Multiple Intelligence Theory

"എടാ പൊട്ടാ , ഇതുപോലും നിനക്ക് ശരിക്കും എഴുതാൻ അറിയില്ലേ. എത്ര നേരമായി ഞാൻ നിനക്ക് പറഞ്ഞു തരുന്നു…" രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയെ അവന്റെ രക്ഷിതാവ് കേരളത്തിലെ ഇക്കഴിഞ്ഞ വാർഷിക പരീക്ഷക്ക് പരിശീലിപ്പിക്കുന്നത് ഫോണിൽ കേൾക്കാൻ ഇടവന്നതാണ്. എനിക്ക് മുൻപുള്ള എന്നെ തന്നെ ഓർമ വന്നു. ഇതുപോലെ ഒരു മോശം രക്ഷിതാവ് ആയിരുന്നു ഞാനും, എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണെന്ന് എന്റെ മകൻ സ്കൂൾ നോട്ടപുസ്തകത്തിൽ എഴുതിവയ്ക്കുന്നത് വരെ. നമ്മൾ നമ്മുടെ കുട്ടികളെ... Continue Reading →

Bridges of Madison County

വിവാഹബന്ധത്തിലുള്ള ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ പ്രണയിക്കാൻ കഴിയുമോ? നമ്മുടെ സമൂഹം സദാചാരലംഘനമെന്ന് പറഞ്ഞു മാറ്റിനിർത്തുന്ന ഈ ചോദ്യമാണ് ഇന്നേക്ക് മുപ്പതുവർഷങ്ങൾക്ക് മുമ്പിറങ്ങിയ "ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി" എന്ന ക്ലാസിക് സിനിമ ചർച്ച ചെയ്യുന്നത്. റോബർട്ട് വാലറിന്റെ നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്യുകയും അദ്ദേഹവും മെറിൽ സ്ട്രീപ്പും മത്സരിച്ച് അഭിനയിക്കുകയും ചെയ്ത ഈ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ്. വിവാഹം കഴിഞ്ഞ ദമ്പതികൾ , വിവാഹത്തിന്റെ... Continue Reading →

ശിവല്ലിംഗം

"ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ" എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്. 1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ... Continue Reading →

അമേരിക്കയിലേക്ക് നോക്കൂ…

അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കൂ, അവർ എത്ര നല്ല സർവ്വകലാശാലകൾ പണിതു. എത്ര നല്ല പാലങ്ങളും റോഡുകളും നിർമിച്ചു. വലിയ ബാങ്കുകൾ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയെല്ലാം ലോകത്തിന് അവരുടെ സംഭാവനയാണ്. ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ട് ഇതുപോലെയൊന്നും നടക്കുന്നില്ല? അതുകൊണ്ടല്ലേ നമ്മുടെ യുവാക്കൾ പുറംലോകത്തേക്കു ചേക്കേറുന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് അവരെ പോലെ വികസിക്കാത്തത്. നമ്മുടെ രാഷ്ട്രീയക്കാരെ എന്തിനു കൊള്ളാം? സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലോ, കേരളത്തിലെ യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വർത്തകളുട താഴെയോ ഒക്കെ മേല്പറഞ്ഞ... Continue Reading →

ആണോ പെണ്ണോ?

ഹൈന്ദവ ക്ഷേത്രങ്ങളിൽ മറ്റിടങ്ങളിൽ നിന്ന് കൂടുതലായി ഒരു കാന്തികശക്തിയുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ ഇട്ടതിനു, എന്നെയും കുടുംബത്തെയും സോഷ്യൽ ബോയ്‌കോട്ട് ചെയ്ത ന്യൂ ജേഴ്സിയിലെ മലയാളി കൂട്ടുകാരിൽ എന്റെ അടുത്ത മുസ്ലിം, ക്രിസ്ത്യൻ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നമ്മളെന്തിനാണ് നമുക്കാവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് എന്നായിരുന്നു മുസ്ലിം സുഹൃത്തിന്റെ ചോദ്യം. പക്ഷെ അടിസ്ഥാന കാരണം, ഇന്നിവൻ സ്ത്രീകൾ ശബരിമലയിൽ കയറാൻ പറയുന്നു, നാളെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക് തുല്യസ്ഥാനം നൽകണമെന്ന് പറയുമെന്ന പേടി കൂടി ആയിരിക്കണം. ഞാൻ ഒരു ദൈവത്തിലും... Continue Reading →

ചാറ്റ് ജി പി റ്റി ക്ക് തെറ്റ് പറ്റുമ്പോൾ

ചാറ്റ് ജിപിറ്റി , ഡീപ് സീക് തുടങ്ങിയ എഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജി പി റ്റി യോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12). ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജി പി ടി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും , പക്ഷെ... Continue Reading →

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു..

അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തും. അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഞാൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ... Continue Reading →

എന്തുകൊണ്ട് വീണ്ടും ട്രമ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രമ്പ് തിരഞ്ഞെടുക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. ഇവിടെയുള്ള കുറെ മലയാളി കൂട്ടുകാർ ട്രമ്പിനാണ് വോട്ട് ചെയ്തത്. ഞങ്ങളെ പോലെ ചില അതിമോഹികൾ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കാറ്റ് വീശുന്നത് ട്രമ്പിന് അനുകൂലമായിട്ടാണ് എന്നുറപ്പായിരുന്നു.  അതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്. ഭീകരമായ വിലക്കയറ്റത്തിലൂടെയാണ് അമേരിക്ക കഴിഞ്ഞ നാലു വർഷം കടന്നുപോയത്. ഇവിടെയുള്ള വലിയ സൂപ്പർ മാർക്കറ്റായ കോസ്റ്റ്‌കോയിൽ ഞങ്ങൾ മാസത്തിലെ രണ്ടു തവണ പോകും. ഓരോ തവണയും കൊറോണക്ക് മുൻപ് നൂറിനും നൂറ്റമ്പതിനും ഡോളറിനു ഇടക്കാണ് ... Continue Reading →

Warning : Unpopular Opinion

നമ്മുടെയെല്ലാം പൊതുബോധം കൊണ്ട് ചിന്തിച്ചാൽ, വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങൾ കുറയും എന്നായിരിക്കും നമ്മൾ വിശ്വസിക്കുക. പക്ഷെ കണക്കുകൾ നേർ വിപരീതമാണ്, പ്രത്യേകിച്ച് അമേരിക്കയിൽ. അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളും വധശിക്ഷ നടപ്പിലാക്കാതെ സംസ്ഥാനങ്ങളുമുണ്ട്. അവയിൽ വധശിക്ഷ നടപ്പിലുള്ള സംസ്ഥാനങ്ങളിൽ, മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണ്. അതിനർത്ഥം വധശിക്ഷ എടുത്ത് കളഞ്ഞാൽ ഉടനെ കുറ്റകൃത്യത്തിന്റെ നിരക്ക് കുറയുമെന്നല്ല, മറിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങളുടെ അളവിൽ വലിയ മാറ്റങ്ങൾ വരില്ല എന്നാണ്. ഗ്രീഷ്മ നടത്തിയ കൊലപാതക രീതിയെ... Continue Reading →

2022 ഫിസിക്സ് നോബൽ സമ്മാനത്തെ കുറിച്ച് …

എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും.   അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →

Blog at WordPress.com.

Up ↑