ഐൻസ്റ്റീന്റെ ഭാര്യ

"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്" വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു. "നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം" ഞാൻ പറഞ്ഞു "അത് വേണ്ട, ഞാൻ വെക്കാം. ഞാൻ മുൻപ് ചെയുന്ന പോലെ ദം ചെയ്ത് വെക്കുന്ന കോഴി ബിരിയാണി നിനക്ക് ഭയങ്കര ഇഷ്ടം അല്ലെ?" "അതെന്താണ് ഞാൻ പാചകം ചെയ്യാം എന്ന്... Continue Reading →

പ്രീ മെൻസ്ട്രൂവൽ സിൻഡ്രോം

"സ്ത്രീകളുടെ ആർത്തവം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ടോ എന്നറിയാനുള്ള ഫ്ളോ തുടങ്ങിയ ആപ്പുകൾ സ്ത്രീകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മനസിലാക്കാം, പക്ഷെ അതെന്തിനാണ് നിന്റെ ഫോണിൽ ഇരിക്കുന്നത്?" ഒരു കൂട്ടുകാരന്റെ ചോദ്യമാണ്. ഇതിന്റെ ഉത്തരം പറയുന്നതിന് മുൻപ് ഒരു ചോദ്യം. എന്നെങ്കിലും പതിവിനു വിപരീതമായി നിങ്ങളുടെ ഭാര്യ ദേഷ്യത്തോടെ പെരുമാറുന്നതും മറ്റും കണ്ടിട്ടുണ്ടോ? എല്ലാത്തിനോടും ദേഷ്യം വഴക്കു പറയൽ, ആകെ ഒരു മൂഡില്ലായ്മ എന്നിങ്ങനെ പതിവില്ലാത്ത ചില പ്രശനങ്ങൾ. മൂന്നോ നാലോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചില... Continue Reading →

മതങ്ങളിലെ സ്ത്രീ വിരുദ്ധത…

"നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം" "മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളിൽ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയിൽ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്..." "ആചാരങ്ങൾ ഏതു മതത്തിലേത് ആയാലും ആളുകൾ പിന്തുടരട്ടെ , യുക്തിവാദികൾക്ക് അതിലെന്ത് കാര്യം? ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ പോസ്റ്റുകളും വിഡിയോകളും കണ്ടിട്ട് എന്റെ ഇവിടെയുള്ള ചില... Continue Reading →

ഡിഎൻഎ ഘടന യഥാർത്ഥത്തിൽ കണ്ടുപിടിച്ച വ്യക്തി : റോസലിൻഡാ ഫ്രാങ്ക്‌ളിൻ…

മുപ്പത്തി ഏഴാം വയസിൽ ഓവേറിയൻ കാൻസർ വന്നു മരിച്ച ഒരു സ്ത്രീയ്ക്കുറിച്ചാണീ കുറിപ്പ്. ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ പോലും  എക്സ്റേ ക്രിസ്റ്റലോഗ്രഫിയിൽ പ്രശസ്തയായ റോസലിൻഡ ഫ്രാങ്കിളിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ആയിരക്കണക്കിന് എക്സ്റേകൾ എടുക്കുമ്പോൾ പലപ്പോഴും  സുരക്ഷയ്ക്കായി ധരിക്കേണ്ട ലെഡ് ഓവർ കോട്ട് ധരിക്കാതെ വന്നത് കൊണ്ടാവാം അവർക്ക് ഇത്ര ചെറുപ്പത്തിലേ കാൻസർ വന്നത്.  റോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് കേൾക്കാത്തവർ പക്ഷെ, ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന്... Continue Reading →

വ്യക്തികളെ അല്ല ആശയങ്ങളെ ആണ് നമ്മൾ പിന്തുടരേണ്ടതും പിന്തുണക്കേണ്ടതും ആരാധിക്കേണ്ടതും

ഒരു ഭർത്താവ് ഭാര്യയോട്, വിവാഹ മോചനം കൊടുത്ത് പറഞ്ഞു വിടാതിരിക്കണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞേൽപ്പിച്ച ചില കാര്യങ്ങൾ താഴെ. എന്റെ വസ്ത്രങ്ങൾ എപ്പോഴും  അലക്കി തേച്ച് വൃത്തിയാക്കി വയ്ക്കണം. മൂന്നു നേരവും സമയം തെറ്റാതെ എനിക്ക് കഴിക്കാനുള്ള ഭക്ഷണം എന്റെ മുറിയിൽ കൊണ്ട് വന്നു തരണം. എന്റെ ബെഡ്‌റൂമും പഠന മേശയും ഇപ്പോഴും വൃത്തിയാക്കി വയ്ക്കണം, ഞാനല്ലാതെ വേറെ ആരും അത് ഉപയോഗിക്കാൻ പാടില്ല. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ലാതെ നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല. നമ്മൾ... Continue Reading →

Blog at WordPress.com.

Up ↑