നഫീസുമ്മ

ചില കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എന്റെ ബാപ്പ വേറെ വിവാഹം കഴിച്ച കഥ ഞാൻ മുൻപെഴുതിയിട്ടുണ്ട്. അന്നൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞങ്ങളുടെ വീട്ടിലും, മറ്റു ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിലുമായിരുന്നു ബാപ്പ രാത്രി കഴിഞ്ഞിരുന്നത്. എനിക്ക് പത്തോ പന്ത്രണ്ടോ വയസും, എന്റെ ഇത്തയ്ക്ക് പതിനാലോ പതിനഞ്ചോ വയസും , എന്റെ അനിയന് ഏഴോ എട്ടോ വയസും പ്രായമുള്ള സമയമാണ്. ബാപ്പ വരാത്ത ദിവസങ്ങളിൽ കൗമാരക്കാരിയായ ഒരു മകളുമായി ഒറ്റക്ക് വീട്ടിൽ കഴിയുന്നത് ഉമ്മയ്ക്ക് അത്ര എളുപ്പമുള്ള... Continue Reading →

ശിവല്ലിംഗം

"ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ" എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്. 1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ... Continue Reading →

ആണും പെണ്ണും ഇടകലർന്നാൽ..

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റങ്ങളിലൊന്ന് മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്, പ്രത്യേകിച്ച് മലബാറിലെ കുട്ടികളുടെ.  ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം വേണ്ടെന്നു വച്ചതിലൂടെ പിന്നോട്ട് പോയ മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സർക്കാരിന്റെയും,  പല മത സാമൂഹിക സംഘടനകളുടെയും  ഇടപെടലുകളുടെ കാരണമായും , ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവോടു കൂടിയും,  അസാധാരണ കുതിപ്പാണ് കാഴ്ചവച്ചത്. ഇപ്പോൾ മലബാറിലെ മുസ്ലിം കുട്ടികൾക്ക് റാങ്ക് കിട്ടുന്നത് ഒരു സാധാരണ സംഭവമായി തീർന്നിട്ടുണ്ട്.... Continue Reading →

സണ്ണി ലിയോണും പരിണാമവും

ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ എനിക്കൊരു വലിയ പരാതിയുണ്ട്. അത് നമ്മുടെ കണ്ണിന്റെ സ്ഥാനത്തെ കുറിച്ചാണ്. നമ്മൾ വല്ല മിയാ ഖലീഫയയോ, സണ്ണി ലിയോണിനെയോ പോലുള്ള ആളുകളുടെ സുവിശേഷങ്ങൾ വളരെ ശ്രദ്ധയോടെ ലാപ്ടോപ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പിറകിൽ നിന്ന് ഭാര്യയുടെ വരവ്. പിന്നെ വഴക്കായി വക്കാണമായി ആകെ ജഗപൊക. രണ്ടു കണ്ണുകളിൽ ഒരെണ്ണം ദൈവം തലയുടെ പിറകിൽ ഫിറ്റ് ചെയ്തിരുന്നു  എങ്കിൽ ഈ പൊല്ലാപ് വല്ലതും ഉണ്ടാകുമായിരുന്നോ? ഇനി  തലയുടെ പിറകിൽ കണ്ണ് ഉണ്ടാക്കാൻ ദൈവത്തിന് കഴിഞ്ഞില്ലെങ്കിൽ അത്  ശാസ്ത്രത്തിനു... Continue Reading →

നമ്മൾ ആരെയാണ് ഭയക്കേണ്ടത് ?

കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള... Continue Reading →

മതത്തിൻ്റെ പേരിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്നത്..

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളെ കൊന്ന പ്രധാനമന്ത്രി എന്ന ബഹുമതി കോവിഡ് പിടിപ്പുകേട് കൊണ്ട് നരേന്ദ്ര മോഡിക്ക് വന്നു ചേരാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പൊൾ ഇന്ത്യയിൽ കാണുന്നത് ഓക്സിജൻ കുറവ് മൂലമുള്ള മരണം അല്ല മറിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേട് കൊണ്ട് സംഭവിക്കുന്ന വ്യവസ്ഥാപിത കൊലപാതകങ്ങൾ ആണ്. ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിർത്തി മതവും ജാതിയും വർഗ്ഗവും മാത്രം അടിസ്ഥാനമാക്കി കഴിവുകെട്ട ഭരണകൂടത്തെ അധികാരത്തിൽ ഏറ്റുന്ന ജനതയ്ക്ക് എന്നും സംഭവിക്കുന്ന ഒരു കാര്യമാണിത്. ആദ്യം മറ്റുള്ളവർ കൊല്ലപ്പെടുന്നത്... Continue Reading →

