അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →
മീശ : ഹരീഷിന്റെ രാമായണം
മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →
മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..
മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ.. "നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്" "നിങ്ങൾ അവിടെ ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?" "അല്ല, ഞാൻ അവിടെ മാർക്കറ്റ് റിസ്ക് ഡിപ്പാർട്മെന്റിൽ ഒരു ഡയറ്കടറാണ് ?" "പിന്നെയെന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുക്കുന്നത്? ഈ സമരം തന്നെ നിങ്ങളെപോലെയുന്നവർക്കെതിരെയല്ലേ?" "ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടിയാണിവിടെ നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു... Continue Reading →
ഡിഎൻഎ ഘടന യഥാർത്ഥത്തിൽ കണ്ടുപിടിച്ച വ്യക്തി : റോസലിൻഡാ ഫ്രാങ്ക്‌ളിൻ…
മുപ്പത്തി ഏഴാം വയസിൽ ഓവേറിയൻ കാൻസർ വന്നു മരിച്ച ഒരു സ്ത്രീയ്ക്കുറിച്ചാണീ കുറിപ്പ്. ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ പോലും എക്സ്റേ ക്രിസ്റ്റലോഗ്രഫിയിൽ പ്രശസ്തയായ റോസലിൻഡ ഫ്രാങ്കിളിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ആയിരക്കണക്കിന് എക്സ്റേകൾ എടുക്കുമ്പോൾ പലപ്പോഴും സുരക്ഷയ്ക്കായി ധരിക്കേണ്ട ലെഡ് ഓവർ കോട്ട് ധരിക്കാതെ വന്നത് കൊണ്ടാവാം അവർക്ക് ഇത്ര ചെറുപ്പത്തിലേ കാൻസർ വന്നത്. റോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് കേൾക്കാത്തവർ പക്ഷെ, ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന്... Continue Reading →
വ്യക്തികളെ അല്ല ആശയങ്ങളെ ആണ് നമ്മൾ പിന്തുടരേണ്ടതും പിന്തുണക്കേണ്ടതും ആരാധിക്കേണ്ടതും
ഒരു ഭർത്താവ് ഭാര്യയോട്, വിവാഹ മോചനം കൊടുത്ത് പറഞ്ഞു വിടാതിരിക്കണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞേൽപ്പിച്ച ചില കാര്യങ്ങൾ താഴെ. എന്റെ വസ്ത്രങ്ങൾ എപ്പോഴും അലക്കി തേച്ച് വൃത്തിയാക്കി വയ്ക്കണം. മൂന്നു നേരവും സമയം തെറ്റാതെ എനിക്ക് കഴിക്കാനുള്ള ഭക്ഷണം എന്റെ മുറിയിൽ കൊണ്ട് വന്നു തരണം. എന്റെ ബെഡ്‌റൂമും പഠന മേശയും ഇപ്പോഴും വൃത്തിയാക്കി വയ്ക്കണം, ഞാനല്ലാതെ വേറെ ആരും അത് ഉപയോഗിക്കാൻ പാടില്ല. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ലാതെ നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല. നമ്മൾ... Continue Reading →
നാസ്തികന്റെ ദൈവം..
പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ, അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്. ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →
ആചാരപൂർവം ഒരു പ്രണയം…
പ്രിയപ്പെട്ട ദീപയ്ക്ക്, നമ്മൾ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാൻ ഇന്ന് എന്റെ വീട്ടിൽ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായർ കുടുംബത്തിലെതാണു എന്ന് ഞാൻ അമ്മയോട് പറഞ്ഞത്. പക്ഷെ അപ്പോഴാണ് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. അത് മനസിലാക്കാൻ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാർ പറഞ്ഞു തരികയുണ്ടായി. ഞാൻ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒൻപതോ... Continue Reading →