പോംപെയ്

പോംപെയ് ഒരു വലിയ ശവക്കല്ലറ ആണ്. മരണവും ചരിത്രവും പ്രകൃതിയുടെ വികൃതിയും കൈ കോർക്കുന്ന സ്ഥലം. 19 നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന ഒരു ദുരന്തത്തിലെ അഭിനേതാക്കളും അരങ്ങും ഇന്നും അതേപടി നിലനിക്കുന്ന സ്ഥലം.സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഇതിനെ കുറിച്ച് കേൾക്കുന്നത് ,പിന്നീട് എസ് കെ യുടെ യൂറോപ്പിലൂടെ എന്നാ പുസ്തകത്ത്തിലൂടെയും. നെപ്പോളിയുടെ (Naples) 25 കിലോമീറ്റർ തെക്ക് മാറിയിട്ടാണ് പോംപെയ്. ട്രെയിനിൽ അര മണിക്കൂർ യാത്ര. പോകുന്ന വഴിക്ക് തന്നെ കാണാം, സംഹാര രൂപിയായ വെസ്യുവിയസ് അഗ്നിപർവതം.... Continue Reading →

മെർമെയ്‌ഡ്‌ പരേഡ്

ഏതാണ്ട് ഏഴു വർഷങ്ങൾക്കു മുൻപാണ്‌ ,തമിഴ് നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മായി അമ്മയെയും അച്ചനെയും ന്യൂ യോർക്കിലെ കോണി ഐലന്റ് ബീച്ച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്, പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു നടക്കുന്ന ഒരു ജനത തങ്ങളുടെ വസ്ത്രങ്ങൾ കുറച്ചു കുറയ്ക്കുന്ന സമയം... Continue Reading →

ഹവായി : മരുഭൂമിയിൽ നിന്ന് മഴക്കാട്ടിലേക്ക് ഒരു കാർ യാത്ര

കനത്ത മഴയിലേക്കാണ് ഹവായിയിലെ ബിഗ് ഐലണ്ടിലുള്ള കോനാ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴയും കായലും പച്ചപ്പും എല്ലാം ആണ് കാണുന്നതെങ്കിൽ ഇവിടെ ഒരു വലിയ ലാവാ ഫീൽഡിന്റെ നടുവിലാണ് റൺവേ. ബീച്ചും വെയിലും എല്ലാം സ്വപ്നം കണ്ടു വന്ന ഞങ്ങൾക്ക് കാലാവസ്ഥ പണി തരുമോ എന്ന് ചെറുതായി പേടിച്ചു. കാർ വാടകയ്‌ക്കെടുത്ത സ്ഥലത്തെ ആളാണ് പറഞ്ഞത്, പേടിക്കേണ്ട, നിങ്ങൾ പോകാൻ പോകുന്ന സ്ഥലത്തു മഴ ഉണ്ടാവില്ല. ഒരു പക്ഷെ അത്ര ദൂരെ... Continue Reading →

ഭാഗ്യങ്ങളുടെ കണക്കെടുപ്പ്

വർഷാവസാനവും പുതു വർഷവും എനിക്ക് ഭാഗ്യങ്ങളുടെ കണക്കെടുപ്പ് ദിനങ്ങൾ ആണ്. ഓർമ്മകളിൽ കണ്ണുനീരും കയ്പ്പും ഉണ്ടെങ്കിലും കിട്ടിയ ഭാഗ്യങ്ങൾ വച്ച് നോക്കുന്പോൾ അതൊന്നും ഒന്നുമല്ല. ഓർമകൾ തുടങ്ങുന്നത് "തെള്ളു" എന്ന ഭീകര ജീവിയിൽ നിന്നാണ്. മട്ടാഞ്ചേരിയിൽ നിന്ന് പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്പോൾ വീടെന്നു പറയാൻ ഒരു ഓലപ്പുരയായിരുന്നു, തറ വെറും മണലും. തെള്ളിന്റെ ശല്യം സഹിക്കാതെ മേല് മുഴുവൻ മണ്ണെണ്ണ തേച്ചാണ് ഉറങ്ങിയിരുന്നത് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ഓർമയിൽ ഈ ഓലപ്പുര കത്തിയെരിയുന്പോൾ അയൽപക്കത്തുള്ള... Continue Reading →

അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക്?