റംസാൻ ആശംസകൾ

ഒരു ജൂൺ മാസത്തിലാണ് ഞാൻ സ്വീഡനിൽ ജോലിക്ക് വേണ്ടി എത്തപ്പെട്ടത്. ആദ്യമായി എത്തിയ വിദേശ രാജ്യവുമായി ഇഴുകി ചേരാൻ ഉള്ള ബുദ്ധിമുട്ടുകളിൽ ഏറ്റവും പ്രധാനം ദിവസത്തിന്റെ ദൈർഘ്യം ആയിരുന്നു. ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിനു അടുത്ത് കിടക്കുന്ന രാജ്യമായത് കൊണ്ട് രാവിലെ മൂന്നര മണിക്ക് സൂര്യനുദിക്കും. രാത്രി ഒൻപത് മണിക്കോ മറ്റോ ആണ് സൂര്യാസ്തമയം. താമസിക്കുന്ന ഹോട്ടൽ റൂമിൽ ജനലുകളിൽ വെളിച്ചം തടയുന്ന നല്ല കർട്ടനുകൾ ഉള്ളത് കൊണ്ട് രാവിലെ ആണോ രാത്രി ആണോ എന്നൊന്നും അറിയാൻ കഴിയില്ല.... Continue Reading →

ഗോപാലന്റെ പരിണാമം.

2001 ൽ ഇറങ്ങിയ, ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ വാങ്ങിയ മനോഹരമായ സിനിമയാണ് A Beautiful Mind. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫെസ്സർ ആയിരുന്ന ജോൺ നാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ paranoid schizophrenia എന്ന രോഗാവസ്ഥയെ കുറിച്ചുമാണ് ഈ ചിത്രം. ജോൺ നാഷ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. ഗെയിം തിയറി എന്ന ഒരു ഗണിതശാസ്ത്ര ശാഖയിൽ... Continue Reading →

ലവ് ജിഹാദ്

രണ്ടായിരത്തി ഒന്നിൽ എന്റെയും ഗോമതിയുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അയൽപക്കത്തുള്ള ഒരു മുസ്ലിം ദമ്പതിമാർ എന്റെ വീട്ടിലേക്ക് വന്നു. ഞാൻ ആദ്യമായിട്ടായിരുന്നു അവരെ കാണുന്നത്. "അപ്പോൾ ഇനി എന്താണ് പരിപാടി, പൊന്നാനിയിൽ പോകുന്നത് എപ്പോഴാണ്?" ഉപചാരവാക്കുകൾക്ക് ശേഷം അവർ വന്ന കാര്യത്തിലേക്ക് കടന്നു. ഇത് കേട്ടപ്പോഴാണ് ഗോമതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാനായി ആവശ്യപ്പെടാതെ തന്നെ സഹായിക്കാനായിട്ടാണ് ഇവർ വന്നതെന്ന് എനിക്ക് മനസിലായത്. ഞാൻ ഉമ്മയെ നോക്കി കണ്ണുരുട്ടി, തന്നെ അറിയിക്കാതെ വന്നതാണെന്നും... Continue Reading →

ഹിന്ദു ക്ഷേത്രങ്ങളായി മാറുന്ന ക്രിസ്ത്യൻ പള്ളികൾ.

ഈ ഫോട്ടോയിൽ കാണുന്ന കെട്ടിടം എന്താണെന്നു പിടികിട്ടിയോ? ഞങ്ങൾ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ ഉള്ള ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രമാണിത്. ഞങ്ങൾ ഇടക്ക് ഫ്രീ ആയി കിട്ടുന്ന ഫുഡ് കഴിക്കാനും, വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഡാൻസ് പരിപാടി കാണാനും എല്ലാം പോകാറുണ്ട്. പുറത്തു നിന്ന് കണ്ടാൽ ഇത് ഒരമ്പലം ആണെന്ന് തോന്നുകയേ ഇല്ല. കാരണം ഇത് മുൻപ് ഒരു ഗ്രീക്ക് ഓർത്തഡോൿസ് പള്ളിയായിരുന്നു. പള്ളിയിൽ ആളുകൾ കുറഞ്ഞപ്പോൾ നടത്തികൊണ്ടുപോകുന്നത് നഷ്ടം ആണെന് കണ്ട പള്ളി അധികാരികൾ ന്യൂ... Continue Reading →

Blog at WordPress.com.

Up ↑