ഇടുക്കി ഡാമിന്റെ ഷട്ടർ എപ്പോൾ തുറക്കണം? (വി ടി ബൽറാം എം എൽ എ എം എം മണിക്കെതിരെ ഡാമിന്റെ ഷട്ടർ തുറക്കുന്നതും ആയി ബന്ധപെട്ടു ഇട്ട പോസ്റ്റിന്റെ ഒരു അവലോകനം ) ഒരു നിമിഷത്തേക്ക് ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആയുള്ള വ്യക്തിയാണ് നിങ്ങൾ എന്ന് കരുതുക. നിങ്ങൾ എങ്ങിനെ ആയിരിക്കും ഡാമിന്റെ ഷട്ടർ തുറക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോകുന്നത്? ഒറ്റ നോട്ടത്തിൽ കുറെ മഴ പെയ്താൽ തുറക്കണം... Continue Reading →
ചെർണോബിലും കേരളത്തിലെ വെള്ളപ്പൊക്കവും..
അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →
ഡിഎൻഎ ഘടന യഥാർത്ഥത്തിൽ കണ്ടുപിടിച്ച വ്യക്തി : റോസലിൻഡാ ഫ്രാങ്ക്‌ളിൻ…
മുപ്പത്തി ഏഴാം വയസിൽ ഓവേറിയൻ കാൻസർ വന്നു മരിച്ച ഒരു സ്ത്രീയ്ക്കുറിച്ചാണീ കുറിപ്പ്. ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ പോലും എക്സ്റേ ക്രിസ്റ്റലോഗ്രഫിയിൽ പ്രശസ്തയായ റോസലിൻഡ ഫ്രാങ്കിളിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ആയിരക്കണക്കിന് എക്സ്റേകൾ എടുക്കുമ്പോൾ പലപ്പോഴും സുരക്ഷയ്ക്കായി ധരിക്കേണ്ട ലെഡ് ഓവർ കോട്ട് ധരിക്കാതെ വന്നത് കൊണ്ടാവാം അവർക്ക് ഇത്ര ചെറുപ്പത്തിലേ കാൻസർ വന്നത്. റോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് കേൾക്കാത്തവർ പക്ഷെ, ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന്... Continue Reading →
വ്യക്തികളെ അല്ല ആശയങ്ങളെ ആണ് നമ്മൾ പിന്തുടരേണ്ടതും പിന്തുണക്കേണ്ടതും ആരാധിക്കേണ്ടതും
ഒരു ഭർത്താവ് ഭാര്യയോട്, വിവാഹ മോചനം കൊടുത്ത് പറഞ്ഞു വിടാതിരിക്കണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞേൽപ്പിച്ച ചില കാര്യങ്ങൾ താഴെ. എന്റെ വസ്ത്രങ്ങൾ എപ്പോഴും അലക്കി തേച്ച് വൃത്തിയാക്കി വയ്ക്കണം. മൂന്നു നേരവും സമയം തെറ്റാതെ എനിക്ക് കഴിക്കാനുള്ള ഭക്ഷണം എന്റെ മുറിയിൽ കൊണ്ട് വന്നു തരണം. എന്റെ ബെഡ്‌റൂമും പഠന മേശയും ഇപ്പോഴും വൃത്തിയാക്കി വയ്ക്കണം, ഞാനല്ലാതെ വേറെ ആരും അത് ഉപയോഗിക്കാൻ പാടില്ല. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ലാതെ നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല. നമ്മൾ... Continue Reading →
പിണറായി വിജയൻ വിമർശിക്കപ്പെടുന്നു…
മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുവൈദ്യന്മാരെ ഒന്നും അടച്ചാക്ഷേപിക്കരുതെന്ന് നടത്തിയ പ്രസ്താവനയെകുറിച്ചാണീ കുറിപ്പ്. "നാട്ടുവൈദ്യന്മാരെല്ലാം വ്യാജന്മാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. പഠിച്ചു വന്നവർ മാത്രമാണ് ആയുർവേദത്തിന്റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്, പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആയുർവേദ ചികിത്സാ രംഗത്ത് വലിയ ചികിത്സകരുണ്ടായിരുന്നു. പക്ഷെ സെർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവർ വ്യാജനെന്നു ആരോപിക്കുന്നു. എന്നാൽ അവരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറിയ വ്യക്തികൾ ഈ ചികിത്സയുടെ സാക്ഷ്യപത്രങ്ങളാണെന്നും തനിക്ക്... Continue Reading →
പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …
"നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്" സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി... Continue Reading →
നാസ്തികന്റെ ദൈവം..
പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ, അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്. ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →
ആചാരങ്ങൾ ഉണ്ടാവുന്നത്.
അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →
എവറെസ്റ്റിനേക്കാൾ ഉയരം ഉള്ള ഒരു പർവതം കയറിയ കഥ…
ഇതിന്റെ തലകെട്ട് കണ്ടിട്ട് തള്ള് ആണെന്ന് വിചാരിക്കരുത്, സത്യം ആണ്. സാധാരണ ആയി ഒരു പർവതത്തിന്റെയൊ കൊടുമുടിയുടെയോ ഉയരം കണക്കാക്കുന്നത് സമുദ്ര നിരപ്പിൽ നിന്നാണ്. സമുദ്രത്തിനു നടുക്കുള്ള കൊടു മുടികളിൽ വളരെ വലിയ ഒരു ഭാഗം കടലിന്റെ അടിയിൽ ആയിരിക്കും, നാം അത് കണക്കാക്കാറില്ല. അങ്ങിനെ ആണ് സമുദ്ര നിരപ്പിൽ നിന്നും 8850 മീറ്റർ ഉയരം ഉള്ള എവെറെസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആകുന്നതു. ഹവായിയിൽ ഉള്ള മൌണ്ട് മൌന കെയ ആണ് നമ്മുടെ കഥാനായകൻ... Continue Reading →
ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?
വെളുപ്പിനെ നാലു മണിക്ക് ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എഴുന്നേറ്റത്. പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോൺ കോളുകൾ. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാൻ വയ്യ. സമയം വ്യത്യസം അറിയാതെ വിളിക്കുന്നവർ അപൂർവം. പരിചയമില്ലാത്ത ഒരു ഇന്ത്യൻ നന്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്. "നസീർ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?" ഇംഗ്ലീഷിൽ ഒരു ചോദ്യം. "പറയൂ..." "സർ, ഞങ്ങളുടെ ആശുപത്രിയിൽ ആക്‌സിഡന്റിൽ പെട്ട ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയതാണു താങ്കളുടെ നന്പർ.... Continue Reading →