കുറ്റവും ശിക്ഷയും..

കുറ്റവും ശിക്ഷയും.. "ഇങ്ങിനെ ഒക്കെ ചെയ്യുന്നവരെ സൗദിയിലെ പോലെ കയ്യും തലയും വെട്ടണം, പിന്നെ ഇങ്ങിനെ ആരും ചെയ്യാൻ ധൈര്യപ്പെടില്ല.." വളരെ ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്ക് താഴെ സ്ഥിരം കാണുന്ന കമെന്റാണിത്. കേരളത്തിൽ ഈയിടയ്ക്ക് ഒരു പാവപെട്ട കുടുംബത്തിലെ സ്ത്രീയുടെയും കുട്ടികളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച വർത്തയും ചിത്രവും കണ്ടപ്പോൾ എനിക്കും തോന്നി, ഇത് ചെയ്തവനെ കണ്ടുപിടിച്ചാൽ പിടിച്ചു നിർത്തി തലവഴി ആസിഡ് ഒഴിക്കണമെന്ന്. എട്ടിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിക്കുന്നത്. എന്റെ ഉമ്മ... Continue Reading →

അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്…

എല്ലാവരും പറഞ്ഞു കഴിഞ്ഞെങ്കിൽ... നമ്മളെ എല്ലാം ഞെട്ടിക്കുകയും വളരെ സങ്കടപെടുത്തുകയും ചെയ്ത ഒരു കുറ്റകൃത്യം നടന്നു കുറച്ച ദിവസങ്ങൾ കഴിഞ്ഞു. പലർക്കും വളരെയേറെ വേദന തോന്നിയത് തങ്ങളുടേതുമായി പൊരുത്തം തോന്നിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് പൊരുതി കയറി വന്ന ഒരു യുവാവിന്റെ ജീവൻ അകാലത്തിൽ തന്നെ കൊഴിച്ച് കളഞ്ഞതിലാണ്. എന്റെ നാട്ടിലെല്ലാം സാധാരക്കാരായ ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആദ്യം സമീപിക്കുന്നത് സഖാക്കളായ മാത്യു ചേട്ടനെയോ , ശശി ചേട്ടനെയോ ഒക്കെയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ അവരോട് കാര്യങ്ങൾ... Continue Reading →

കെവിന്റെ കൊലപാതകം…

ഞങ്ങളുടെ രണ്ടാമത്തെ മകൻ ഹാരിസിന്റെ പതിനൊന്നാം പിറന്നാളാണ് നാളെ. ഗോമതിയുടെ അപ്പയും അമ്മയും ഇപ്പോൾ ഹാപ്പി ബർത്ഡേയ് പറയാൻ ഇപ്പോൾ വിളിച്ചതേ ഉള്ളൂ. ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ. കേരളത്തിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ വാർത്തകൾ അല്ല. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ പ്രണയ വിവാഹത്തിനെതിരെ ദുരഭിമാന കൊലപാതകം നടന്നപ്പോൾ, അത് തമിഴ്‌നാട്ടിൽ അല്ലെ, കേരളം എത്ര ഭേദം എന്ന് കരുതിയത് വെറുതെയായി. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ജാതിയും മതവും ഭാഷയും നോക്കാതെ... Continue Reading →

2018 ലെ വെള്ളപ്പൊക്കത്തിൽ അനുഭവങ്ങൾ..

"നസീർ, ഞങ്ങൾ ജൈന മതക്കാർക്ക് മൺസൂൺ സമയത്ത് ചില ഭക്ഷണ നിയന്ത്രണങ്ങളുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ചതുർമാസങ്ങൾ കുറെ അധികം ചെടികളും, പ്രാണികളും എല്ലാം ഉണ്ടായിവരുന്ന കാലമായാണ് ജൈനമതക്കാർ കണക്കാക്കുന്നത്. അത് കൊണ്ട്, പച്ചനിറത്തിലുള്ള ഇലകൾ ഞങ്ങൾ ഈ മാസങ്ങളിൽ ഉപയോഗിക്കാറില്ല. മറ്റു മാസങ്ങളിൽ പോലും ഭൂമിയുടെ അടിയിൽ വളരുന്ന ഉരുളക്കിഴങ്ങോ, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയോ, അത് പറിച്ചെടുക്കുമ്പോൾ ചില സൂക്ഷ്മമായ ജീവികൾക്ക് പരിക്കേൽക്കും എന്ന കാരണത്താൽ, ഞങ്ങൾ ഭക്ഷണത്തിൽ ചേർക്കാറില്ല. അത് കൊണ്ട്... Continue Reading →