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോളാണ് ഞാനാ കാഴ്ച കണ്ടത്. ദേഹം മുഴുവൻ കറുത്ത തുണി കൊണ്ട് മറച്ച യുവതി ബസ്‌ കാത്ത് നില്കുന്നു. കണ്ണുകളുടെ സ്ഥാനത്ത് ഒരു വല. കൈകളിൽ കറുത്ത കയ്യുറ. കുറച്ചു നേരത്തേക്ക് ഞാൻ പള്ളുരുത്തിയിൽ തന്നെയാണോ അതോ സൗദി അറേബ്യയിൽ ആണോ എന്ന് ഞാൻ സംശയിച്ചു. പ്രവാസികൾ അങ്ങിനെയാണ്, ഒന്നോ രണ്ടോ കൊല്ലം കൂടി നാട്ടിൽ വരുന്നത് കൊണ്ട് നാട്ടിലെ മാറ്റങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടും. പ്രത്യേകിച്ച് ഇത് പോലെ ഉള്ള ഇടിവെട്ട്... Continue Reading →

കാമുകിയുടെ കണ്ണുകൾ..

"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?"   ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു... Continue Reading →

എല്ലാ കള്ളികൾക്കും പുറത്തുള്ളവർ…

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?" എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്. "അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്" "നിന്റെ പേരെന്താണ്?" "നിതിൻ" "ഹിന്ദു? "അതെ" "തമിഴനാണോ?" "അതെ" "മുഴുവൻ പേരെന്താണ്?" "നിതിൻ നസീർ" "നസീർ തമിഴ് പേരല്ലല്ലോ" "എന്റെ ബാപ്പ മലയാളിയാണ്" "അപ്പൊ നീ മലയാളിയല്ലേ?" "അതെ" "മുസ്ലിമും?" "അതെ" "പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?" "ഞാൻ അതുമാണ്.... Continue Reading →

മണലിൽ വരച്ച വരകൾ

അമേരിക്കൻ പ്രസിഡന്റ് ട്രന്പിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവർ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവർക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതിൽ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന്... Continue Reading →

എന്ന് സ്വന്തം നാരായണി…

1994ൽ PGDCA കഴിഞ്ഞു MCA എൻട്രൻസ് എഴുതണം എന്ന് വിചാരിച്ചു, നാട്ടിൽ കുറച്ചു ട്യുഷൻ എല്ലാം ആയി നടക്കുമ്പോഴാണ് എനിക്കൊരു പോസ്റ്റ്‌ കാർഡ്‌ കിട്ടുന്നത്.   ശാസ്ത്ര സാഹിത്യ പരിഷത്തിലെ അന്നത്തെ പ്രധാന വാർത്താവിനിമയ രീതി 15 പൈസ വിലയുള്ള മഞ്ഞ പോസ്റ്റ്‌ കാർഡ്‌ ആണ്. അങ്ങിനെ ഒന്നാണെന്ന് കരുതി ആണ് നോക്കിയത്. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള വരികൾ.   പ്രിയപ്പെട്ട ബഷീറിന്,   "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു ... താവക... Continue Reading →

മറ്റുള്ളവരുടെ ജീവിതങ്ങൾ : ഒരു സിനിമയുടെ മനഃശാസ്ത്രം.

വർഷങ്ങൾക്കു മുന്പ് ഒരു ചെറിയ പെരുന്നാൾ ദിവസം. വീട്ടിൽ കോഴി ബിരിയാണി ആണ്. പക്ഷെ ഞങ്ങൾക്കു ആർക്കും കഴിക്കാൻ തോന്നുന്നില്ല. ഞങ്ങൾ കുട്ടികൾ എല്ലാവരും വലിയ സങ്കടത്തോടെ ഇരിക്കുന്നു. കാരണം ഞങ്ങളുടെ വീട്ടിലെ തന്നെ ഒരു കോഴിയെ ആണ് കൊന്നു ബിരിയാണി വച്ചിരിക്കുന്നത്. ഞങ്ങളുടെ വീട്ടിൽ ആണെങ്കിൽ എല്ലാ ആടിനും കോഴിക്കും പൂച്ചക്കും ഓരോ പേരുകൾ ഉള്ളതാണ്. അമ്മിണി എന്ന് വിളിച്ചാൽ ആട് അടുത്ത് വരും. കോഴികളോടും ഏതാണ്ട് മനുഷ്യരോട് സംസാരിക്കുന്ന പോലെ ആണ് ഉമ്മ സംസാരിക്കുന്നത്.... Continue Reading →

Blog at WordPress.com.

Up ↑