ചെർണോബിലും കേരളത്തിലെ വെള്ളപ്പൊക്കവും..

അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →

മീശ : ഹരീഷിന്റെ രാമായണം

മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →

സിറിയയിലെ ഇസ്രായേലി ചാരൻ ആയിരുന്നു ഏലി കോഹെൻ. സിറിയൻ പ്രസിഡന്റ് പദത്തിന് വരെ അടുത്തെത്തിയ ഒരു ചാരൻ. ഇസ്രായേൽ രൂപീകൃതം ആകുന്നതിനും മുമ്പ് 1924 ഡിസംബർ ആറിന് ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ഒരു ജൂത കുടുംബത്തിൽ ആണ് കോഹെൻ ജനിച്ചത്. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഹെന് അറബി ഭാഷയിൽ നല്ല സ്വാധീനം  ഉണ്ടായിരുന്നു.ഈജിപ്ത്, സിറിയൻ , ലെബനീസ് എന്നീ രാജ്യങ്ങളിലെ ആളുകളുടെ അറബി ഉച്ചാരണം നന്നായി അനുകരിക്കാൻ കോഹെന് പ്രത്യക കഴിവുണ്ടായിരുന്നു. അന്നുള്ള എല്ലാ ജൂത വംശജരെയും പോലെ... Continue Reading →

അക്കാക്കാ വെള്ളച്ചാട്ടവും അത്ഭുത മത്സ്യങ്ങളും…

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ അഞ്ചിരട്ടി ഉയരമുള്ള, നന്നായി വെള്ളം പ്രവഹിക്കുന്ന, ഒരു വെള്ളച്ചാട്ടം സങ്കൽപ്പിക്കുക : ഈ വെള്ളച്ചാട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് പറ്റിപിടിച്ചു കയറുന്ന, അഞ്ച് ഇഞ്ചു മാത്രം വലിപ്പമുള്ള കുറച്ചു മത്സ്യങ്ങളെയും. ഹവായിയിലെ അക്കാക്ക വെള്ളച്ചാട്ടത്തിലേക്കും അവിടെ അതിജീവനത്തിന്റെ പുതിയ മേഖലകൾ നമുക്ക് കാണിച്ചു തരുന്ന ഒ ഓപ്പു അലാമോ ( ‘o’opu ‘alamo’o) എന്ന മത്സ്യത്തിന്റെ കഥയിലേക്കും സ്വാഗതം. ചെറുപ്പത്തിൽ ഹവായി ചെരുപ്പ് ഇട്ടു നടന്നത് മാത്രം ആണ്, ഇതിനു മുൻപ് എനിക്ക് ഹവായിയും ആയുള്ള... Continue Reading →

പേൾ ഹാർബർ

പേൾ ഹാർബറിൽ നമ്മെ ആദ്യം വരവേൽക്കുന്നത് പെട്രോളിന്റെയോ ഡീസലിന്റെയോ മണം ആണ്. എഴുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇത് പോലെ ഒരു ഡിസംബറിൽ നടന്ന ഒരു ചരിത്ര സംഭവത്തിന്റെ ഓർമ ഇപ്പോഴും പുതുക്കിക്കൊണ്ടു ജലോപരിതലത്തിൽ ഓയിൽ ഒരു പാടയായി ഒഴുകി കിടക്കുന്നു. അന്ന് ബോംബിങ്ങിൽ മുങ്ങി പോയ USS ആരിസോണയിലെ ടാങ്കിൽ നിന്നും ഇന്നും വന്നു കൊണ്ടിരിക്കുന്ന ഓയിൽ ആണ് ഈ ഗന്ധത്തിനു കാരണം. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഒരു പ്രശനം ചരിത്രം അറിയാത്തവർക്ക് അവിടെ... Continue Reading →

9/11 മ്യൂസിയം….