പൊതുയിടത്തിൽ മലവിസർജനം ചെയ്തതിന് ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് …

ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയട്ടെ? ഞങ്ങൾ മട്ടാഞ്ചേരിയിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ തൂറിയിരുന്നത് അവിടെയുള്ള കാണകളിലായിരുന്നു. എന്റെ ഉമ്മയുടെ വീടൊരു ലൈൻ വീടായിരുന്നു, അഞ്ചു വീടുകൾ അടുത്തടുത്തായി മതിലുകൾ ഷെയർ ചെയ്യുന്നതുപോലെ പണിതു വച്ചത്. ഏറ്റവും മുൻപിലെ ചെറിയ വരാന്തയും, ഒരു മുറിയും അടുക്കളയും ചേർന്ന് ഏതാണ്ട് 300 അല്ലെങ്കിൽ 400 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള വീടുകളാണിവ. പക്ഷെ എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറും ഒരു കക്കൂസും മാത്രമേ ഉള്ളൂ.... Continue Reading →

മലയാള കവിത.

സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വെറുത്തു പോയ ഒന്നാണ് മലയാള കവിത. ഒന്നാമത്തെ കാര്യം കഠിന പദങ്ങളുള്ള കവിതകളാണ് മിക്കവയും. നമ്മുടെ ദൈനംദിന ജീവിതവും ആയി ഒരു ബന്ധവും ഇല്ലാത്തവ. നമ്മൾ ദിവസേന സംസാരിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്ന ശാഠ്യം പിടിച്ച് എഴുതിയ പോലുള്ളവ. "ചലദളിഝങ്കാരം ചെവികളിലംഗാരം, കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ, കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം, അതിദുഃഖകാരണമിന്നാരാമസഞ്ചാരണം." : ഉണ്ണായിവാര്യർ "തടിനീ ജല ബിംബിതാങ്കിയായ് ക്ഷമയെക്കുംബിടുവോരു താര പോൽ സ്ഫുടമായ് ഭവദംഘ്രിലീന ഞാ - നമലേ !ദ്യോവിലുയർന്ന ദീപമാം "... Continue Reading →

സമ്പത്ത് കാണുമ്പോൾ മാത്രം മറക്കുന്ന ജാതി..

"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? " വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്. "അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക്... Continue Reading →

കിത്താബും കിത്താബിലെ കൂറയും

കിത്താബും കിത്താബിലെ കൂറയും .. സീൻ 1 : ഞങ്ങളുടെ കോളേജ് വാട്സ്ആപ് ഗ്രൂപ്പിൽ, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെൺകുട്ടികളെ പോലെ സൽവാർ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവൾ പക്ഷെ ഇപ്പോൾ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്. "അവൾ ഇപ്പോൾ ഒരു തനി മുസ്‌ലിയാർ കുട്ടിയാണ്" ഇവളെ ഗ്രൂപ്പിൽ ചേർത്ത പെൺകുട്ടി പറഞ്ഞു "ഓ... Continue Reading →

ചെർണോബിലും കേരളത്തിലെ വെള്ളപ്പൊക്കവും..

അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →

സുഡാനി ഫ്രം അമേരിക്ക..

സുഡാനി ഫ്രം അമേരിക്ക.. എന്റെ ഉമ്മയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ചാണ് എന്റെ മൂത്ത മകൻ നിതിൻ മലയാളം പഠിച്ചത് 🙂 സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോൾ നിതിൻ ചെറുപ്പത്തിൽ ഒറ്റക്ക് നാട്ടിൽ പോയതാണ് ഓർമ  വന്നത്. പരസ്പരം ഭാഷ അറിയാതെ നിതിനും ഉമ്മയും കുറച്ച് ബുദ്ധിമുട്ടി. പക്ഷെ ഈ ചിത്രത്തിൽ കാണിക്കുന്ന പോലെ സ്നേഹത്തിന് മുന്നിൽ ഭാഷ ഒരു പ്രശ്നമേ അല്ലല്ലോ. നിതിൻ അങ്ങിനെ പോയി മലയാളം പഠിച്ച പോയ ഓർമ വച്ചാണ് ഞാൻ ഇപ്പോൾ ഹാരിസിനെ... Continue Reading →

Blog at WordPress.com.

Up ↑