"എടാ പൊട്ടാ , ഇതുപോലും നിനക്ക് ശരിക്കും എഴുതാൻ അറിയില്ലേ. എത്ര നേരമായി ഞാൻ നിനക്ക് പറഞ്ഞു തരുന്നു…" രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയെ അവന്റെ രക്ഷിതാവ് കേരളത്തിലെ ഇക്കഴിഞ്ഞ വാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കുന്നത് ഫോണിൽ കേൾക്കാൻ ഇടവന്നതാണ്. എനിക്ക് മുൻപുള്ള എന്നെ തന്നെ ഓർമ വന്നു. ഇതുപോലെ ഒരു മോശം രക്ഷിതാവ് ആയിരുന്നു ഞാനും, എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണെന്ന് എന്റെ മകൻ സ്കൂൾ നോട്ടപുസ്തകത്തിൽ എഴുതിവയ്ക്കുന്നത് വരെ. നമ്മൾ നമ്മുടെ കുട്ടികളെ... Continue Reading →
ആണും പെണ്ണും ഇടകലർന്നാൽ..
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റങ്ങളിലൊന്ന് മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്, പ്രത്യേകിച്ച് മലബാറിലെ കുട്ടികളുടെ. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം വേണ്ടെന്നു വച്ചതിലൂടെ പിന്നോട്ട് പോയ മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സർക്കാരിന്റെയും, പല മത സാമൂഹിക സംഘടനകളുടെയും ഇടപെടലുകളുടെ കാരണമായും , ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവോടു കൂടിയും, അസാധാരണ കുതിപ്പാണ് കാഴ്ചവച്ചത്. ഇപ്പോൾ മലബാറിലെ മുസ്ലിം കുട്ടികൾക്ക് റാങ്ക് കിട്ടുന്നത് ഒരു സാധാരണ സംഭവമായി തീർന്നിട്ടുണ്ട്.... Continue Reading →
കുരുത്തംകെട്ട കുട്ടികൾ
പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ... Continue Reading →
2022 ഫിസിക്സ് നോബൽ സമ്മാനത്തെ കുറിച്ച് …
എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →
എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?
"കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം" എന്റെ മൂത്ത മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലി ക്യാമ്പസിൽ കമ്പ്യൂട്ടർ സയൻസ് മേജർ ആയി എടുത്തു ചേരാൻ തീരുമാനിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന ഇമെയിലിൽ ഉണ്ടായിരുന്ന വാചകമാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ അല്ലെ നമ്മൾ കമ്പ്യൂട്ടർ സയൻസ് വിഷയം ആയെടുത്ത് യൂണിവേഴ്സിറ്റിയിൽ... Continue Reading →
അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം
ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →
അമ്മയാകണോ?
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കൻ നഗരങ്ങൾ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ തുടങ്ങി ലഹരി മരുന്നുകച്ചവടം വരെയുള്ള അക്രമസംഭവങ്ങൾ 1960 മുതൽ കുതിച്ചുയരാൻ തുടങ്ങി. 1960 ൽ ന്യൂ യോർക്ക് നഗരത്തിൽ 482 കൊലപാതകങ്ങൾ നടന്നിടത്ത് 1990 ൽ 2245 പേര് കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെടുന്നത് നിത്യസംഭവമായി. ഇങ്ങിനെ പോയാൽ ന്യൂ യോർക്ക് താമസിക്കാൻ പറ്റാത്ത ഒരു നഗരമാകുമെന്നു വിദഗ്ദന്മാർ അഭിപ്രായപ്പെട്ടു. കൗമാരപ്രായക്കാരായിരുന്നു കുറ്റവാളികളിൽ കൂടുതലും. എളുപ്പം... Continue Reading →
Foreplay… ഇന്ത്യൻ പുരുഷന്മാർ അറിയാതെ പോകുന്ന വാക്ക്..
Foreplay എന്ന വാക്കിന്റെ മലയാളം എന്താണെന്നറിയാമോ? ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത ഒരു സംഭവമാണ്. കൊച്ചു പുസ്തകങ്ങൾ വായിച്ചു ലൈംഗികത പഠിച്ച ആണുങ്ങളും, ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തു പോകും എന്ന് കേട്ട് വളർന്ന പെണ്ണുങ്ങളും ഉള്ള ഒരു സമൂഹത്തിൽ ഇത് അത്ര അസാധാരണമല്ല. പലരും കരുതുന്നത് ലൈംഗികത തുടങ്ങുന്നതും അവസാനിക്കുന്നതും ബെഡ് റൂമിൽ ആണെന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർ. കിടപ്പറയിൽ വന്നു ഒരു കെട്ടിപ്പിടുത്തവും... Continue Reading →
കേരളത്തിലെ ഓൺലൈൻ ക്ലാസ്സും ഞരമ്പ് രോഗികളും..
ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസ് മലയാളം ക്ലാസ് എടുക്കുന്ന ടീച്ചർ ഒരു അഭിമുഖത്തിൽ എന്റെ ക്ലാസ്സിലെ മക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആനി ടീച്ചറെ ഓർത്തതും. പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും... Continue Reading →
ഒരു പട്ടികുട്ടി പഠിപ്പിച്ച പാഠം.
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച്... Continue Reading →