ഒരു ചരിത്ര സംഭവത്തിൽ പരോക്ഷമായി ഭാഗമാവുകയും പിന്നീട് അതുമായി ബന്ധപെട്ട മ്യുസിയം സന്ദർശിക്കുകയും ചെയ്യുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല.അങ്ങിനെ ഒരു അനുഭവത്തിനാണ് ഞാൻ ഇന്നലെ സാക്ഷി ആയത്. സാധാരണ ഒരു മ്യുസിയം സന്ദർശനത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ വസ്തുക്കളും നമുക്ക് പരിചയമുള്ള കഥകൾ പറയുന്ന ഒരു അനുഭവം. ഇത് നടന്നപ്പോൾ പിറന്നിട്ടില്ലാതിരുന്ന കുട്ടികൾക്ക് കുറച്ചെങ്കിലും നാം കടന്നു പോയ അനുഭവം പറഞ്ഞു കൊടുക്കാനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്. സെപ്റ്റംബർ 11 ഭീകര ആക്രമണത്തിന്റെ... Continue Reading →

ആനകളുടെയും ആണുങ്ങളുടെയും പൂരം

2005 ൽ ആണ് അനിയന്റെ കല്യാണം നടന്നത്. അതിനു വേണ്ടി നാട്ടിൽ വന്നതാണ്. ഒരു ഏപ്രിലിൽ ആണെന്നാണ് ഓർമ. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ തന്നു വിട്ട ചില സാധനങ്ങൾ കൊണ്ട് പോയി കൊടുക്കാൻ ഉണ്ടായിരുന്നു. തൃശൂർ പൂരം ആയിടക്കായതു കൊണ്ടും, തമിഴ് നാട്ടുകാരിയായ എന്റെ ഭാര്യ തൃശൂർ പൂരം കണ്ടിട്ടില്ലാത്തതു കൊണ്ടും പൂരം കൂടി കാണാൻ തക്ക വിധത്തിൽ ആണ് പോയത്. കൂട്ടുകാരന്റെ വീട്ടുകാർ നേരത്തെ തന്നെ പറഞ്ഞു, പൂരത്തിന്റെ അന്ന് ഭയങ്കര തിരക്കായിരിക്കും, ഭാര്യയും... Continue Reading →

ഫ്രാൻ‌സിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?

ഒന്നുമില്ല എന്നാണെങ്കിൽ തുടർന്ന് വായിക്കുക.   നാളെ, മെയ് ഏഴാം തീയതി, ആണ് ഫ്രാൻസിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നിന്ന് ഒരു സ്ഥാനാർത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേൽ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാർഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാർത്ഥികൾ.   കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു.... Continue Reading →

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു….

അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു. യോസെമിറ്റി താഴ്‌വര എന്നായിരുന്നു അതിന്റെ പേര്. രണ്ടായിരവും മൂവ്വായിരവും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞു നിന്ന മാരിപോസ ഗ്രോവ് ആയിരുന്നു ആ താഴ്‌വരയുടെ അടിവാരം. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് കൂറ്റൻ മഞ്ഞു മലകൾ നിരങ്ങി നീങ്ങി ഉണ്ടായ ഒരു താഴ്‌വരയും, എണ്ണായിരം അടി ഉയരത്തിൽ ആരോ പകുതി മുറിച്ചു വച്ചതു പോലെ നിൽക്കുന്ന ഹാഫ് ഡോമും എന്ന പാറക്കൂറ്റനും ആയിരുന്നു അതിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്ന്... Continue Reading →

നിങ്ങളുടെ മൂക്കിന്റെ നീളമെത്രയാണ്…

എയിഡ്സ് ബാധിച്ച സ്വവർഗക്കാർക്കാരെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഗേ മെൻസ് ഹെൽത്ത് ക്രൈസിസ് (www.gmhc.org) എന്ന സംഘടനയുടെ ന്യൂ യോർക്ക് ഓഫീസിൽ കഴിഞ്ഞ തവണ വളണ്ടിയർ ആയി പോയപ്പോഴാണ് ഞാൻ ജെയിംസിനെ ആദ്യമായി കാണുന്നത്. എന്റെ കൂടെ ഞങ്ങളുടെ ഓഫീസിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളായിരുന്നു ജെയിംസ്. മെലിഞ്ഞിട്ടാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം, തീക്ഷ്ണമായ കണ്ണുകൾ. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ആഫ്രിക്കൻ വംശജൻ.   സ്വവർഗാനുരാഗികൾക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങിനെ ന്യൂ... Continue Reading →

Blog at WordPress.com.

Up ↑