കോവിൽപട്ടിയിലെ കടലമിട്ടായി…

തമിഴ്‍നാട്ടിലെ പല ഗ്രാമങ്ങളും പല സാധനങ്ങൾക്ക് പേര് കേട്ടതാണ്. മണപ്പാറ മുറുക്ക്, തിരുനെൽവേലി അൽവ, മധുരൈ മല്ലികൈ , ശ്രീവില്ലിപുത്തൂർ പാൽക്കോവ, തിരുപ്പാച്ചി അരിവാൾ, ശിവകാശി പട്ടാസ് എന്നിങ്ങനെയുള്ള ഊരു പെരുമകളിൽ ഒന്നാണ് കോവിൽപ്പട്ടിയിലെ കടലമിട്ടായി.. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഞാൻ ഇതാദ്യമായി കഴിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള കടലമിട്ടായി. ബാംഗ്ലൂരിലെ അടിച്ചുപൊളി ജീവിതത്തിൽ നിന്ന് അമേരിക്കയ്ക്ക് പോകാനുള്ള ഒരു ഓഫർ കിട്ടിയത് കൊണ്ടാണ് ഞാൻ മദ്രാസിലെ എഗ്മൂറിലുള്ള... Continue Reading →

9/11 മ്യൂസിയം….

ഒരു ചരിത്ര സംഭവത്തിൽ പരോക്ഷമായി ഭാഗമാവുകയും പിന്നീട് അതുമായി ബന്ധപെട്ട മ്യുസിയം സന്ദർശിക്കുകയും ചെയ്യുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല.അങ്ങിനെ ഒരു അനുഭവത്തിനാണ് ഞാൻ ഇന്നലെ സാക്ഷി ആയത്. സാധാരണ ഒരു മ്യുസിയം സന്ദർശനത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ വസ്തുക്കളും നമുക്ക് പരിചയമുള്ള കഥകൾ പറയുന്ന ഒരു അനുഭവം. ഇത് നടന്നപ്പോൾ പിറന്നിട്ടില്ലാതിരുന്ന കുട്ടികൾക്ക് കുറച്ചെങ്കിലും നാം കടന്നു പോയ അനുഭവം പറഞ്ഞു കൊടുക്കാനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്. സെപ്റ്റംബർ 11 ഭീകര ആക്രമണത്തിന്റെ... Continue Reading →

ഭാഗ്യങ്ങളുടെ കണക്കെടുപ്പ്

വർഷാവസാനവും പുതു വർഷവും എനിക്ക് ഭാഗ്യങ്ങളുടെ കണക്കെടുപ്പ് ദിനങ്ങൾ ആണ്. ഓർമ്മകളിൽ കണ്ണുനീരും കയ്പ്പും ഉണ്ടെങ്കിലും കിട്ടിയ ഭാഗ്യങ്ങൾ വച്ച് നോക്കുന്പോൾ അതൊന്നും ഒന്നുമല്ല. ഓർമകൾ തുടങ്ങുന്നത് "തെള്ളു" എന്ന ഭീകര ജീവിയിൽ നിന്നാണ്. മട്ടാഞ്ചേരിയിൽ നിന്ന് പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്പോൾ വീടെന്നു പറയാൻ ഒരു ഓലപ്പുരയായിരുന്നു, തറ വെറും മണലും. തെള്ളിന്റെ ശല്യം സഹിക്കാതെ മേല് മുഴുവൻ മണ്ണെണ്ണ തേച്ചാണ് ഉറങ്ങിയിരുന്നത് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ഓർമയിൽ ഈ ഓലപ്പുര കത്തിയെരിയുന്പോൾ അയൽപക്കത്തുള്ള... Continue Reading →

കാമുകിയുടെ കണ്ണുകൾ..

"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?"   ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു... Continue Reading →

എല്ലാ കള്ളികൾക്കും പുറത്തുള്ളവർ…

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?" എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്. "അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്" "നിന്റെ പേരെന്താണ്?" "നിതിൻ" "ഹിന്ദു? "അതെ" "തമിഴനാണോ?" "അതെ" "മുഴുവൻ പേരെന്താണ്?" "നിതിൻ നസീർ" "നസീർ തമിഴ് പേരല്ലല്ലോ" "എന്റെ ബാപ്പ മലയാളിയാണ്" "അപ്പൊ നീ മലയാളിയല്ലേ?" "അതെ" "മുസ്ലിമും?" "അതെ" "പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?" "ഞാൻ അതുമാണ്.... Continue Reading →

ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?

