അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ... Continue Reading →
ജിഡിപി : നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവ സമയത്തു കപ്പലണ്ടി വിൽക്കാൻ തുടങ്ങിയത്. ഉമ്മ ആയിരുന്നു പ്രോത്സാഹിപ്പിച്ചത്. ഉമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പത്തു രൂപ കൊണ്ട് രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് തൊണ്ടുള്ള കപ്പലണ്ടി വാങ്ങി ചീനച്ചട്ടിയിൽ മണ്ണിട്ട് വറുത്തു, ഒരു പാട്ടയിൽ ആക്കി കൊണ്ടുപോയി ആയിരുന്നു വില്പന. പത്തു പൈസയ്ക്ക് പത്തു കപ്പലണ്ടി എന്നായിരുന്നു അന്നത്തെ വില. പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞപ്പോൾ ഉമ്മാക്ക് ഇരുപതു രൂപ തിരിച്ചു കൊടുത്തതിനു... Continue Reading →
പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ…
ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ. പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ,... Continue Reading →
തീയിൽ കുരുത്ത മരങ്ങൾ.
"പുതിയ ടീച്ചർ ഭയങ്കരിയാണ്, കുട്ടികളോട് പറയാതെ സ്പെല്ലിങ് ടെസ്റ്റ് നടത്തുക, പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്ന് ചോദ്യം ചോദിക്കുക, ഇത് വരെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിക്കൊണ്ടിരുന്ന എന്റെ കുട്ടിക്ക് ഇപ്പോൾ ബിയും എഫും മറ്റുമാണ് കിട്ടുന്നത്" "അതെ, ഇത് ഇങ്ങിനെ വിടരുത്, പരാതി പറയണം...." നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഹാരിസിന്റെ രക്ഷിതാക്കൾ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാതികൾ ആണ്. പ്രശ്നം പുതിയ ടീച്ചർ ആണ്. കുറച്ചു കുട്ടികളോട്... Continue Reading →
അച്ഛനും ബാപ്പയും…
രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെ ആണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടില് അറിഞ്ഞു കഴിയുന്പോൾ പല തരത്തിൽ ആണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടി വച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ തേവര് ആണ് പെണ്ണെങ്കിൽ, വെട്ടികൊല്ലലും. 2001 ഞാൻ ന്യൂ യോര്കിൽ ഉള്ളപ്പോൾ ആണ് ബാപ്പ വിളിച്ചു പറയുന്നത്. "എടാ ഗോമതി വീട്ടില് വന്നിട്ടുണ്ട്.... Continue Reading →
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…
എട്ടിലോ ഒന്പതിലോ പഠിക്കുന്പോഴാണ് ഞാൻ പത്രവിതരണം നടത്തിയത്. ഒരു മെയ് മാസത്തിൽ ആയിരുന്നു തുടക്കം. രാവിലെ നാലിനെഴുന്നേറ്റു അടുത്തുള്ള ചായക്കടയിൽ നിന്നൊരു ചൂട് ചായയും കുടിച്ചു വീടിനു നാല് കിലോമീറ്റർ അകലെ ഉള്ള തോപ്പുപടിയിൽ പോയാണ് പേപ്പർ കെട്ട് എടുക്കുന്നത്. ചില ദിവസങ്ങളിൽ പേപ്പറിന്റെ ഇടയിൽ പരസ്യത്തെ തിരുകുന്ന പണി ഉണ്ടാവും. ആ പേപ്പറും ആയി ആറു കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇടക്കൊച്ചിയിൽ പോയി ആണ് വിതരണം. ഒന്ന് രണ്ടു ആഴ്ച നന്നായി പോയി, പക്ഷെ ജൂണിൽ... Continue Reading →
നോട്ട് നിരോധനവും കറൻസിയുടെ അടിസ്ഥാന തത്വങ്ങളും.
ഭീകര പ്രവർത്തനം തടയാൻ നോട്ട് നിരോധിച്ച പാർട്ടിയുടെ നേതാവ് തന്നെ കള്ള നോട്ടടിച്ച വാർത്ത വന്ന സ്ഥിതിക്ക് ഇന്ന് നമുക്ക് കറൻസിയെ പറ്റി സംസാരിക്കാം. "ബാപ്പയ്ക്ക് ഡബിൾ കോയിൻസിഡൻസ് ഓഫ് വാൻഡ്‌സ് എന്നാൽ എന്താണെന്നു അറിയാമോ?" നാലിൽ പഠിക്കുന്ന ഇളയ സന്താനം ചോദിച്ചു. ഇവന് ഇങ്ങിനെ ഒരു ദുശീലം ഉള്ളതാണ്.ഞാൻ പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് പലപ്പോഴും ഇവൻ ഇംഗ്ലീഷിൽ ചോദിക്കുന്നത് പഠിച്ചിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും മനസിലാവാറില്ല. ഇത് പക്ഷെ കേട്ടിട്ട്... Continue Reading →
ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം….
ചെറുപ്പത്തിൽ നോന്പ് പിടിക്കാത്ത, പള്ളിയിൽ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കിൽ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തിൽ വെറുതെ നടക്കുന്നതും അന്നായിരുന്നു. പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓർമ്മകൾ രാത്രി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയിൽ ശർക്കര ഇട്ടു... Continue Reading →
ഏറ്റവും വലിയ ലൈംഗിക അവയവം….
പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്. എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ... Continue Reading →
മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.
വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച് മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല. യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു... Continue Reading →