കെവിന്റെ കൊലപാതകം…

ഞങ്ങളുടെ രണ്ടാമത്തെ മകൻ ഹാരിസിന്റെ പതിനൊന്നാം പിറന്നാളാണ് നാളെ. ഗോമതിയുടെ അപ്പയും അമ്മയും ഇപ്പോൾ ഹാപ്പി ബർത്ഡേയ് പറയാൻ ഇപ്പോൾ വിളിച്ചതേ ഉള്ളൂ. ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ. കേരളത്തിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ വാർത്തകൾ അല്ല. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ പ്രണയ വിവാഹത്തിനെതിരെ ദുരഭിമാന കൊലപാതകം നടന്നപ്പോൾ, അത് തമിഴ്‌നാട്ടിൽ അല്ലെ, കേരളം എത്ര ഭേദം എന്ന് കരുതിയത് വെറുതെയായി. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ജാതിയും മതവും ഭാഷയും നോക്കാതെ... Continue Reading →

ഉൾപ്പാർട്ടി ജനാധിപത്യം, അമേരിക്കൻ സ്റ്റൈൽ..

പി ജെ കുര്യൻ രാജ്യസഭാ സ്ഥാനാർഥി ആകണോ വേണ്ടയോ എന്ന് ആരാണ് തീരുമാനിക്കേണ്ടത്? ഇന്നായിരുന്നു ന്യൂ ജേഴ്സിയിലെ പ്രൈമറി തിരഞ്ഞെടുപ്പ്. ഞാൻ ഇവിടെ രജിസ്റ്റർ ചെയ്ത ഒരു ഡെമോക്രാറ്റിക്‌ പാർട്ടി അംഗമായത് കൊണ്ട് വരുന്ന നവമ്പർ തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർത്ഥിയെ ആണ് ഡെമോക്രാറ്റിക്‌ പാർട്ടി നിർത്തേണ്ടത് എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയാം. അങ്ങിനെ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആളെ ആണ് ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ആയി പാർട്ടി നിർത്തുക. അതുപോലെ തന്നെ ഏതു സ്ഥാനാർത്ഥിയെ... Continue Reading →

ഇടുക്കി ഡാമിന്റെ ഷട്ടർ എപ്പോൾ തുറക്കണം..

ഇടുക്കി ഡാമിന്റെ ഷട്ടർ എപ്പോൾ തുറക്കണം? (വി ടി ബൽറാം എം എൽ എ എം എം മണിക്കെതിരെ ഡാമിന്റെ ഷട്ടർ തുറക്കുന്നതും ആയി ബന്ധപെട്ടു ഇട്ട പോസ്റ്റിന്റെ ഒരു അവലോകനം ) ഒരു നിമിഷത്തേക്ക് ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആയുള്ള വ്യക്തിയാണ് നിങ്ങൾ എന്ന് കരുതുക. നിങ്ങൾ എങ്ങിനെ ആയിരിക്കും ഡാമിന്റെ ഷട്ടർ തുറക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോകുന്നത്? ഒറ്റ നോട്ടത്തിൽ കുറെ മഴ പെയ്താൽ തുറക്കണം... Continue Reading →

പൊതുയിടത്തിൽ മലവിസർജനം ചെയ്തതിന് ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് …

ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയട്ടെ? ഞങ്ങൾ മട്ടാഞ്ചേരിയിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ തൂറിയിരുന്നത് അവിടെയുള്ള കാണകളിലായിരുന്നു. എന്റെ ഉമ്മയുടെ വീടൊരു ലൈൻ വീടായിരുന്നു, അഞ്ചു വീടുകൾ അടുത്തടുത്തായി മതിലുകൾ ഷെയർ ചെയ്യുന്നതുപോലെ പണിതു വച്ചത്. ഏറ്റവും മുൻപിലെ ചെറിയ വരാന്തയും, ഒരു മുറിയും അടുക്കളയും ചേർന്ന് ഏതാണ്ട് 300 അല്ലെങ്കിൽ 400 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള വീടുകളാണിവ. പക്ഷെ എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറും ഒരു കക്കൂസും മാത്രമേ ഉള്ളൂ.... Continue Reading →

സംഘപരിവാർ ഒരു മനോഭാവമാണ്..

