നൂറു കിലോ ഭാരമുള്ള ഒരു ചാക്ക് ചുമന്നാൽ 60 പൈസ കിട്ടുന്ന കാലത്ത്, ഒരു പവന് മൂവായിരത്തി ഒരുന്നൂറു രൂപ വിലയുണ്ടായിരുന്ന കാലത്ത്, പത്ത് പവൻ സ്വർണവും പതിനായിരം രൂപയും സ്ത്രീധനം നൽകിയാണ്, കൂലിപ്പണിക്കാരനായ എന്റെ ബാപ്പ എന്റെ ഇത്തയുടെ കല്യാണം നടത്തിയത്. ചില ദിവസങ്ങളിൽ പതിനാറു മണിക്കൂർ ജോലിയെടുത്ത് ഉണ്ടാക്കിയ സമ്പാദ്യം. എന്റെ ഇത്തയുടെ അതെ കല്യാണ ദിവസം തന്നെയായിരുന്നു അളിയന്റെ അനിയത്തിയുടെ കല്യാണവും. എന്റെ ഇത്തയ്ക്ക് കൊടുത്ത സ്വർണമാണ്, അളിയന്റെ അനിയത്തിയുടെ കല്യാണത്തിന് സ്ത്രീധനമായി... Continue Reading →
ആരുമല്ലാത്തവരുടെ ആത്മകഥകൾ.
ആരുമല്ലാത്തവരുടെ ആത്മകഥകൾ. ബന്ധമൊന്നുമില്ലാതിരുന്ന ഇരുപതോളം വർഷങ്ങൾക്ക് ശേഷം ഞാനാണ് ആദ്യമായി പയ്യന്നൂർ രാമന്തളിയിലുള്ള എന്റെ ഉപ്പയുടെ ( ഉമ്മയുടെ ബാപ്പ) തറവാടന്വേഷിച്ചു പോകുന്നത്. "കൊറ്റികടവിന് കുറുകെ വഞ്ചികൾ പോയ കാലമൊക്കെ പോയി മോനെ, ഇപ്പോൾ പാലം വന്നുകഴിഞ്ഞു എല്ലാവരും അതാണുപയോഗിക്കുന്നത്" : പയ്യന്നൂർ രാമന്തളിക്കടുത്തുള്ള കൊറ്റികടവിന് കുറുകെ കടത്തന്വേഷിച്ച എന്നോട്, അവിടെ മണൽ വരുന്ന വഞ്ചിക്കാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് എന്റെ ഉപ്പ ( ഉമ്മയുടെ ബാപ്പ) ഡയറിയിൽ എഴുതിയ അഡ്രസ് അടങ്ങിയ, പിഞ്ഞിത്തുടങ്ങിയ കടലാസ് എന്റെ... Continue Reading →
പ്രണയം വറ്റിയ ജീവിതങ്ങൾ
ഏറ്റവും പതുക്കെ മരിക്കുന്ന ഒന്നാണ് ദീർഘകാല പങ്കാളികളുടെ ഇടയിലെ പ്രണയം. അതിൽ വിവാഹത്തിന് മുമ്പ് പ്രണയിച്ചവരെന്നോ, വിവാഹം കഴിഞ്ഞു പ്രണയിച്ചവരെന്നോ വ്യത്യാസമില്ല. കുട്ടി മരിച്ചെന്നറിയാതെ, ഗർഭം പേറി നടക്കുന്നത് പോലെയാണ് ചില വിവാഹബന്ധങ്ങൾ, അത്രയ്ക്ക് പതുക്കെയാണ് പ്രണയം മരിച്ചുപോവുന്നത്. അത് തങ്ങളുടെ ആരുടെയോ തെറ്റുകൊണ്ടാണെന്ന, ആവശ്യമില്ലാത്ത കുറ്റബോധവും പേറിയാണ് പല ദമ്പതികളും കാലം കഴിക്കുന്നത്. യഥാർത്ഥത്തിൽ വിരല്പാടുകൾ പോലെ വ്യത്യസ്തരായ രണ്ടുപേർ ദീർഘകാലം ഒരുമിച്ചു ജീവിക്കുന്നതാണ് അത്ഭുതകരമായ കാര്യം, അവരുടെ ഇടയിലെ പ്രണയം മരിക്കുന്നതോ , അവർ... Continue Reading →
എന്തുകൊണ്ട് വീണ്ടും ട്രമ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രമ്പ് തിരഞ്ഞെടുക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. ഇവിടെയുള്ള കുറെ മലയാളി കൂട്ടുകാർ ട്രമ്പിനാണ് വോട്ട് ചെയ്തത്. ഞങ്ങളെ പോലെ ചില അതിമോഹികൾ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാറ്റ് വീശുന്നത് ട്രമ്പിന് അനുകൂലമായിട്ടാണ് എന്നുറപ്പായിരുന്നു. അതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്. ഭീകരമായ വിലക്കയറ്റത്തിലൂടെയാണ് അമേരിക്ക കഴിഞ്ഞ നാലു വർഷം കടന്നുപോയത്. ഇവിടെയുള്ള വലിയ സൂപ്പർ മാർക്കറ്റായ കോസ്റ്റ്‌കോയിൽ ഞങ്ങൾ മാസത്തിലെ രണ്ടു തവണ പോകും. ഓരോ തവണയും കൊറോണക്ക് മുൻപ് നൂറിനും നൂറ്റമ്പതിനും ഡോളറിനു ഇടക്കാണ് ... Continue Reading →
