"ആരാ?" അയാൾ ചോദിച്ചു "പിച്ചക്കാരൻ" ഒരു കുട്ടി പറഞ്ഞു. "ചോറ് വേണമത്രേ" മറ്റേ കുട്ടി വിശദീകരിച്ചു. ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!" ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭാഷണമാണ്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സമരണയിൽ നിന്ന്. "ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേഎന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന" പ്രണയപരാജയം ജീവിതത്തിൽ ഏറ്റുവാങ്ങിയ മലയാളികൾ ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയ ഈ വരികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞാൻ കൂടുതൽ അടുത്തറിയുന്നത് ചിദംബര സ്മരണകൾ വഴിയാണ്. ആയിരത്തി തൊള്ളായിരത്തി... Continue Reading →
വാട്സാപ്പ് ഗ്രൂപ്പുകളിലെ രാഷ്ട്രീയം.
സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ എന്നൊക്കെ ഒരു കാർട്ടൂൺ വന്നാൽ, അല്ലെങ്കിൽ തീർത്തും വസ്തുതാവിരുദ്ധമായി (ഈയിടെ മോദിയാണ് പെട്രോൾ റിസേർവ് ഇന്ത്യയിൽ തുടങ്ങിയത് എന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞത് പോലെ) മോഡിയേയോ ബിജെപിയെയോ അനുകൂലിക്കുന്ന ഒരു പോസ്റ്റ് വന്നാൽ, അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു അനുകൂലമായി ഇടതുപക്ഷത്തെ തെറിപറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് വന്നാൽ ,അല്ലെങ്കിൽ... Continue Reading →
ആട് തെക്ക് മാഞ്ചിയം മുതൽ പോപ്പുലർ ഫിനാൻസ് വരെ…
ആവശ്യമില്ലാത്തവരെ തിരഞ്ഞു പിടിച്ചു ലോൺ കൊടുക്കുകയും ആവശ്യം ഉള്ളവർക്ക് ലോൺ എങ്ങിനെ നല്കാതിരിക്കാം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് നമ്മുടെ ബാങ്കുകൾ എന്ന് ഏതാണ്ട് എല്ലാവർക്കുമറിയാവുന്ന ഒരു കാര്യമാണ്. എനിക്ക് എംസിഎ പഠനസമയത്ത് ഒരു സ്റ്റുഡന്റ് ലോൺ കിട്ടാൻ വേണ്ടി കുറെ അലഞ്ഞിട്ടുണ്ട്. സ്ഥിരവരുമാനം ഇല്ലാത്ത ബാപ്പക്ക് താരതമ്യേന സുരക്ഷിതം ആയ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിൽ ആണ് ചുമട്ടു പണി എങ്കിലും വർഷാവർഷം പുതുക്കുന്ന കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ജോലി എന്നതുകൊണ്ട് സ്ഥിരവരുമാനം കാണിക്കുന്ന... Continue Reading →
(റോ) ബോട്ടുകളുടെ കാലം.
ഇന്ന് രാവിലെ എന്റെ മൊബൈൽ ഫോണിൽ ഒരു മെസ്സേജ് കിട്ടി. "ഇത് "ഇവ" ആണ്. ഞാൻ ഇടീമിൽ നിന്നുള്ള ഒരു "Bot" ആണ്. മൈക്രോസോഫ്ട് Azure ഡാറ്റ എഞ്ചിനീയർ ആയി ഒരു ജോലി ഒഴിവുണ്ട്. താങ്കൾക്ക് താല്പര്യം ഉണ്ടോ?" പണ്ടൊക്കെ ഇവ എന്നൊക്കെ കേട്ടാൽ പഞ്ചാരയടിക്കാൻ വേണ്ടിയെങ്കിലും ചാടി വീഴുമായിരുന്നു, ഇപ്പോൾ ഇതുപോലെ കിട്ടുന്ന എല്ലാ മെസ്സേജുകളും റോബോട്ടിന്റെ ചുരുക്ക പേരറിയി അറിയപ്പെടുന്ന "ബോട്ടുകൾ" (BOT) ആണ് അയക്കുന്നത്. ഒരു ഉദ്യോഗാർഥിയെ വേണം എന്ന് പോസ്റ്റ് ചെയ്യുന്ന... Continue Reading →
കൊറോണക്കാലത്തെ ബാക്ക്ഗ്രൗണ്ട് ചെക്കിങ്
ജോലി മാറാനായി ഞാൻ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തത് ഈ വർഷം മാർച്ചിലാണ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉള്ള ബാക് ഗ്രൗണ്ട് ചെക്കിന് വേണ്ടി എല്ലാ വിവരങ്ങളും ഓൺലൈനിൽ നൽകുകയും ചെയ്തു. ഈയടുത്ത കാലത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യാൻ മുടിയും രക്തവും ഒക്കെ ലാബിൽ കൊടുക്കുന്ന സ്റ്റെപ് പക്ഷെ ഇത്തവണ കൊറോണ കാരണം നടന്നില്ല. സാധാരണ രണ്ടാഴ്ച കൊണ്ട് തീരുന്ന ബാക്ക് ഗ്രൗണ്ട് ചെക്ക് പക്ഷെ ഇത്തവണ മൂന്നു മാസം എടുത്തിട്ടും കഴിഞ്ഞില്ല. കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസിൽ... Continue Reading →
അമേരിക്കയിൽ ഇരുന്നു മുതലാളിത്തത്തെ വിമർശിക്കുമ്പോൾ..
