ഇരയും വേട്ടക്കാരനും.

അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ... Continue Reading →

അച്ഛനും ബാപ്പയും… 

രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെ ആണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടില് അറിഞ്ഞു കഴിയുന്പോൾ പല തരത്തിൽ ആണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടി വച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ തേവര് ആണ് പെണ്ണെങ്കിൽ, വെട്ടികൊല്ലലും. 2001 ഞാൻ ന്യൂ യോര്കിൽ ഉള്ളപ്പോൾ ആണ് ബാപ്പ വിളിച്ചു പറയുന്നത്. "എടാ ഗോമതി വീട്ടില് വന്നിട്ടുണ്ട്.... Continue Reading →

ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം….

ചെറുപ്പത്തിൽ നോന്പ് പിടിക്കാത്ത, പള്ളിയിൽ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കിൽ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തിൽ വെറുതെ നടക്കുന്നതും അന്നായിരുന്നു.   പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓർമ്മകൾ രാത്രി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയിൽ ശർക്കര ഇട്ടു... Continue Reading →

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ…. 

"ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?" നിതിൻ ചോദിച്ചു.   ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അന്പലത്തിൽ ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാ മലയാളികളും വീടുകളിൽ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അന്പലത്തിൽ ഒത്തു കൂടി കഴിക്കും.ഉച്ച കഴിഞ്ഞു മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അന്പലത്തിൽ കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിൻ ഇത് ചോദിച്ചത്. പ്രദക്ഷിണം... Continue Reading →

Blog at WordPress.com.

Up ↑