ചാറ്റ് ജി പി റ്റി ക്ക് തെറ്റ് പറ്റുമ്പോൾ

ചാറ്റ് ജിപിറ്റി , ഡീപ് സീക് തുടങ്ങിയ എഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജി പി റ്റി യോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12). ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജി പി ടി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും , പക്ഷെ... Continue Reading →

ഒരു ഡേറ്റിംഗ് മാനിഫെസ്റ്റോ അഥവാ തേപ്പ് ഒരു മോശം കാര്യമല്ല.

ഈ വാലെന്റൈൻസ് ദിനത്തിൽ നിങ്ങൾ നിങ്ങളുടെ പ്രണയപങ്കാളിയെ തേക്കണെമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ തല്ലാൻ വരരുത്. ഡേറ്റിംഗ് എന്ന ആശയം തന്നെ നമ്മുടെ പങ്കാളി നമുക്ക് ഇണങ്ങിയ ആളാണോ എന്നറിഞ്ഞ്, ചിലപ്പോൾ പങ്കാളിയെ ഉപേക്ഷിക്കുകയും, നമുക്ക് 100 ശതമാനം ഉറപ്പുള്ളപ്പോൾ മാത്രം, വിവാഹം പോലെ, പങ്കാളിയുമായി ദീർഘകാല ബന്ധത്തിൽ ഏർപ്പെടാനുമുള്ള ഒരേർപ്പാടാണ്‌. പക്ഷെ നമ്മുടെ ശരീരം തന്നെ പ്രത്യുല്പാദനത്തിനുള്ള ഒരു വഴി മാത്രമായി കാണുന്ന നമ്മുടെ ഹോർമോണുകൾ പലപ്പോഴും അത് സമ്മതിച്ചു തരാത്തത് കൊണ്ട് , നമുക്ക്... Continue Reading →

പ്രണയം വറ്റിയ ജീവിതങ്ങൾ

ഏറ്റവും പതുക്കെ മരിക്കുന്ന ഒന്നാണ് ദീർഘകാല പങ്കാളികളുടെ  ഇടയിലെ പ്രണയം. അതിൽ വിവാഹത്തിന് മുമ്പ്  പ്രണയിച്ചവരെന്നോ, വിവാഹം കഴിഞ്ഞു പ്രണയിച്ചവരെന്നോ വ്യത്യാസമില്ല.  കുട്ടി മരിച്ചെന്നറിയാതെ, ഗർഭം പേറി നടക്കുന്നത് പോലെയാണ് ചില വിവാഹബന്ധങ്ങൾ, അത്രയ്ക്ക് പതുക്കെയാണ് പ്രണയം മരിച്ചുപോവുന്നത്. അത് തങ്ങളുടെ ആരുടെയോ തെറ്റുകൊണ്ടാണെന്ന, ആവശ്യമില്ലാത്ത കുറ്റബോധവും പേറിയാണ് പല ദമ്പതികളും കാലം കഴിക്കുന്നത്. യഥാർത്ഥത്തിൽ വിരല്പാടുകൾ പോലെ വ്യത്യസ്തരായ രണ്ടുപേർ ദീർഘകാലം ഒരുമിച്ചു ജീവിക്കുന്നതാണ് അത്ഭുതകരമായ കാര്യം, അവരുടെ ഇടയിലെ പ്രണയം മരിക്കുന്നതോ , അവർ... Continue Reading →

കുരുത്തംകെട്ട കുട്ടികൾ

പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ... Continue Reading →

കേരളത്തിലെ അപകടങ്ങളും അവൈലബിറ്റി ബയാസും

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ  ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല?  എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം?  അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ... Continue Reading →

തനിയാവർത്തനം …

ലോക മാനസിക ആരോഗ്യ ദിനത്തിൽ തനിയാവർത്തനം ഒന്ന് കൂടി കാണുമ്പോൾ ... ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിയാവർത്തനം റിലീസ് ആകുന്നത്. ഒരു കുഴപ്പവുമില്ലാത്ത ബാലൻ മാഷെ സമൂഹം എങ്ങിനെയാണ് ഒരു ഭ്രാന്തനായി മാറ്റുന്നത് എന്നതാണ് അതിന്റെ കഥ എന്നാണ് ഞാൻ അന്ന് മനസിലാക്കിയിരുന്നത്, പിന്നീട് മനോരോഗങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയുന്നത് വരെ. ഭ്രാന്ത് യഥാർത്ഥത്തിൽ ഒരു കുടുംബത്തിൽ പരമ്പരാഗതമായി വരാൻ സാധ്യത ഉണ്ട് എന്നുള്ള അറിവ് അന്നെനിക്ക് ഇല്ലായിരുന്നു. അത് പക്ഷെ ഈ ഭ്രാന്തിന്റെ ജീൻ... Continue Reading →

അയലത്തെ സുന്ദരി …

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിയുമ്പോൾ സ്വന്തം ഭാര്യ ഒഴികെയുള്ള മറ്റ് സ്ത്രീകൾ കൂടുതൽ സുന്ദരികളായി അനുഭവപ്പെടുന്ന, മറ്റു സ്ത്രീകളിൽ താല്പര്യം തോന്നുന്ന പുരുഷന്മാരാണോ നിങ്ങൾ? എങ്കിൽ തുടർന്ന് വായിക്കുക.  ജീവിലോകത്തിൽ രണ്ടുതരം ജീവികളാണുള്ളത്.  ഒന്നാമത്തേത് ടൂർണമെന്റ് സ്‌പീഷീസ് ആണ്.  ഈ ജീവികളിൽ ഒരു ആൺ പല പെണ്ണുങ്ങളുമായും ഇണചേരും. കുട്ടികളെ നോക്കേണ്ടത് പെണ്ണിന്റെ ചുമതല ആയിരിക്കും. പല പെണ്ണുങ്ങളെ ആകർഷിക്കേണ്ടതുകൊണ്ട് ആണിന്റെ ശരീരം പെണ്ണിന്റെ ശരീരത്തെ അപേക്ഷിച്ച് വളരെ വർണ്ണശബളമായിരിക്കും, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പ്രത്യേകത ഉണ്ടാകും.... Continue Reading →

കെ റെയിലും മലയാളം മാഷുമ്മാരും …

ഒരു ദിവസം ക്‌ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും  തലവര മാറ്റിയ ഒരു  വിദ്യാർത്ഥിയുടെ കഥയാണിത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തി ഒമ്പതിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി  വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്. ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക്... Continue Reading →

Learned Helplessness!

ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →

വിഷാദരോഗം

അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തുടങ്ങി… വെറുതെ ഒരു തോന്നലല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്കും , എങ്ങിനെ അത് ചെയ്യണം എന്ന പ്ലാനിങ്ങും എല്ലാം ഉൾപ്പെട്ട എനിക്ക് ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു തോന്നലായിരുന്നു അത്. വീടിനടുത്തുള്ള ട്രെയിൻ ട്രാക്ക് ഒരു വലിയ ആകർഷണമായിരുന്നു , അധികം വേദനയെടുക്കാതെ, പെട്ടെന്ന് തന്നെ ജീവിതം അവസാനിപ്പിക്കാൻ എളുപ്പമുള്ള... Continue Reading →

Blog at WordPress.com.

Up ↑