രണ്ടു വർഷം മുമ്പ് നോട്ടു നിരോധനം വരുന്നത് വരെ സംഘി എന്നാൽ ബിജെപി / ആർ എസ് എസ്സുകാർ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാൻ പുരോഗമന ചിന്താഗതിക്കാരാണെന്നു കരുതിയ പലരും കുറച്ച് സംഘി മനസുള്ളവരാണെന്ന് നോട്ടു നിരോധനനത്തിന്റെ അന്നാണ് മനസിലായത്. സംഘിസം പാർട്ടി മെമ്പർഷിപ്പിനും മത ജാതി വേലിക്കെട്ടുകൾക്കും ഉപരി ഒരു മാനസിക അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു സംഘികളുടെ സവിശേഷ സ്വഭാവങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം. 1) പഴമയോടുള്ള അമിതമായ അഭിനിവേശം. ആധുനിക ശാസ്ത്രത്തിന്റെ... Continue Reading →

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ.. "അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്" : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ സ്പൈസെർ പറഞ്ഞതാണ്. പക്ഷെ അമേരിക്കയിലെ മാധ്യമങ്ങൾ ആ അവകാശവാദം പൊളിച്ചു കയ്യിൽ കൊടുത്തു. ഉൽഘാടന സമയത്തെ ഏരിയൽ ഫോട്ടോ , അന്ന് എത്ര പേർ പൊതു ഗതാഗതം ഉപയോഗിച്ച് എന്നെല്ലാം ഉള്ള ഡാറ്റ ഉപയോഗിച്ച് ട്രമ്പ് അധികാരത്തിൽ കയറിയപ്പോൾ ഉള്ളതിനേക്കാൾ ഏറെ... Continue Reading →

ആർഎസ്എസ് കൊല്ലാത്ത ഗാന്ധി

ആർഎസ്എസ് കൊല്ലാത്ത ഗാന്ധി... രണ്ടു പൂച്ചകൾ തമ്മിൽ കടിപിടി കൂടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യമായി നമ്മൾ ശ്രദ്ധിക്കുന്ന കാര്യം രണ്ടു പൂച്ചകളുടെയും രോമം എഴുന്നേറ്റു നിൽക്കുന്നതാണ്, ശത്രുവിന്റെ മുൻപിൽ വലിപ്പം വർധിപ്പിച്ചു കാണിക്കാനുള്ള ഒരു തന്ത്രമാണിത്. പിന്നെ ഭയങ്കര ഒച്ചപ്പാടും ബഹളവും ഉണ്ടാവും. കൂർത്ത നഖങ്ങൾ പുറത്തേക്ക് വരും, എതിരാളിയെ മാന്താൻ ഉള്ള ചില ശ്രമങ്ങൾ ഉണ്ടാവും. പക്ഷെ രണ്ടു പൂച്ചകൾ കടിപിടി കൂടിയതിന്റെ ഫലമായി ഒരു പൂച്ച ചോരയൊലിപ്പിച്ച് ചത്ത് കിടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരിക്കലും... Continue Reading →

ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്

ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്. "മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്" മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. ഓൾ ഇന്ത്യ റേഡിയോ വരെ ഇങ്ങിനെയാണ്‌ മഹാത്മാ ഗാന്ധിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കാരണം എന്തെന്നോ , മഹാതമാ ഗാന്ധിയെ വധിച്ചതിന് ശേഷം, അത് ചെയ്തത് ഒരു മുസ്ലിം ആണെന്ന വാർത്ത പരത്താൻ ആർ എസ് എസ് പദ്ധതി ഇട്ടിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച... Continue Reading →

മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം

മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ആശയം ആണ് അവരെ കൂട്ടിയോജിപ്പിച്ചു നിർത്തിയിരുന്നത്. നാസ്തികൻ ആയ, ശാസ്ത്രത്തിന്റെ പുരോഗതിയിൽ വിശ്വാസമുള്ള നെഹ്‌റു. ഹിന്ദു മതത്തിലെ ബ്രാഹ്മണ ജാതി സമവാക്യങ്ങളെ രാമരാജ്യം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിക്കെട്ടിയ, അംബേദ്കറുടെ ആശയങ്ങളെ ഇഷ്ടമില്ലാതിരുന്ന ഗാന്ധി, നല്ല പഠിപ്പും വിവരവും ഉള്ള, എന്നാൽ അന്നത്തെ ഇന്ത്യയിലെ കീഴാള ജനതയുടെ അനുഭവങ്ങൾ അറിയുന്ന, അംബേദ്‌കർ.... Continue Reading →

Blog at WordPress.com.

Up ↑