നമ്മൾക്ക് ഇഷ്ടമുള്ളവരെ നമ്മൾ വോട്ട് ചെയ്ത വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടുവരുന്ന പ്രക്രിയ ആയാണ് നമ്മൾ ജനാധിപത്യത്തെ മനസിലാക്കിയിരിക്കുന്നത്. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? എന്തിനാണ് ഇങ്ങിനെ ഒരു ചോദ്യം എന്നാണ് ആലോചിക്കുന്നത് എങ്കിൽ കുറച്ച് ശാസ്ത്രം പറയേണ്ടി വരും. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രോണ്ടൽ കോർറ്റെക്സ് എന്ന ഭാഗം അല്ല മനുഷ്യന്റെ തലച്ചോറിൽ ആദ്യം വികസിച്ചു വന്നത്, പകരം വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ... Continue Reading →
ശാസ്ത്രം, മതം, തർക്കം…
മതങ്ങളും ശാസ്ത്രവും തമ്മിലുള്ള തർക്കങ്ങളിൽ രസകരമായ ഒരു സംഗതിയുണ്ട്. മതപരമായ കാര്യങ്ങൾ എല്ലാം വായിച്ചുതീർക്കാൻ ഒരു മനുഷ്യന് സാധ്യമാണ്, പക്ഷെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവുകൾ അങ്ങിനെയുള്ളവയല്ല. എല്ലാ ശാസ്ത്ര വിഷയങ്ങളും പോയിട്ട് ഒരു ശാസ്ത്ര ശാഖയെ കുറിച്ച് പോലും മുഴുവൻ പഠിക്കാൻ ഒരു മനുഷ്യന് കഴിയില്ല.ശ്രീനിവാസ രാമാനുജന്റെ നൂറു പേജുള്ള "നഷ്ടപെട്ട" നോട്ടുപുസ്തകം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ തെളിവുകളും മറ്റും ഏതാണ്ട് 2500 പേജുകൾ ആയിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്, ഖുർആൻ വെറും അറുന്നൂറു പേജ് മാത്രമാണ്. ഉദാഹരണത്തിന് ഖുർആൻ, ഹദീസ്,... Continue Reading →
പൊട്ടാത്ത കന്യാചർമങ്ങൾ.
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം കാണുമെന്നും ഉള്ള വിശ്വാസം. വിദ്യാസമ്പന്നരായ ആളുകൾ വരെ ഈ നുണ വിശ്വസിച്ചിരിപ്പാണ്. ചില സമുദായങ്ങളിൽ ഇപ്പോഴും ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ അത് വിവാഹമോചനത്തിന് വരെ മതിയായ ഒരു കാരണമാണ്. ചില സമുദായങ്ങൾ രണ്ടു വിരലിട്ട് കന്യക പരിശോധന വരെ നടത്തുന്ന ആചാരം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്, ബലാത്സംഗം ഉണ്ടാകുന്ന കേസിൽ... Continue Reading →
അർമീനിയയിലെ ഞാൻ..
ഈ ഫോട്ടോയിലെ വാർത്തയോടൊപ്പമുള്ള ചിത്രം കാണുമ്പോൾ നിങ്ങൾ മരിച്ചുപോയ എന്റെ ബാപ്പയെ സംശയിച്ചാൽ ഞാൻ കുറ്റം പറയില്ല, അത്രക്ക് ഉണ്ട് മുഖസാദൃശ്യം. പക്ഷെ ഈ കയ്യിലിരുപ്പ് പുള്ളിയുടേതല്ല, മറിച്ച് പല മുൻതലമുറകൾക്ക് മുൻപ് ഇറാനിലെ സ്റ്റെപ്പെയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബാപ്പമാരുടേതാണ്. എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലെയ്‌ലൊ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്തുകൊണ്ട് എന്റെ മുഖച്ഛായ... Continue Reading →
ചാളയില്ലാത്ത കേരളം
ഒരു രൂപയ്ക്ക് പത്ത് ആയിരുന്നു എന്റെ ചെറുപ്പത്തിൽ കൊവേന്ത മാർക്കെറ്റിൽ ചാളയുടെ വില. പത്തെണ്ണം എണ്ണിയിട്ട് അവസാനം ഒന്ന് കൂടി ചിലപ്പോൾ കൂട്ടി ഇടും. പക്ഷെ ചിലപ്പോൾ ബോട്ടുകാർക്ക് കുറെ ചാള കിട്ടിയാലോ ചാകര വന്നാലോ ചാളയുടെ വില ഇനിയും കുറയും. പൊരിച്ചും, കറി വച്ചും, വെറുതെ പൊള്ളിച്ചും എല്ലാം കഴിച്ചാലും ബാക്കിയാകുന്ന അത്ര ചാള കിട്ടും (അന്ന് ഫ്രിഡ്ജും ഉണ്ടായിരുന്നില്ല, കിട്ടിയത് അന്ന് തന്നെ കഴിക്കണം). പയ്യന്നൂരിൽ ഒരിക്കൽ പോയപ്പോൾ കുറെ ചാള തെങ്ങിന് വളമായി... Continue Reading →
