വി എസ് ജീവിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങൾ.. 1924 : മഹാത്മാ ഗാന്ധിയും, കേളപ്പനും, ശ്രീ നാരായണ ഗുരുവും ഒക്കെ പങ്കെടുത്ത, "അവർണ്ണർക്ക്" വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം. അതുവരെ "മേൽ" ജാതിക്കാർക്ക് മാത്രമേ അമ്പലത്തിന് ചുറ്റും വഴി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 1925 : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നു. 1931 : "അവർണ്ണർക്ക്" ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് , എ കെ ഗോപാലനും, കൃഷ്ണപിള്ളയും... Continue Reading →
വേണം കേരളത്തിനൊരു മുസ്ലിം മുഖ്യമന്ത്രി..
"മുസ്ലിങ്ങൾ അധികാരത്തിലെത്തി മുഖ്യമന്ത്രി ആകാനാണ് ശ്രമം" എന്ന വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിന് അർഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്നൊന്ന് പരിശോധിക്കാം. കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ളത്. അതിൽ 81% (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങൾ (19%) ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങൾ (0.22 ശതമാനം). അതായത്... Continue Reading →
ശിവല്ലിംഗം
"ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ" എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്. 1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ... Continue Reading →
അമേരിക്കയിലേക്ക് നോക്കൂ…
അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കൂ, അവർ എത്ര നല്ല സർവ്വകലാശാലകൾ പണിതു. എത്ര നല്ല പാലങ്ങളും റോഡുകളും നിർമിച്ചു. വലിയ ബാങ്കുകൾ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയെല്ലാം ലോകത്തിന് അവരുടെ സംഭാവനയാണ്. ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ട് ഇതുപോലെയൊന്നും നടക്കുന്നില്ല? അതുകൊണ്ടല്ലേ നമ്മുടെ യുവാക്കൾ പുറംലോകത്തേക്കു ചേക്കേറുന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് അവരെ പോലെ വികസിക്കാത്തത്. നമ്മുടെ രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം? സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലോ, കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വർത്തകളുട താഴെയോ ഒക്കെ മേല്പറഞ്ഞ... Continue Reading →
ചാറ്റ് ജി പി റ്റി ക്ക് തെറ്റ് പറ്റുമ്പോൾ
ചാറ്റ് ജിപിറ്റി , ഡീപ് സീക് തുടങ്ങിയ എഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജി പി റ്റി യോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12). ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജി പി ടി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും , പക്ഷെ... Continue Reading →
ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു..
അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തും. അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഞാൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ... Continue Reading →
എന്തുകൊണ്ട് വീണ്ടും ട്രമ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രമ്പ് തിരഞ്ഞെടുക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. ഇവിടെയുള്ള കുറെ മലയാളി കൂട്ടുകാർ ട്രമ്പിനാണ് വോട്ട് ചെയ്തത്. ഞങ്ങളെ പോലെ ചില അതിമോഹികൾ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാറ്റ് വീശുന്നത് ട്രമ്പിന് അനുകൂലമായിട്ടാണ് എന്നുറപ്പായിരുന്നു. അതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്. ഭീകരമായ വിലക്കയറ്റത്തിലൂടെയാണ് അമേരിക്ക കഴിഞ്ഞ നാലു വർഷം കടന്നുപോയത്. ഇവിടെയുള്ള വലിയ സൂപ്പർ മാർക്കറ്റായ കോസ്റ്റ്‌കോയിൽ ഞങ്ങൾ മാസത്തിലെ രണ്ടു തവണ പോകും. ഓരോ തവണയും കൊറോണക്ക് മുൻപ് നൂറിനും നൂറ്റമ്പതിനും ഡോളറിനു ഇടക്കാണ് ... Continue Reading →
നമ്മൾ ആരെയാണ് ഭയക്കേണ്ടത് ?
കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള... Continue Reading →
കെ റെയിലും മലയാളം മാഷുമ്മാരും …
ഒരു ദിവസം ക്‌ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും തലവര മാറ്റിയ ഒരു വിദ്യാർത്ഥിയുടെ കഥയാണിത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തി ഒമ്പതിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്. ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക്... Continue Reading →
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്
എനിക്കൊരു സുഹൃത്തുണ്ട്. കോൺഗ്രെസ്സുകാരനാണ്. പക്ഷെ പുള്ളിക്ക് ഗാന്ധിയെ വെറുപ്പാണ്. കാരണം ഗാന്ധി കാരണമാണ് ഇന്ത്യ പാക്കിസ്ഥാൻ വിഭജനം നടന്നതെന്ന് അവൻ കരുതുന്നു, മാത്രമല്ല ഗാന്ധി പാകിസ്താന് ഇന്ത്യ നൽകാനുള്ള പണം നല്കാൻ വേണ്ടി നിരാഹാരം കിടന്ന ആളാണ്, ഇന്ത്യ ഒരു മതേതര രാജ്യമാകാനും കാരണം ഗാന്ധിയാണ്. അവനു നെഹ്രുവിനെയും ഇഷ്ടമല്ല, കാരണം നെഹ്‌റു കാരണമാണ്, കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് നഷ്ടമായത്. നെഹ്രുവാണ് ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടടിച്ച സോഷ്യലിസം കൊണ്ടുവന്നത്. മാത്രമല്ല നെഹ്‌റു ഒരു പെണ്ണുപിടിയനുമാണ്. ആകെ... Continue Reading →