മകനും ഭാര്യയും എവിടെ പോയാലും തങ്ങളെ കൊണ്ടുപോകണമെന്ന് വാശി പിടിക്കുന്ന ചില അമ്മമാരേ കണ്ടിട്ടുണ്ടോ? അത് ഭാര്യയും ഭർത്താവും സിനിമക്ക് പോയാലും ഒന്നോ രണ്ടോ ദിവസത്തേക്ക് ഗോവയിലോ ബാംഗ്ലൂരിലോ കശ്മീരിൽ ഒക്കെ പോയാലും തങ്ങളെ കൊണ്ടുപോകണം എന്ന് മാത്രമല്ല, കൊണ്ടുപോയില്ലെങ്കിൽ തിരികെ വന്നു കഴിയുമ്പോൾ വീടുകളിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുകയും , ബന്ധുക്കളും അയല്പക്കകാരുമായുള്ള എല്ലാവരോടും നമ്മുടെ കുറ്റം പറയുകയും ചെയ്യുന്ന ചില അമ്മമാരുണ്ട്. ചില അമ്മമാർ വർഷങ്ങളോളം ആ പക മനസ്സിൽ കൊണ്ട് നടക്കും എന്നുള്ളത്... Continue Reading →
ആനയെക്കാൾ വലിയ പ്രസവമുണ്ടോ..
നാലുവർഷത്തോളം കുട്ടി ഗർഭപാത്രത്തിൽ കിടക്കുമെന്ന മണ്ടത്തരത്തിനു ശേഷം ഞാൻ കണ്ട ഒരു വിഡിയോയിൽ ഒരു മുസ്‌ലിയാർ മനുഷ്യരുടെ പ്രസവത്തെ ഉപമിക്കുന്നത് ആനയുടെയും നായയുടേയുമൊക്കെ പ്രസവങ്ങളോടാണ്. ആനയെക്കാൾ വലിയ പ്രസവവുമുണ്ടോ എന്നൊക്കെ ആവേശത്തോടെ പുള്ളി ചോദിക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്നമുണ്ട്. ഈ പറഞ്ഞ മറ്റു മൃഗങ്ങൾ നൽക്കാലികളാണ്, മനുഷ്യൻ രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവിയും. അതാണ് മനുഷ്യന്റെ പ്രസവത്തെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാക്കി തീർക്കുന്നത്. നമ്മുടെ ജീവപരിണാമത്തിൽ സംഭവിച്ച വൻ മാറ്റമാണ് മനുഷ്യർ രണ്ടു കാലിൽ നടക്കാൻ... Continue Reading →
ലൈംഗികത ആസ്വദിക്കാൻ ഉള്ളതാണ്..
സെക്സ് ഇഷ്ടമാണെന്ന് ഞാൻ പറയുമ്പോൾ തന്നെ "അയ്യേ" എന്ന് പറഞ്ഞു മുഖം ചുളിക്കുന്ന ആളുകൾ ഉള്ളപ്പോൾ, ഒരു സ്ത്രീ തനിക്ക് സെക്സ് ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെ ഒരു പോക്ക് കേസായി പരിഗണിക്കാനും, അവളൊരു വെടിയാണെന്നു പറഞ്ഞു നടക്കാനും ആളുകൾ കാണുമെന്ന് ഊഹിക്കാമല്ലോ. ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തുപോകുമെന്നൊക്കെ പറഞ്ഞു സോഷ്യൽ കണ്ടിഷനിംഗ് നടത്തിയ സ്ത്രീകളുടെ ഒരു തലമുറയാണ് നമ്മുടേത്, അവിടെ പോയി ലൈംഗികത ആസ്വദിക്കാൻ ഉള്ളതാണ്, ഓർഗാസം ഒരു സ്ത്രീയുടെ അവകാശമാണെന്നൊക്കെ ഒരാണ് പറഞ്ഞാൽ, ഇവനൊരു കളി... Continue Reading →
Multiple Intelligence Theory
"എടാ പൊട്ടാ , ഇതുപോലും നിനക്ക് ശരിക്കും എഴുതാൻ അറിയില്ലേ. എത്ര നേരമായി ഞാൻ നിനക്ക് പറഞ്ഞു തരുന്നു…" രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയെ അവന്റെ രക്ഷിതാവ് കേരളത്തിലെ ഇക്കഴിഞ്ഞ വാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കുന്നത് ഫോണിൽ കേൾക്കാൻ ഇടവന്നതാണ്. എനിക്ക് മുൻപുള്ള എന്നെ തന്നെ ഓർമ വന്നു. ഇതുപോലെ ഒരു മോശം രക്ഷിതാവ് ആയിരുന്നു ഞാനും, എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണെന്ന് എന്റെ മകൻ സ്കൂൾ നോട്ടപുസ്തകത്തിൽ എഴുതിവയ്ക്കുന്നത് വരെ. നമ്മൾ നമ്മുടെ കുട്ടികളെ... Continue Reading →
അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ?
അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോർമോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കിൽ, അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ പക്വമായ ഒന്നായിരിക്കും. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതെന്നോ ചീത്തയെന്നോ ഇതിനർത്ഥമില്ല, പക്ഷെ പ്രണയമെന്ന വാക്കിന്റെ അർഥം തന്നെ പുനർനിർവചനം നടത്തുന്ന ഒന്നായിരിക്കും അമ്പതു കഴിഞ്ഞുള്ള പ്രണയം. അമ്പത് വയസുകഴിഞ്ഞവർ, ജീവിതത്തിലെ കുറെ വിജയങ്ങളും, അതിലേറെ പരാജയങ്ങളും കണ്ടവരായിരിക്കും, പ്രത്യേകിച്ച് വ്യക്തിജീവിതങ്ങളിൽ. ചെറുപ്പത്തിലുള്ള നമ്മൾ ഒരു ചെറുകഥയാണെങ്കിൽ,... Continue Reading →
Self Love
ആരാണ് നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടത്? നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളുമറിഞ്ഞ് നിങ്ങളെ മരണം വരെ സ്നേഹിക്കാൻ ഒരാളുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളുമുണ്ടാകും. മാതാപിതാക്കളും സഹോദരങ്ങളും കാമുകനും കാമുകിയും ഭാര്യയും പങ്കാളിയുമൊക്കെ ആ ലിസ്റ്റിൽ വന്നുപോകും. പക്ഷെ ഈ പറഞ്ഞവരെല്ലാം നിങ്ങളെ സ്നേഹിക്കുന്നത്, നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളും ഉൾക്കൊണ്ടായിരിക്കണമെന്നില്ല. നമ്മളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷക്ക് വിപരീതമായി നമ്മളെന്തെങ്കിലും ചെയ്താൽ സ്നേഹം അവിടെ അവസാനിക്കിക്കുകയോ പഴയ... Continue Reading →
ഗൾഫ് മലയാളികൾ..
എഴുപതുകളുടെ അവസാനം ഗൾഫിൽ പോയ ഒരു മാമ എനിക്കുണ്ടായിരുന്നു. ഗൾഫിൽ പത്രവിതരണം പോലെ അധികം പൈസ കിട്ടാതെ ഒരു ജോലിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. മട്ടാഞ്ചേരി ടെർമിനസിൽ നിന്ന് ബോംബെയിൽ പോയി അവിടെനിന്ന് ഫ്ലൈറ്റ് പിടിച്ചായിരുന്നു അന്നത്തെ ഗൾഫിലേക്കുള്ള യാത്ര. ഇന്നത്തെ പോലെ ഫോണില്ലാത്ത ഒരു കാലമായിരുന്നു അത്. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ വരുന്ന Air Mail ആയിരുന്നു പ്രധാന കമ്മ്യൂണിക്കേഷൻ മാർഗം. അഞ്ചുവർഷത്തിലൊരിക്കലാണ് ലീവ് കിട്ടിയിരുന്നത്, അതും രണ്ടുമാസത്തേക്ക് മാത്രം. ഓരോ വരവിനും സ്വന്തത്തിലോ ബന്ധത്തിന്റെ പെട്ട... Continue Reading →
നഫീസുമ്മ
ചില കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എന്റെ ബാപ്പ വേറെ വിവാഹം കഴിച്ച കഥ ഞാൻ മുൻപെഴുതിയിട്ടുണ്ട്. അന്നൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞങ്ങളുടെ വീട്ടിലും, മറ്റു ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിലുമായിരുന്നു ബാപ്പ രാത്രി കഴിഞ്ഞിരുന്നത്. എനിക്ക് പത്തോ പന്ത്രണ്ടോ വയസും, എന്റെ ഇത്തയ്ക്ക് പതിനാലോ പതിനഞ്ചോ വയസും , എന്റെ അനിയന് ഏഴോ എട്ടോ വയസും പ്രായമുള്ള സമയമാണ്. ബാപ്പ വരാത്ത ദിവസങ്ങളിൽ കൗമാരക്കാരിയായ ഒരു മകളുമായി ഒറ്റക്ക് വീട്ടിൽ കഴിയുന്നത് ഉമ്മയ്ക്ക് അത്ര എളുപ്പമുള്ള... Continue Reading →
Bridges of Madison County
വിവാഹബന്ധത്തിലുള്ള ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ പ്രണയിക്കാൻ കഴിയുമോ? നമ്മുടെ സമൂഹം സദാചാരലംഘനമെന്ന് പറഞ്ഞു മാറ്റിനിർത്തുന്ന ഈ ചോദ്യമാണ് ഇന്നേക്ക് മുപ്പതുവർഷങ്ങൾക്ക് മുമ്പിറങ്ങിയ "ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി" എന്ന ക്ലാസിക് സിനിമ ചർച്ച ചെയ്യുന്നത്. റോബർട്ട് വാലറിന്റെ നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്യുകയും അദ്ദേഹവും മെറിൽ സ്ട്രീപ്പും മത്സരിച്ച് അഭിനയിക്കുകയും ചെയ്ത ഈ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ്. വിവാഹം കഴിഞ്ഞ ദമ്പതികൾ , വിവാഹത്തിന്റെ... Continue Reading →
ശിവല്ലിംഗം
"ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ" എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്. 1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ... Continue Reading →