മോഹൻലാൽ എന്ത് കൊണ്ടാണ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നത് ? ചോദ്യം 8 വയസുകരന്റെയാണ്. കുട്ടികളുടെ ചോദ്യത്തിന്റെ പ്രശ്നം ഇതാണ്. ചെറിയ ചോദ്യം ആണെങ്കിലും ഉത്തരം പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇതിന്റെ ഉത്തരം തേടിയാൽ ചെന്നെത്തുന്നത് വളരെ ലളിതമല്ലാത്ത ഒരു ഉത്തരത്തിൽ ആണ്. മോഹൻ ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്. അപ്പോൾ കാണുന്ന നമുക്കണോ പ്രശ്നം? നേരെ നിവർന്നു നടക്കാൻ തുടങ്ങിയത് മനുഷ്യ വർഗ്ഗത്തിന്റെ പരിണാമത്തിലെ വളരെ പ്രധാനപെട്ട ഒരു ഘട്ടം... Continue Reading →
വെളിച്ചം വിതറുന്ന പൂച്ചകുട്ടികൾ…..
നിങ്ങൾ ജനിതക വ്യതിയാനം വരുത്തിയ ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ തുടർന്ന് വായിക്കുക. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം ഇന്ന് കഴിക്കുന്ന ഏതാണ്ട് എല്ലാ ഭക്ഷണങ്ങളും ജനിതക വ്യതിയാനം വരുത്തിയവയാണ്. അരിയും ഗോതന്പും , ചോളവും , ഉരുളക്കിഴങ്ങും പഴവും എല്ലാം. നിങ്ങൾ കരുതുന്ന പോലെ അമേരിക്കയിലെ ഏതെങ്കിലും കന്പനി ജനിതക മാറ്റം വരുത്തിയവ അല്ല, മറിച്ചു നമ്മുടെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങളായി ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കൾ ആണ്... Continue Reading →
പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ…
ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ. പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ,... Continue Reading →
ശീലങ്ങൾ, ശീലക്കേടുകൾ….
"ചേട്ടൻ രാവിലെ തന്നെ ബീവറേജസിൽ പോയി ക്യു നിൽക്കും. ഒരു പെഗ് അടിച്ചില്ലെങ്കിൽ രാവിലെ ജോലിക്കു പോകാൻ പറ്റില്ല. ചില വൈകുന്നേരങ്ങളിൽ കുടിച്ചു ബോധം ഇല്ലാതെ ആണ് വരുന്നത്. ഭയങ്കര സ്നേഹം ഉള്ള മനുഷ്യൻ ആണ്, പക്ഷെ കുടിച്ചു കഴിഞ്ഞാൽ ഇടിയും ചീത്ത വിളിയും ഒക്കെയാണ്. കൂടെ കുടിക്കാൻ കുറെ കൂട്ടുകാരൃം. എനിക്ക് ജീവിതം തന്നെ മടുത്തെടാ, ഈ പിള്ളേരെ ഓർത്തിട്ടാണ് മുന്നോട്ടു പോകുന്നത്. പുള്ളിക്കും ഇത് നിർത്തിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല. കുറച്ചു ദിവസം നിർത്തിയാൽ... Continue Reading →
നിങ്ങൾ എന്ന അത്ഭുതം.
ഈസ്റ്ററിന്റെ അന്ന്, പാരീസ് സന്ദർശനത്തിന്റെ അവസാന ദിവസം, ഗാർ ഡു നോർ എന്ന സ്ഥലത്തുള്ള നൂറുകണക്കിനുള്ള തമിഴ് റെസ്റ്റോറന്റുകളിൽ വളരെ പഴയതായ മുനിയാണ്ടി വിലാസിൽ പോയി മൂക്ക് മുട്ടെ ഇന്ത്യൻ ഭക്ഷണവും കഴിച്ചു മെട്രോയിൽ തിരിച്ചു വരുന്ന വഴിയാണ് അടിച്ചു പൂസായ ഒരു ഫ്രഞ്ച് കാരൻ എന്റെ അടുത്ത് വന്നിരുന്നത്. ഒറ്റ നോട്ടത്തിൽ അയാൾ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ പ്രശസ്തമായ വാൻ ഗോഗ് ചിത്രമായ സെൽഫ് പോർട്രൈറ് വിത്ത് സ്ട്രോ ഹാറ്റ് ( വാൻ... Continue Reading →
നിങ്ങളുടെ മരണത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ
നിങ്ങളുടെ മരണം എങ്ങിനെ ആയിരിക്കും എന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും ഞാനും എങ്ങിനെ ആണ് മരിക്കാൻ പോകുന്നത്? അത് ദൈവം തീരുമാനിക്കുന്നതല്ലേ എന്നാണ് ഉത്തരമെങ്കിൽ തുടർന്ന് വായിക്കുക. നിങ്ങളുടെ മരണത്തെ കുറിച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. നാം എങ്ങിനെ മരിക്കും എന്നതറിയാൻ നമ്മുക്ക് പരിചയമുള്ളതോ പ്രിയപെട്ടതോ ആയവർ അടുത്ത കാലത്ത് മരണപ്പെട്ടത് എങ്ങിനെ എന്നോ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് എങ്ങിനെ എന്നോ ഓർത്തു നോക്കിയാൽ മതി. ആധുനിക വൈദ്യ... Continue Reading →