ചരിത്ര പാഠപുസ്തകങ്ങൾ പറയാത്ത കഥകൾ…

ചരിത്രം എങ്ങിനെ പഠിപ്പിക്കരുത് എന്നതിന്റെ ഉദാഹരണങ്ങൾ ആയിരുന്നു ഞാൻ പഠിച്ചിരുന്ന സമയത്തെ ചരിത്ര ക്ലാസുകൾ. തീയതികളും രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും പേരുകൾ ഓർത്തു വച്ച് ഉത്തരക്കടലാസിൽ ശർദിക്കലായിരുന്നു പ്രധാനമായും ചരിത്ര പഠനം എന്ന പേരിൽ നടന്നുകൊണ്ടിരുന്നത്. എന്തുകൊണ്ടാണ് ചില ചരിത്രങ്ങൾ അങ്ങിനെ ആയത് എന്ന് ഒരിക്കലും എന്റെ സ്കൂളിലെ ചരിത്ര പാഠപുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഉദാഹരണത്തിന് താഴെ പറയുന്ന ചില ചോദ്യങ്ങൾക്ക് ചരിത്ര പാഠപുസ്തകങ്ങൾ ഒരിക്കലും ഉത്തരം നൽകിയില്ല. 1) വെറും ഒന്നോ രണ്ടോ കപ്പലുകളിൽ വന്ന വിദേശീയർക്ക്... Continue Reading →

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്..

"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് ഗുരു. അതിന് "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്.. "അയ്യപ്പൻ പറഞ്ഞതും ശരിയാണ്" എന്ന് അതിനു ഗുരുവിന്റെ മറുപടി. കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ... Continue Reading →

മയിലണ്ണൻ..

"തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. എന്നിട്ടും, പലപ്പോഴും, തിരഞ്ഞെടുപ്പുകൾ മനുഷ്യന്റെ ദുഷിച്ച വശത്തെ പുറത്തുകൊണ്ടുവന്നു, അവ എല്ലായ്പ്പോഴും ഏറ്റവും മികച്ച മനുഷ്യന്റെ വിജയത്തിലേക്ക് നയിക്കില്ലെന്ന് വ്യക്തമായിരുന്നു. ലോലമായ മനസുള്ളവരും, പെട്ടെന്ന് വേദനിക്കുന്നവരും, ഒരാൾക്കൂട്ടത്തിനു ഇടയിലൂടെ ബഹളം ഉണ്ടാക്കി മുന്നോട്ടു വരാൻ താല്പര്യം ഇല്ലാത്തവരും ആയവർക്ക് തിരഞ്ഞെടുപ്പ് പ്രതികൂലമായി ഭവിക്കുകയും അവർ ഇത്തരം തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. തൊലിക്കട്ടി ഉള്ളവർക്കും, ഒരു കാര്യവുമില്ലാതെ ബഹളം ഉണ്ടാക്കുന്നവർക്കും മാത്രമുള്ളതായി മാറുമോ തിരഞ്ഞെടുപ്പുകൾ?"... Continue Reading →

തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും..

"തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും" ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മലയാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പിണറായി വിജയൻറെ ചിത്രവുമായി വന്ന ഒരു കാർട്ടൂൺ ആണ്. ജന്മഭൂമിയിലോ മറ്റോ വന്നതാണ് എന്ന് തോന്നുന്നു. സവർണ ജാതിബോധം ഇന്നും കൊണ്ടുനടക്കുകയും അതിൽ മിഥ്യാഭിമാനം കൊള്ളുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ നന്നായി ഓടിയ ഒരു കാർട്ടൂൺ ആയിരുന്നു അത്. അത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഡോകട്ർ പൽപ്പുവിനെ ആണ്. "ഈഴവർ ചെത്താൻ പോയാൽ മതി"... Continue Reading →

അമേരിക്കയിലെ ആർഎസ്എസ്.

ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രെസിഡെന്റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വാർത്ത വന്നിട്ട് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി യോ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല എന്നത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നറിയില്ല. പലപ്പോഴും ഇന്ത്യ ഉണ്ടായത് തന്നെ നരേന്ദ്ര മോദിക്ക് ശേഷമാണു എന്ന തരത്തിൽ വാർത്ത കൊടുക്കുന്ന സംഘ് പരിവാർ ഒരു ഇന്ത്യൻ വംശജ ഇത്തരം ഒരു വലിയ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ എന്തുകൊണ്ടാണ് അവരുടെ നേട്ടമായി ഉയർത്തികാട്ടാത്തത് ? ഉത്തരം ലളിതമാണ്, അമേരിക്കൻ പ്രസിഡന്റ്... Continue Reading →

വാട്സാപ്പ് ഗ്രൂപ്പുകളിലെ രാഷ്ട്രീയം.

സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ എന്നൊക്കെ ഒരു കാർട്ടൂൺ വന്നാൽ, അല്ലെങ്കിൽ തീർത്തും വസ്തുതാവിരുദ്ധമായി (ഈയിടെ മോദിയാണ് പെട്രോൾ റിസേർവ് ഇന്ത്യയിൽ തുടങ്ങിയത് എന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞത് പോലെ) മോഡിയേയോ ബിജെപിയെയോ അനുകൂലിക്കുന്ന ഒരു പോസ്റ്റ് വന്നാൽ, അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു അനുകൂലമായി ഇടതുപക്ഷത്തെ തെറിപറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് വന്നാൽ ,അല്ലെങ്കിൽ... Continue Reading →

പത്രപ്രവർത്തനമോ പരദൂഷണമോ?

എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടുകളുടെ അതിർത്തിയിൽ വേലികളായിരുന്നു. ശീമക്കൊന്ന എന്ന അധികം വളരാതെ തരത്തിലുള്ള ഒരു തരം മരമാണ് വേലി കെട്ടാൻ ഉപയോഗിക്കുന്നത്, ചിലപ്പോൾ ഓല കൊണ്ട് വേലി മറക്കും. വീടുകളിലെ പെണ്ണുങ്ങൾ പരസ്പരം സംസാരിക്കുന്നത് അടുക്കളയുടെ പിന്ഭാഗത്തുള്ള വേലികളുടെ അപ്പുറവും ഇപ്പുറവും നിന്നാണ്. നാട്ടിലെ ഏതാണ്ട് എല്ലാ വാർത്തകളും ഇവരുടെ ഇത്തരം സംസാരങ്ങളിലൂടെ കടന്നു പോകും. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം , വീട്ടിലെ കഷ്ടപ്പാടുകൾ തുടങ്ങി മറ്റു വീടുകളിൽ ആര് ആരെ കാണുന്നു, ഏതൊക്കെ വീട്ടിൽ... Continue Reading →

കൊറോണക്കാലത്തെ ബാക്ക്ഗ്രൗണ്ട് ചെക്കിങ്

ജോലി മാറാനായി ഞാൻ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തത് ഈ വർഷം മാർച്ചിലാണ്‌. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉള്ള ബാക് ഗ്രൗണ്ട് ചെക്കിന് വേണ്ടി എല്ലാ വിവരങ്ങളും ഓൺലൈനിൽ നൽകുകയും ചെയ്തു. ഈയടുത്ത കാലത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യാൻ മുടിയും രക്തവും ഒക്കെ ലാബിൽ കൊടുക്കുന്ന സ്റ്റെപ് പക്ഷെ ഇത്തവണ കൊറോണ കാരണം നടന്നില്ല. സാധാരണ രണ്ടാഴ്ച കൊണ്ട് തീരുന്ന ബാക്ക് ഗ്രൗണ്ട് ചെക്ക് പക്ഷെ ഇത്തവണ മൂന്നു മാസം എടുത്തിട്ടും കഴിഞ്ഞില്ല. കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസിൽ... Continue Reading →

നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി..

പണ്ട് നേരെ ചൊവ്വേ എന്ന പരിപാടിയിൽ സുകുമാർ അഴീക്കോടിനെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ജോണി ലൂക്കോസ് ചോദിച്ച ഒരു ചോദ്യമുണ്ട്. "ചില ആളുകൾക്കൊക്കെ ഇപ്പോൾ ഒരു സംശയമുണ്ട്, സുകുമാർ അഴീക്കോടിനു എന്ത് പറ്റി , അതിന്റെ പ്രധാനമായ ഒരു കാരണമായിട്ട് എനിക്ക് തോന്നുന്നത് (താങ്കൾ) ഇടതുപക്ഷത്തോട്ട് വളരെ ചാഞ്ഞു നിൽകുന്നതായിട്ട് ഒരു ധാരണയുണ്ട്." അതിനു അഴീക്കോട് മാഷ് കൊടുത്ത മറുപടി ഒരു ക്ലാസ്സിക്കാണ്. "ഇടതുപക്ഷത്തോട് എന്തുകൊണ്ട് ചായുന്നു എന്നതല്ല യഥാർത്ഥമായ ചോദ്യം, എന്തുകൊണ്ട് കോൺഗ്രസിനോട് അടുക്കാൻ സാധിക്കുന്നില്ല... Continue Reading →

എന്താണ് രാഷ്ട്രീയം? 

മലയാളികളിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് ഒരു നിയോജകമണ്ഡലത്തിലെ കല്യാണങ്ങളിലും , മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്. അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ജനസമ്പർക്ക പരിപാടികൾ നടത്തി ആളുകൾക്ക്  നേരിട്ട് ധനസഹായം നൽകുന്നവർ. പക്ഷെ യഥാർത്ഥത്തിൽ  രാഷ്ട്രീയം ഇതല്ല, ഇത് ശരിയായ രാഷ്ട്രീയവുമല്ല. കാരണം ഒരു ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ അധികാരികൾ. അവരുടെ അധികാരവും അവരുടെ സമ്പത്തും, ജനങ്ങൾക്ക് അവകാശപ്പെട്ട രാജ്യത്തിൻറെ വിഭവങ്ങളും അവരുടെ നന്മയ്ക്ക് വേണ്ടി എങ്ങിനെ വിനിയോഗിക്കണം എന്ന് ദീര്ഘദൃഷ്ടിയോടെ ചെയ്യുകയും അതിനു വേണ്ടി... Continue Reading →

Blog at WordPress.com.

Up ↑