Emotional guilt trap by parents..

മകനും ഭാര്യയും എവിടെ പോയാലും തങ്ങളെ കൊണ്ടുപോകണമെന്ന് വാശി പിടിക്കുന്ന ചില അമ്മമാരേ കണ്ടിട്ടുണ്ടോ? അത് ഭാര്യയും ഭർത്താവും സിനിമക്ക് പോയാലും ഒന്നോ രണ്ടോ ദിവസത്തേക്ക് ഗോവയിലോ ബാംഗ്ലൂരിലോ കശ്മീരിൽ ഒക്കെ പോയാലും തങ്ങളെ കൊണ്ടുപോകണം എന്ന് മാത്രമല്ല, കൊണ്ടുപോയില്ലെങ്കിൽ തിരികെ വന്നു കഴിയുമ്പോൾ വീടുകളിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുകയും , ബന്ധുക്കളും അയല്പക്കകാരുമായുള്ള എല്ലാവരോടും നമ്മുടെ കുറ്റം പറയുകയും ചെയ്യുന്ന ചില അമ്മമാരുണ്ട്. ചില അമ്മമാർ വർഷങ്ങളോളം ആ പക മനസ്സിൽ കൊണ്ട് നടക്കും എന്നുള്ളത്... Continue Reading →

Multiple Intelligence Theory

"എടാ പൊട്ടാ , ഇതുപോലും നിനക്ക് ശരിക്കും എഴുതാൻ അറിയില്ലേ. എത്ര നേരമായി ഞാൻ നിനക്ക് പറഞ്ഞു തരുന്നു…" രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയെ അവന്റെ രക്ഷിതാവ് കേരളത്തിലെ ഇക്കഴിഞ്ഞ വാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കുന്നത് ഫോണിൽ കേൾക്കാൻ ഇടവന്നതാണ്. എനിക്ക് മുൻപുള്ള എന്നെ തന്നെ ഓർമ വന്നു. ഇതുപോലെ ഒരു മോശം രക്ഷിതാവ് ആയിരുന്നു ഞാനും, എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണെന്ന് എന്റെ മകൻ സ്കൂൾ നോട്ടപുസ്തകത്തിൽ എഴുതിവയ്ക്കുന്നത് വരെ. നമ്മൾ നമ്മുടെ കുട്ടികളെ... Continue Reading →

അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ?

അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോർമോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കിൽ,  അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ പക്വമായ ഒന്നായിരിക്കും. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതെന്നോ ചീത്തയെന്നോ ഇതിനർത്ഥമില്ല, പക്ഷെ പ്രണയമെന്ന വാക്കിന്റെ അർഥം തന്നെ പുനർനിർവചനം നടത്തുന്ന ഒന്നായിരിക്കും അമ്പതു കഴിഞ്ഞുള്ള പ്രണയം.  അമ്പത് വയസുകഴിഞ്ഞവർ, ജീവിതത്തിലെ കുറെ വിജയങ്ങളും, അതിലേറെ പരാജയങ്ങളും കണ്ടവരായിരിക്കും, പ്രത്യേകിച്ച് വ്യക്തിജീവിതങ്ങളിൽ. ചെറുപ്പത്തിലുള്ള നമ്മൾ ഒരു ചെറുകഥയാണെങ്കിൽ,... Continue Reading →

Self Love

ആരാണ് നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടത്? നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളുമറിഞ്ഞ് നിങ്ങളെ മരണം വരെ സ്നേഹിക്കാൻ ഒരാളുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളുമുണ്ടാകും. മാതാപിതാക്കളും സഹോദരങ്ങളും കാമുകനും കാമുകിയും ഭാര്യയും പങ്കാളിയുമൊക്കെ ആ ലിസ്റ്റിൽ വന്നുപോകും. പക്ഷെ ഈ പറഞ്ഞവരെല്ലാം നിങ്ങളെ സ്നേഹിക്കുന്നത്, നിങ്ങളുടെ എല്ലാ കുറ്റങ്ങളും കുറവുകളും ഉൾക്കൊണ്ടായിരിക്കണമെന്നില്ല. നമ്മളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷക്ക് വിപരീതമായി നമ്മളെന്തെങ്കിലും ചെയ്താൽ സ്നേഹം അവിടെ അവസാനിക്കിക്കുകയോ പഴയ... Continue Reading →

ഗൾഫ് മലയാളികൾ..