"ഒരു മുതലാളിത്ത രാജ്യത്ത് ഇരുന്ന് മുതലാളിത്തത്തെ വിമർശിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം. നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ആണെങ്കിൽ കേരളത്തിൽ ജോലി ചെയ്താൽ പോരെ എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോയി സുഖമായി ജീവിക്കുന്നത്" ഞാൻ മുതലാളിത്തത്തിന്റെ പ്രശ്നങ്ങളെ കുറിച്ചോ സാമ്പത്തിക അസമത്വങ്ങളെ കുറിച്ചോ എഴുതുമ്പോൾ പലരും കമെന്റുകളിൽ ചൂണ്ടികാണിക്കാറുള്ള ഒരു കാര്യമാണിത്. എന്റെ യുക്തിവാദികളുടെ പരിണാമ ഘട്ടങ്ങളെ കുറിച്ചുള്ള പോസ്റ്റിനു ശേഷം രവിചന്ദ്രന്റെ ഒരു അനുയായിയും ഇത് ചോദിച്ചു കണ്ടിരുന്നു. നമ്മളിൽ പലരും ,... Continue Reading →
മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..
"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →
ഓർമകൾ..
വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →
പ്രീ മെൻസ്ട്രൂവൽ സിൻഡ്രോം
"സ്ത്രീകളുടെ ആർത്തവം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ടോ എന്നറിയാനുള്ള ഫ്ളോ തുടങ്ങിയ ആപ്പുകൾ സ്ത്രീകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മനസിലാക്കാം, പക്ഷെ അതെന്തിനാണ് നിന്റെ ഫോണിൽ ഇരിക്കുന്നത്?" ഒരു കൂട്ടുകാരന്റെ ചോദ്യമാണ്. ഇതിന്റെ ഉത്തരം പറയുന്നതിന് മുൻപ് ഒരു ചോദ്യം. എന്നെങ്കിലും പതിവിനു വിപരീതമായി നിങ്ങളുടെ ഭാര്യ ദേഷ്യത്തോടെ പെരുമാറുന്നതും മറ്റും കണ്ടിട്ടുണ്ടോ? എല്ലാത്തിനോടും ദേഷ്യം വഴക്കു പറയൽ, ആകെ ഒരു മൂഡില്ലായ്മ എന്നിങ്ങനെ പതിവില്ലാത്ത ചില പ്രശനങ്ങൾ. മൂന്നോ നാലോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചില... Continue Reading →
നിങ്ങൾക്ക് ബാങ്കുകളെ എങ്ങിനെ പറ്റിക്കാം
നിങ്ങൾക്ക് ബാങ്കുകളെ എങ്ങിനെ പറ്റിക്കാം... 1994 ൽ MCA എൻട്രൻസ് ജയിച്ച്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിക്കഴിഞ്ഞാണ് കോളേജ് ഫീസും ഹോസ്റ്റൽ ഫീസും കൊടുക്കാൻ പാങ്ങില്ല എന്നെനിക്ക് മനസിലായത്. ജോലി കിട്ടാൻ വളരെ അധികം സാധ്യത ഉള്ള ഒരു കോഴ്സ് ആയതു കൊണ്ട് ബാങ്ക് ലോൺ അപേക്ഷിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി എന്റെ ബാപ്പയും ഉമ്മയും പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ആശ്രയിക്കുന്ന പള്ളുരുത്തി സർവീസ് സഹകരണം ബാങ്കിൽ ആണ് ആദ്യം അപേക്ഷിച്ചത്, ബാങ്കിലെ ആരെയോ പരിചയമുള്ള... Continue Reading →