വെളുപ്പിനെ നാലു മണിക്ക് ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എഴുന്നേറ്റത്.   പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോൺ കോളുകൾ. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാൻ വയ്യ. സമയം വ്യത്യസം അറിയാതെ വിളിക്കുന്നവർ അപൂർവം. പരിചയമില്ലാത്ത ഒരു ഇന്ത്യൻ നന്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്.   "നസീർ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?" ഇംഗ്ലീഷിൽ ഒരു ചോദ്യം.   "പറയൂ..."   "സർ, ഞങ്ങളുടെ ആശുപത്രിയിൽ ആക്‌സിഡന്റിൽ പെട്ട ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയതാണു താങ്കളുടെ നന്പർ.... Continue Reading →

ആനകളുടെയും ആണുങ്ങളുടെയും പൂരം

2005 ൽ ആണ് അനിയന്റെ കല്യാണം നടന്നത്. അതിനു വേണ്ടി നാട്ടിൽ വന്നതാണ്. ഒരു ഏപ്രിലിൽ ആണെന്നാണ് ഓർമ. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ തന്നു വിട്ട ചില സാധനങ്ങൾ കൊണ്ട് പോയി കൊടുക്കാൻ ഉണ്ടായിരുന്നു. തൃശൂർ പൂരം ആയിടക്കായതു കൊണ്ടും, തമിഴ് നാട്ടുകാരിയായ എന്റെ ഭാര്യ തൃശൂർ പൂരം കണ്ടിട്ടില്ലാത്തതു കൊണ്ടും പൂരം കൂടി കാണാൻ തക്ക വിധത്തിൽ ആണ് പോയത്. കൂട്ടുകാരന്റെ വീട്ടുകാർ നേരത്തെ തന്നെ പറഞ്ഞു, പൂരത്തിന്റെ അന്ന് ഭയങ്കര തിരക്കായിരിക്കും, ഭാര്യയും... Continue Reading →

എന്റെ ഉപ്പൂപ്പാക്ക് ഏഴു ഭാര്യമാരുണ്ടായിരുന്നു….

വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ മാതാപിതാക്കളെ ബീച്ച് കാണിക്കാനായി ഫോർട്ട് കൊച്ചിയിൽ പോയതാണ്. ഒരു ചെറിയ പെട്ടിക്കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു. ഞാൻ കൊച്ചിക്കാരൻ അല്ലെന്നു വിചാരിച്ചിട്ടാവും നാരങ്ങ വെള്ളത്തിന് കടക്കാരൻ കുറച്ച പൈസ കൂട്ടി ചോദിച്ചു.   "ഇക്ക, ഞാൻ ഇവിടെ ഒക്കെ തന്നെ ഉള്ളതാണ്, ഈ പൈസ ഇത്തിരി കൂടുതൽ ആണല്ലോ.."   കടക്കാരന് എന്റെ മീശയില്ലാത്ത, അമേരിക്കയിൽ നിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിൽ വന്ന എന്റെ കോലം... Continue Reading →

നിങ്ങളുടെ മൂക്കിന്റെ നീളമെത്രയാണ്…

എയിഡ്സ് ബാധിച്ച സ്വവർഗക്കാർക്കാരെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഗേ മെൻസ് ഹെൽത്ത് ക്രൈസിസ് (www.gmhc.org) എന്ന സംഘടനയുടെ ന്യൂ യോർക്ക് ഓഫീസിൽ കഴിഞ്ഞ തവണ വളണ്ടിയർ ആയി പോയപ്പോഴാണ് ഞാൻ ജെയിംസിനെ ആദ്യമായി കാണുന്നത്. എന്റെ കൂടെ ഞങ്ങളുടെ ഓഫീസിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളായിരുന്നു ജെയിംസ്. മെലിഞ്ഞിട്ടാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം, തീക്ഷ്ണമായ കണ്ണുകൾ. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ആഫ്രിക്കൻ വംശജൻ.   സ്വവർഗാനുരാഗികൾക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങിനെ ന്യൂ... Continue Reading →

ഒഴിവു ദിവസത്തെ കളികൾ അഥവാ അധികാരത്തിന്റെ ഉടലളവുകൾ…

എന്റെ കൂടെ കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ ആണ് അനിലും ജോസെഫും. വർഷങ്ങൾ കഴിഞ്ഞു അനിൽ ഇലെക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി. ജോസഫ് PSC എഴുതി ഇലെക്ട്രിസിറ്റി ബോർഡിൽ കാഷ്യർ ആയി കയറി. വർഷങ്ങൾക്ക് ശേഷം രണ്ടു പേർക്കും ഒരു ഓഫീസിൽ ജോലി ചെയ്യേണ്ടി വന്നു. കൂട്ടുകാരൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ഓഫീസിൽ തന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാൻ അനിലിനെ കാണാൻ എത്തിയ ജോസഫിനെ മാറ്റി നിർത്തി അനിൽ പറഞ്ഞു. "നമ്മൾ ഒരുമിച്ചു... Continue Reading →

Blog at WordPress.com.

Up ↑