എഴുപതുകളുടെ അവസാനം ഗൾഫിൽ പോയ ഒരു മാമ എനിക്കുണ്ടായിരുന്നു. ഗൾഫിൽ പത്രവിതരണം പോലെ അധികം പൈസ കിട്ടാതെ ഒരു ജോലിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. മട്ടാഞ്ചേരി ടെർമിനസിൽ നിന്ന് ബോംബെയിൽ പോയി അവിടെനിന്ന് ഫ്ലൈറ്റ് പിടിച്ചായിരുന്നു അന്നത്തെ ഗൾഫിലേക്കുള്ള യാത്ര. ഇന്നത്തെ പോലെ ഫോണില്ലാത്ത ഒരു കാലമായിരുന്നു അത്. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ വരുന്ന Air Mail ആയിരുന്നു പ്രധാന കമ്മ്യൂണിക്കേഷൻ മാർഗം. അഞ്ചുവർഷത്തിലൊരിക്കലാണ് ലീവ് കിട്ടിയിരുന്നത്, അതും രണ്ടുമാസത്തേക്ക് മാത്രം. ഓരോ വരവിനും സ്വന്തത്തിലോ ബന്ധത്തിന്റെ പെട്ട... Continue Reading →

നഫീസുമ്മ

ചില കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എന്റെ ബാപ്പ വേറെ വിവാഹം കഴിച്ച കഥ ഞാൻ മുൻപെഴുതിയിട്ടുണ്ട്. അന്നൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞങ്ങളുടെ വീട്ടിലും, മറ്റു ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിലുമായിരുന്നു ബാപ്പ രാത്രി കഴിഞ്ഞിരുന്നത്. എനിക്ക് പത്തോ പന്ത്രണ്ടോ വയസും, എന്റെ ഇത്തയ്ക്ക് പതിനാലോ പതിനഞ്ചോ വയസും , എന്റെ അനിയന് ഏഴോ എട്ടോ വയസും പ്രായമുള്ള സമയമാണ്. ബാപ്പ വരാത്ത ദിവസങ്ങളിൽ കൗമാരക്കാരിയായ ഒരു മകളുമായി ഒറ്റക്ക് വീട്ടിൽ കഴിയുന്നത് ഉമ്മയ്ക്ക് അത്ര എളുപ്പമുള്ള... Continue Reading →

ആണോ പെണ്ണോ?

ഹൈന്ദവ ക്ഷേത്രങ്ങളിൽ മറ്റിടങ്ങളിൽ നിന്ന് കൂടുതലായി ഒരു കാന്തികശക്തിയുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ ഇട്ടതിനു, എന്നെയും കുടുംബത്തെയും സോഷ്യൽ ബോയ്‌കോട്ട് ചെയ്ത ന്യൂ ജേഴ്സിയിലെ മലയാളി കൂട്ടുകാരിൽ എന്റെ അടുത്ത മുസ്ലിം, ക്രിസ്ത്യൻ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നമ്മളെന്തിനാണ് നമുക്കാവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് എന്നായിരുന്നു മുസ്ലിം സുഹൃത്തിന്റെ ചോദ്യം. പക്ഷെ അടിസ്ഥാന കാരണം, ഇന്നിവൻ സ്ത്രീകൾ ശബരിമലയിൽ കയറാൻ പറയുന്നു, നാളെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക് തുല്യസ്ഥാനം നൽകണമെന്ന് പറയുമെന്ന പേടി കൂടി ആയിരിക്കണം. ഞാൻ ഒരു ദൈവത്തിലും... Continue Reading →

ചാറ്റ് ജി പി റ്റി ക്ക് തെറ്റ് പറ്റുമ്പോൾ

ചാറ്റ് ജിപിറ്റി , ഡീപ് സീക് തുടങ്ങിയ എഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജി പി റ്റി യോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12). ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജി പി ടി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും , പക്ഷെ... Continue Reading →

ഒരു ഡേറ്റിംഗ് മാനിഫെസ്റ്റോ അഥവാ തേപ്പ് ഒരു മോശം കാര്യമല്ല.

ഈ വാലെന്റൈൻസ് ദിനത്തിൽ നിങ്ങൾ നിങ്ങളുടെ പ്രണയപങ്കാളിയെ തേക്കണെമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ തല്ലാൻ വരരുത്. ഡേറ്റിംഗ് എന്ന ആശയം തന്നെ നമ്മുടെ പങ്കാളി നമുക്ക് ഇണങ്ങിയ ആളാണോ എന്നറിഞ്ഞ്, ചിലപ്പോൾ പങ്കാളിയെ ഉപേക്ഷിക്കുകയും, നമുക്ക് 100 ശതമാനം ഉറപ്പുള്ളപ്പോൾ മാത്രം, വിവാഹം പോലെ, പങ്കാളിയുമായി ദീർഘകാല ബന്ധത്തിൽ ഏർപ്പെടാനുമുള്ള ഒരേർപ്പാടാണ്‌. പക്ഷെ നമ്മുടെ ശരീരം തന്നെ പ്രത്യുല്പാദനത്തിനുള്ള ഒരു വഴി മാത്രമായി കാണുന്ന നമ്മുടെ ഹോർമോണുകൾ പലപ്പോഴും അത് സമ്മതിച്ചു തരാത്തത് കൊണ്ട് , നമുക്ക്... Continue Reading →

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു..

അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തും. അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഞാൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ... Continue Reading →

Blog at WordPress.com.

Up ↑