പ്രണയവിവാഹത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ…

ഞങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ട് കുറെ കൂട്ടുകാർ അവരുടെ പ്രേമത്തിന് ഞങ്ങളുടെ ജീവിതം ഒരു ഊർജമാണ് എന്ന് പറയുന്ന കേൾക്കുന്പോൾ എനിക്ക് കലയെ ഓർമ വരും. അവളും എന്നെ പോലെ വേറെ മതത്തിൽ നിന്നൊരാളെ  പ്രേമിച്ചു കല്യാണം കഴിച്ചതാണ്. രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപാണ് അവസാനമായി അവൾ എന്നെ ഫോണിൽ വിളിച്ചത്. "എടാ ഞാൻ ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, എനിക്കൊരു ഇരുപതിനായിരം രൂപ വേണം, മോൾക്ക് കോളേജിൽ ഫീസ് കൊടുക്കാൻ സമയമായി...?" കരഞ്ഞു കൊണ്ടാണ്... Continue Reading →

സ്വയം സേവക സംഘം…

"നീയൊക്കെ എസ്എഫ്ഐക്കാരല്ലെടാ, ഒരെണ്ണം ഇവിടെ നിന്ന് ജീവനോടെ പോവില്ല..." കൂട്ടത്തിൽ ലീഡർ എന്ന് തോന്നിയ ഒരാൾ പതുക്കെ ഞങ്ങളുടെ ചെവിയിൽ പറഞ്ഞു. ഏതാണ്ട് പത്തുപേരോളം ഞങ്ങളെ വളഞ്ഞു നിന്നിരുന്നു. പലരും പുറകിൽ ഒളിപ്പിച്ചു ഷർട്ടിനകത്തു വച്ചിരുന്ന ആയുധങ്ങൾ മറക്കാനെന്നോണം കൈകൾ പുറകിൽ കെട്ടിയിരുന്നു. പേടിച്ചു വിറച്ചു തൊണ്ട വരണ്ടു വിറച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്ന ഓർമ ഒരിക്കലും പോവില്ല. ആർഎസ്എസുകാർ സാമൂഹ്യ സേവനം ചെയ്യുന്ന പാവങ്ങളാണെന്നു എന്റെ ചില കൂട്ടുകാർ സാക്ഷ്യപെടുത്തുന്പോൾ എനിക്കോർമ്മ വരുന്നത് തിരുവനന്തപുരം... Continue Reading →

ഭ്രാന്തൻ…..

"മോനെന്തിനാണ് ആ പ്രാന്തനോടു വർത്താനം പറയണത്? " ഇടവഴിയിൽ വേറെ ആരോടോ സംസാരിച്ചു കൊണ്ട് നിന്നിരുന്ന വല്യമ്മ എന്നോട് ചോദിച്ചു. ഞാൻ വിനീഷിനോട് സംസാരിക്കുന്നത് അവർ കണ്ടെന്നു തോന്നുന്നു. അവരുടെ കണ്ണിലെ അത്ഭുതവും ഭയവും എനിക്ക് വായിക്കാൻ കഴിഞ്ഞു. എല്ലാ വർഷവും നാട്ടിൽ വന്നാൽ ചെയ്യുന്ന ഒരു കാര്യമാണ് വിനീഷിനെ പോയി കാണുന്നതും സംസാരിക്കുന്നതും. എന്റെ പഴയ ഒരു  സുഹൃത്താണ്. ഇപ്പോഴും അവനെ വീട്ടിൽ പോയി കാണും ചായക്കടയിൽ പോയി ചായ കുടിക്കും വർത്തമാനം പറഞ്ഞു കൊണ്ട്... Continue Reading →

Blog at WordPress.com.

Up ↑