടെ നടന്ന പോലെ കോടിക്കണക്കിന് രൂപ കൈമറിയുന്ന കുതിരക്കച്ചവടം ആണോ കൂടുതൽ അപകടകരം? ഒറ്റനോട്ടത്തിൽ ആദ്യത്തേതാണ് കൂടുതൽ അപകടം പിടിച്ച ക്രിമിനൽ കുറ്റമെന്നു നിങ്ങൾക്ക് തോന്നാമെങ്കിലും അഴിമതിയാണ് കൂടുതൽ ആളുകളെ അപകടപ്പെടുത്തുന്നത്. കർണാടകത്തിൽ ബിജെപി പണം കൊടുത്ത് എം എൽ എമാരെ വാങ്ങിയാലോ, കോമൺ വെൽത്ത് ഗെയിം നടപ്പാക്കുന്ന സമയത്ത് സുരേഷ് കൽമാഡി അഴിമതി നടത്തിയാലോ, ശപ്പെട്ടി കുംഭകോണത്തിൽ ബിജെപി അഴിമതി... Continue Reading →

ഫാസ്റ്റ് ഫുഡിന്റെ മനഃശാസ്ത്രം..

ഇനി ഞാനൊരു രഹസ്യം പറയട്ടെ? അമേരിക്കയിലെ പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ് മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ്, കെ എഫ് സി, വെൻഡീസ്‌, പീറ്റ്‌സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിൻ റെസ്ററൗറന്റുകളിലെ ബർഗർ , ഫ്രൈഡ് ചിക്കൻ, പീറ്റ്‌സ തുടങ്ങിയ സാധനങ്ങൾ. ഇവിടെ ഏറ്റവും വില കുറഞ്ഞു കിട്ടുന്ന ഭക്ഷണവും ഇതാണ്. ഒരർത്ഥത്തിൽ അവർക്ക് കിട്ടുന്ന പൈസ കൊണ്ട് കഴിക്കാൻ കഴിയുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് മാത്രമാണ്. സാലഡ്, പഴവർഗങ്ങൾ, ഗ്രിൽ അല്ലെങ്കിൽ ആരോഗ്യകരമായി പാചകം... Continue Reading →

എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ..

എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ.. എനിക്ക് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട് എന്ന് പറയുമ്പോൾ നിങ്ങളെല്ലാം വിചാരിക്കും ഞാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം തിരികെ കൊണ്ടുവന്നിട്ട് തരാം എന്ന് പറഞ്ഞ പൈസയുടെ കാര്യമാണ് പറയുന്നതെന്ന്. എന്നാൽ അതിനു പുറമെ എനിക്കൊരു ഒന്നര ലക്ഷം രൂപ കിട്ടാനുണ്ട്, ഇത്തവണ തിരുവിതാംകൂർ രാജാവിന്റെ കയ്യിൽ നിന്നാണ്. നിങ്ങളിൽ ചിലരെങ്കിലും ഊഹിച്ച പോലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഇതുവരെ തുറന്ന് നോക്കി... Continue Reading →

മതം എന്ന ബിസിനസ്..

നിങ്ങൾ ഒരാൾക്ക് പണം കടം കൊടുത്താൽ അയാൾ അത് തിരിച്ചു തരാനുള്ള സാധ്യത എത്രയാണ്? അത് കണ്ടുപിടിക്കാൻ എന്തെങ്കിലും എളുപ്പമാർഗം ഉണ്ടോ? ബാങ്കിങ് വ്യവസായത്തിൽ പലപ്പോഴും ക്രെഡിറ്റ് റേറ്റിംഗ് നോക്കിയാണ്, സ്ഥാവരജംഗമ വസ്തുക്കൾ ഈടായി വാങ്ങി കൊടുക്കുന്ന ലോണുകൾ അല്ലാതെയുള്ള ലോണുകൾ കൊടുക്കുമ്പോൾ, ഒരാൾ അല്ലെങ്കിൽ ഒരു സ്ഥാപനം ലോൺ തിരിച്ചടക്കുമോ എന്ന് തീരുമാനിക്കുന്നത്. ഈ ക്രെഡിറ്റ് റേറ്റിംഗ് പക്ഷെ മുൻപ് ലോണുകൾ തിരിച്ചടച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പക്ഷെ ഒരാൾ ആദ്യമായി ലോൺ എടുക്കുമ്പോഴോ, മൈക്രോഫിനാൻസിങ് പോലുള്ള... Continue Reading →

കേരള ചരിത്രം ഒരെത്തിനോട്ടം …

നിങ്ങൾ ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് നടന്നോ, സൈക്കിളിലോ മറ്റോ പോയിട്ടുണ്ടോ? ഞാൻ പോയിട്ടുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളും പല പ്രാവശ്യം പോയിട്ടുണ്ടാവണം. എങ്ങിനെ എന്ന് പറയുന്നതിന് മുൻപ് കുറച്ച് ചരിത്രം. ഒരു രാജ്യം, രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? അലക്സാണ്ടറെയും, ചന്ദ്രഗുപത മൗര്യനെയും അശോകനെയും തുടങ്ങിയവരെ കുറിച്ച് സ്കൂളിൽ പഠിച്ച നമ്മുടെ മനസിലെ സങ്കല്പം അനുസരിച്ച്, വളരെ വിസ്തൃതിയുള്ള ഒരു ഭരണപ്രദേശമായ രാജ്യം , വളരെ അധികാരമുള്ള, കോടിക്കണക്കിന്... Continue Reading →

അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്…

എല്ലാവരും പറഞ്ഞു കഴിഞ്ഞെങ്കിൽ... നമ്മളെ എല്ലാം ഞെട്ടിക്കുകയും വളരെ സങ്കടപെടുത്തുകയും ചെയ്ത ഒരു കുറ്റകൃത്യം നടന്നു കുറച്ച ദിവസങ്ങൾ കഴിഞ്ഞു. പലർക്കും വളരെയേറെ വേദന തോന്നിയത് തങ്ങളുടേതുമായി പൊരുത്തം തോന്നിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് പൊരുതി കയറി വന്ന ഒരു യുവാവിന്റെ ജീവൻ അകാലത്തിൽ തന്നെ കൊഴിച്ച് കളഞ്ഞതിലാണ്. എന്റെ നാട്ടിലെല്ലാം സാധാരക്കാരായ ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആദ്യം സമീപിക്കുന്നത് സഖാക്കളായ മാത്യു ചേട്ടനെയോ , ശശി ചേട്ടനെയോ ഒക്കെയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ അവരോട് കാര്യങ്ങൾ... Continue Reading →

മനുഷ്യത്വമാണ് എന്റെ മതം….

മതവും ആയി ബന്ധപ്പെട്ട രണ്ടു വാർത്തകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചത്. അതിലൊന്ന് ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിൽ 250 ഓളം പേര് കൊല്ലപ്പെട്ടതിനെ കുറിച്ചാണ്. ന്യൂസിലൻഡിലെ വെടിവെപ്പിന് പകരം ചോദിക്കാൻ ഐസിസ് ആണത് ചെയ്തത് എന്ന് കേട്ടപ്പോൾ എൻ്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ചേട്ടനെ ആണോർമ വന്നത്. എൻ്റെ ചെറുപ്പത്തിൽ കവലയിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ട് പോകുന്നവരുടെ എല്ലാം മെക്കിട്ട് കേറി, ചിലരുടെ കയ്യിൽ നിന്നെല്ലാം തല്ലും വാങ്ങിക്കും. പക്ഷെ തിരിച്ചു തല്ലിയാൽ പണി കിട്ടും എന്ന് നല്ല... Continue Reading →

മതങ്ങളിലെ സ്ത്രീ വിരുദ്ധത…

"നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം" "മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളിൽ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയിൽ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്..." "ആചാരങ്ങൾ ഏതു മതത്തിലേത് ആയാലും ആളുകൾ പിന്തുടരട്ടെ , യുക്തിവാദികൾക്ക് അതിലെന്ത് കാര്യം? ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ പോസ്റ്റുകളും വിഡിയോകളും കണ്ടിട്ട് എന്റെ ഇവിടെയുള്ള ചില... Continue Reading →

മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും, വസ്തുതകൾ..

മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും. പലപ്പോഴായി പലയിടത്ത് നിന്ന് കേട്ടിട്ടുളള ഒരു പരാമർശമാണിത്. അതിൻറെ വസ്തുതകൾ പരിശോധിച്ചാൽ അത് ശരിയാണെന്നു തോന്നാം. കാരണം 2011 ലെ സെൻസസ് അനുസരിച്ച് പത്ത് വർഷത്തെ ഹിന്ദു വളർച്ചാ നിരക്ക് 16.8 ശതമാനം ആയിരുന്നെങ്കിൽ മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് 24.6 ശതമാനമാണ്. പക്ഷെ ഇതിലൊരു ചെറിയ പ്രശ്നമുണ്ട്. അതിനെ കുറിച്ച് പറയുന്നതിന് മുൻപ് ചെറിയ മൂന്ന് കാര്യങ്ങൾ പറയട്ടെ. മനുഷ്യന്റെ തലച്ചോറിൽ പെട്ടെന്ന്... Continue Reading →

കെവിന്റെ കൊലപാതകം…

ഞങ്ങളുടെ രണ്ടാമത്തെ മകൻ ഹാരിസിന്റെ പതിനൊന്നാം പിറന്നാളാണ് നാളെ. ഗോമതിയുടെ അപ്പയും അമ്മയും ഇപ്പോൾ ഹാപ്പി ബർത്ഡേയ് പറയാൻ ഇപ്പോൾ വിളിച്ചതേ ഉള്ളൂ. ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ. കേരളത്തിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ വാർത്തകൾ അല്ല. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ പ്രണയ വിവാഹത്തിനെതിരെ ദുരഭിമാന കൊലപാതകം നടന്നപ്പോൾ, അത് തമിഴ്‌നാട്ടിൽ അല്ലെ, കേരളം എത്ര ഭേദം എന്ന് കരുതിയത് വെറുതെയായി. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ജാതിയും മതവും ഭാഷയും നോക്കാതെ... Continue Reading →

Blog at WordPress.com.

Up ↑