കുരുത്തംകെട്ട കുട്ടികൾ
പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ... Continue Reading →
പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ
രണ്ടായിരത്തിഒന്നിലാണ് ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല പെൺകുട്ടികൾ മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു. അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത... Continue Reading →
വീട് വിട്ടുപോയ കുട്ടി…
ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ, ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ കാണുന്നത്, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്റെ പ്രായമുള്ള ഒരു കുട്ടിയെ, വീടിന്റെ പിറകിൽ ഉമ്മ കുളിപ്പിക്കുന്നതാണ്. കയ്യിൽ ചകിരിയൊക്കെ വച്ച് നന്നായി തേച്ച് ഉരച്ച് കുളിപ്പിക്കുണ്ടായിരുന്നു. ആരെങ്കിലും ബന്ധുക്കൾ വിരുന്നിനു വന്നതാണോ എന്ന് നോക്കിയപ്പോൾ വീട്ടിൽ ബാപ്പയെ അല്ലാതെ വേറെ ആരെയും കണ്ടില്ല. ഉമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. ഒരു റെയിൽവേ ലൈനിന്റെ അവസാന സ്റ്റേഷൻ ആയ, മട്ടാഞ്ചേരി ടെർമിനസ്... Continue Reading →
പാട്ടിനെ കുറിച്ച് …
നിങ്ങൾ എന്തിനാണ് പാട്ടുകൾ കേൾക്കുന്നത്? പലരും പ്രിയപ്പെട്ട പാട്ടുകൾ പാടുകയോ മൂളുകയോ ചെയ്യുന്നത്? ഇഷ്ടപെട്ട പാട്ടുകൾ കേൾക്കുമ്പോൾ നിങ്ങൾ കയ്യോ കാലോ തലയോ കൊണ്ടൊക്കെ കൊണ്ട് താളം പിടിക്കുന്നതെന്തുകൊണ്ടാണ്? അതുകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണമാണുള്ളത്? എന്തിനാണ് നിങ്ങൾ സംഗീത നിശകളിൽ പങ്കെടുക്കുന്നത്? ഒരുമിച്ച് നൃത്തം ചെയ്യുന്നത്? സംഗീത കച്ചേരികളിൽ പോയി താളം പിടിച്ചാസ്വദിക്കുന്നത്? എന്നെങ്കിലും നിങ്ങളതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഡാർവിൻ ഉൾപ്പെടെയുള്ള പരിണാമ ശാസ്ത്രജ്ഞരെ കുഴപ്പിച്ച ഒരു ചോദ്യമാണിത്. കാരണം നമ്മൾ ചെയ്യുന്ന ഏതാണ്ട് എല്ലാ കാര്യങ്ങൾക്കും, പരിണാമപരമായ... Continue Reading →
പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….
ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ വിയർക്കും. പ്രണയം തുടങ്ങിക്കഴിയുമ്പോൾ നിങ്ങൾ മണിക്കൂറുകളോളം ലോകത്തിലെ എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഒരു കപ്പ് കാപ്പിക്ക് അപ്പുറവും ഇപ്പുറവും കണ്ണിൽ കണ്ണിൽ നോക്കി മണിക്കൂറുകളോളം ഇരിക്കും. നിങ്ങൾ നിങ്ങളുടേത് മാത്രമായ... Continue Reading →
നമ്മൾ ആരെയാണ് ഭയക്കേണ്ടത് ?
കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള... Continue Reading →