അന്നയും റസൂലും എന്ന ചലച്ചിത്രം ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം. ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.... Continue Reading →
ആചാരപൂർവം ഒരു പ്രണയം…
പ്രിയപ്പെട്ട ദീപയ്ക്ക്, നമ്മൾ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാൻ ഇന്ന് എന്റെ വീട്ടിൽ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായർ കുടുംബത്തിലെതാണു എന്ന് ഞാൻ അമ്മയോട് പറഞ്ഞത്. പക്ഷെ അപ്പോഴാണ് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. അത് മനസിലാക്കാൻ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാർ പറഞ്ഞു തരികയുണ്ടായി. ഞാൻ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒൻപതോ... Continue Reading →
കോവിൽപട്ടിയിലെ കടലമിട്ടായി…
തമിഴ്‍നാട്ടിലെ പല ഗ്രാമങ്ങളും പല സാധനങ്ങൾക്ക് പേര് കേട്ടതാണ്. മണപ്പാറ മുറുക്ക്, തിരുനെൽവേലി അൽവ, മധുരൈ മല്ലികൈ , ശ്രീവില്ലിപുത്തൂർ പാൽക്കോവ, തിരുപ്പാച്ചി അരിവാൾ, ശിവകാശി പട്ടാസ് എന്നിങ്ങനെയുള്ള ഊരു പെരുമകളിൽ ഒന്നാണ് കോവിൽപ്പട്ടിയിലെ കടലമിട്ടായി.. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഞാൻ ഇതാദ്യമായി കഴിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള കടലമിട്ടായി. ബാംഗ്ലൂരിലെ അടിച്ചുപൊളി ജീവിതത്തിൽ നിന്ന് അമേരിക്കയ്ക്ക് പോകാനുള്ള ഒരു ഓഫർ കിട്ടിയത് കൊണ്ടാണ് ഞാൻ മദ്രാസിലെ എഗ്മൂറിലുള്ള... Continue Reading →
കാമുകിയുടെ കണ്ണുകൾ..
"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?" ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു... Continue Reading →
അച്ഛനും ബാപ്പയും…
രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെ ആണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടില് അറിഞ്ഞു കഴിയുന്പോൾ പല തരത്തിൽ ആണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടി വച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ തേവര് ആണ് പെണ്ണെങ്കിൽ, വെട്ടികൊല്ലലും. 2001 ഞാൻ ന്യൂ യോര്കിൽ ഉള്ളപ്പോൾ ആണ് ബാപ്പ വിളിച്ചു പറയുന്നത്. "എടാ ഗോമതി വീട്ടില് വന്നിട്ടുണ്ട്.... Continue Reading →
ഏറ്റവും വലിയ ലൈംഗിക അവയവം….
പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്. എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ... Continue Reading →
മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.
വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച് മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല. യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു... Continue Reading →