വി എസ് ജീവിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങൾ.. 1924 : മഹാത്മാ ഗാന്ധിയും, കേളപ്പനും, ശ്രീ നാരായണ ഗുരുവും ഒക്കെ പങ്കെടുത്ത, "അവർണ്ണർക്ക്" വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം. അതുവരെ "മേൽ" ജാതിക്കാർക്ക് മാത്രമേ അമ്പലത്തിന് ചുറ്റും വഴി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 1925 : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നു. 1931 : "അവർണ്ണർക്ക്" ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് , എ കെ ഗോപാലനും, കൃഷ്ണപിള്ളയും... Continue Reading →
വേണം കേരളത്തിനൊരു മുസ്ലിം മുഖ്യമന്ത്രി..
"മുസ്ലിങ്ങൾ അധികാരത്തിലെത്തി മുഖ്യമന്ത്രി ആകാനാണ് ശ്രമം" എന്ന വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിന് അർഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്നൊന്ന് പരിശോധിക്കാം. കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ളത്. അതിൽ 81% (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങൾ (19%) ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങൾ (0.22 ശതമാനം). അതായത്... Continue Reading →
കീഴടി
"തമിഴ്‌നാടിന്റെ ചരിത്രമോ, ഒരു പക്ഷെ ഇന്ത്യയുടെ തന്നെ ചരിത്രമോ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടിത്തം ഇവിടെ നിന്ന് കിട്ടുമെന്നാണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത്.. " എന്ന് പറഞ്ഞാണ് കീഴടി മ്യൂസിയത്തിലെ ഞങ്ങളുടെ ഗൈഡ് ഞങ്ങളെ യാത്രയാക്കിയത്. മാസങ്ങൾക്ക് ശേഷം ലോക ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം തന്നെ തമിഴ്നാട്ടിൽ നിന്ന് വരുമെന്ന് ഞങ്ങൾ ആരും കരുതിയില്ല. ഒരു സ്വകാര്യ ആവശ്യത്തിനായി മധുര സന്ദർശിക്കേണ്ടി വന്നതിന്റെ അവസാന ദിവസം ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് കീഴടി കാണാൻ പോയത്. മുപ്പത്... Continue Reading →
ശിവല്ലിംഗം
"ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ" എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്. 1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ... Continue Reading →
അമേരിക്കയിലേക്ക് നോക്കൂ…
അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കൂ, അവർ എത്ര നല്ല സർവ്വകലാശാലകൾ പണിതു. എത്ര നല്ല പാലങ്ങളും റോഡുകളും നിർമിച്ചു. വലിയ ബാങ്കുകൾ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയെല്ലാം ലോകത്തിന് അവരുടെ സംഭാവനയാണ്. ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ട് ഇതുപോലെയൊന്നും നടക്കുന്നില്ല? അതുകൊണ്ടല്ലേ നമ്മുടെ യുവാക്കൾ പുറംലോകത്തേക്കു ചേക്കേറുന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് അവരെ പോലെ വികസിക്കാത്തത്. നമ്മുടെ രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം? സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലോ, കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വർത്തകളുട താഴെയോ ഒക്കെ മേല്പറഞ്ഞ... Continue Reading →
പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ
രണ്ടായിരത്തിഒന്നിലാണ് ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല പെൺകുട്ടികൾ മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു. അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത... Continue Reading →
2022 ഫിസിക്സ് നോബൽ സമ്മാനത്തെ കുറിച്ച് …
എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →
കഴുകുമലൈ….
ഇന്ത്യയിലെ പല പ്രമുഖ ചരിത്ര സ്മാരകങ്ങളെ കുറിച്ചും, കൊത്തുപണികളുള്ള പഴയ അമ്പലങ്ങളെ കുറിച്ചുമെല്ലാം ഞാൻ പലപ്പോഴും അറിയുന്നത് ന്യൂ യോർക്കിലും മറ്റുമുള്ള മ്യൂസിയങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് ഇറ്റലിയിലെ പ്രതിമകളോട് കിടപിടിക്കുന്ന, സോപ് സ്റ്റോണിൽ അസാധാരണമായ കൊത്തുപണികളുള്ള ശില്പങ്ങളുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബേലൂർ , ഹലേബീഡു അമ്പലങ്ങൾ കുറിച്ച് ഞാനറിഞ്ഞത് ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ Standing Vishnu as Keshava എന്ന പ്രതിമ കണ്ടതിന് ശേഷമാണു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുടുംബസമേതം കാണാൻ... Continue Reading →
സോഷ്യലിസം vs മുതലാളിത്തം
രണ്ടായിരത്തിയെട്ടിൽ, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഞാൻ ഓഫിസിൽ പോയിരുന്നത് , എന്റെ ഇരിപ്പിടത്തിന് അരികെ ഒരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടാകുമോ എന്ന് പേടിച്ചായിരുന്നു. നമ്മുടെ സീറ്റിന്റെ അടുത്തൊരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മളെ കമ്പനി പറഞ്ഞുവിടാനുള്ള സാധ്യത അന്നുണ്ടെന്നാണ്. ഓഫീസിൽ എന്റെ കുറെ സുഹൃത്തുക്കളെ അങ്ങിനെ പറഞ്ഞു വിട്ടിരുന്നു. നമ്മളെ പറഞ്ഞു വിടാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സിൽ നിന്ന് ഒരാൾ വരും, നമുക്ക് തരാൻ... Continue Reading →
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്
എനിക്കൊരു സുഹൃത്തുണ്ട്. കോൺഗ്രെസ്സുകാരനാണ്. പക്ഷെ പുള്ളിക്ക് ഗാന്ധിയെ വെറുപ്പാണ്. കാരണം ഗാന്ധി കാരണമാണ് ഇന്ത്യ പാക്കിസ്ഥാൻ വിഭജനം നടന്നതെന്ന് അവൻ കരുതുന്നു, മാത്രമല്ല ഗാന്ധി പാകിസ്താന് ഇന്ത്യ നൽകാനുള്ള പണം നല്കാൻ വേണ്ടി നിരാഹാരം കിടന്ന ആളാണ്, ഇന്ത്യ ഒരു മതേതര രാജ്യമാകാനും കാരണം ഗാന്ധിയാണ്. അവനു നെഹ്രുവിനെയും ഇഷ്ടമല്ല, കാരണം നെഹ്‌റു കാരണമാണ്, കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് നഷ്ടമായത്. നെഹ്രുവാണ് ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടടിച്ച സോഷ്യലിസം കൊണ്ടുവന്നത്. മാത്രമല്ല നെഹ്‌റു ഒരു പെണ്ണുപിടിയനുമാണ്. ആകെ... Continue Reading →