സ്റ്റോക്ക്ഹോം സിൻഡ്രോം
1923 ഓഗസ്റ്റ് 23 , സ്റ്റോക്ക്ഹോം ജയിലിൽ നിന്ന് ജ്യാമത്തിൽ ഇറങ്ങി തിരിച്ചു പോകാതിരുന്ന കുറ്റവാളിയായ ജാൻ എറിക് ഓൾസൻ, സ്റ്റോക്‌ഹോൾമിലെ പ്രശസ്തമായ ഒരു ബാങ്കിൽ കയറി, തന്റെ കയ്യിലുണ്ടായിരുന്ന മെഷീൻ ഗൺ കാണിച്ച് അന്ന് ബാങ്കിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളെ ബന്ദികൾ ആക്കി. നാല് ദിവസം നീണ്ടു നിന്ന ഒരു ബന്ദി നാടകത്തിന്റെ തുടക്കം ആയിരുന്നു അത്. ബന്ദികളെ വിട്ടയക്കാൻ ഓൾസൻ ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയായിരുന്നു, തന്റെ ശിക്ഷാവിധി ഇളവ് ചെയ്യുക, ഏഴ് ലക്ഷം ഡോളർ... Continue Reading →
ഒരു ശരാശരി മലയാളി യുക്തിവാദിയുടെ പരിണാമഘട്ടങ്ങൾ…
കേരളത്തിൽ ഇപ്പോൾ ധാരാളം യുക്തിവാദികളുണ്ട്, യുക്തിവാദി സംഘടനകളുമുണ്ട്, യൂട്യൂബ് ചാനലുകളുണ്ട്, യുക്തിവാദി ദൈവങ്ങൾ തന്നെയുണ്ട്. ഞാനും ഒരു യുക്തിവാദിയാണ്. ദൈവ / മത വിശ്വാസമില്ല എന്നല്ലാതെ ഒരു ശരാശരി യുക്തിവാദി പക്ഷെ ചിലപ്പോഴൊക്കെ മതവാദിയെക്കാൾ ഒട്ടും മെച്ചം ആയ വ്യക്തിയാവുന്നില്ല , മാത്രമല്ല ചിലപ്പോഴൊക്കെ മതവിശ്വാസികളേക്കാൾ പ്രശ്നക്കാരായി എനിക്ക് അനുഭവപെട്ടിട്ടുമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വംശീയതയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ പങ്കെടുത്ത ഒരു ഫോട്ടോ എസ്സെൻസ് ഗ്ലോബലിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി... Continue Reading →
കോവിഡ് , കേരളത്തിന് ന്യൂ യോർക്കിൽ നിന്ന് പഠിക്കാവുന്ന ചില പാഠങ്ങൾ.
"ഉമ്മ ഇന്ന് പുറത്തു പോയിരുന്നോ?" ഞാൻ വീട്ടിൽ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. "ഞാൻ അധികം ദൂരെ ഒന്നും പോയില്ല. പിന്നെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് കൊടുക്കുന്നു എന്നറിഞ്ഞു അത് വാങ്ങാൻ പോയി. പിന്നെ ഓണത്തിന് കിറ്റ് കൊടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ സൊസൈറ്റി ഏർപ്പെടുത്തിയ ഒരാളുടെ വീട്ടിൽ പോയി. അത്രേ ഉള്ളൂ.." ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ വച്ചു. എന്ന് വിളിച്ചാലും ഇതാണ് അവസ്ഥ. ഒന്നുകിൽ വില്ലേജ് ഓഫീസിൽ പോയി, അല്ലെങ്കിൽ... Continue Reading →
ഓർമകൾ..
വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →
കളഞ്ഞു പോയ നോട്ടുപുസ്തകം..
കളഞ്ഞു പോയ നോട്ടുപുസ്തകം.. ഇന്ത്യൻ പ്രധാനമന്തിയോടും മറ്റു ബിജെപി നേതാക്കളോടും എനിക്കൊരപേക്ഷയുണ്ട്. ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തെ കുറിച്ച് നിങ്ങൾക്ക് മറ്റു രാജ്യക്കാരെ അറിയിക്കണമെങ്കിൽ, ഗണപതിയുടെ തല മാറ്റിവച്ചതിനെ പ്ലാസ്റ്റിക് സർജറിയോടും, സീതയുടെ ജനനത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനോടും ഉപമിച്ചും , മഹാഭാരത സമയത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്ന് കള്ളങ്ങളും മണ്ടത്തരങ്ങളും പറയുന്നതിന് പകരം നിങ്ങൾക്ക് എന്തുകൊണ്ട് ഇന്ത്യയിലെ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന അസാധാരണ പ്രതിഭകളെ പറ്റി ലോകത്തെ അറിയിച്ചു കൂടാ? ഒരു ഉദാഹരണത്തിന് കഴിഞ്ഞ നൂറു വർഷങ്ങളിൽ ഗണിത... Continue Reading →