മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ആശയം ആണ് അവരെ കൂട്ടിയോജിപ്പിച്ചു നിർത്തിയിരുന്നത്. നാസ്തികൻ ആയ, ശാസ്ത്രത്തിന്റെ പുരോഗതിയിൽ വിശ്വാസമുള്ള നെഹ്‌റു. ഹിന്ദു മതത്തിലെ ബ്രാഹ്മണ ജാതി സമവാക്യങ്ങളെ രാമരാജ്യം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിക്കെട്ടിയ, അംബേദ്കറുടെ ആശയങ്ങളെ ഇഷ്ടമില്ലാതിരുന്ന ഗാന്ധി, നല്ല പഠിപ്പും വിവരവും ഉള്ള, എന്നാൽ അന്നത്തെ ഇന്ത്യയിലെ കീഴാള ജനതയുടെ അനുഭവങ്ങൾ അറിയുന്ന, അംബേദ്‌കർ.... Continue Reading →
Why Tamizh should be the National Language of India
I am against the idea of a national language in India. The idea of India lies in unity in diversity. Many religions and regions, many languages and cultures and many kinds of people living together to form one Nation, I am not sure any other country in the world can claim this other than our... Continue Reading →
മലയാള കവിത.
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വെറുത്തു പോയ ഒന്നാണ് മലയാള കവിത. ഒന്നാമത്തെ കാര്യം കഠിന പദങ്ങളുള്ള കവിതകളാണ് മിക്കവയും. നമ്മുടെ ദൈനംദിന ജീവിതവും ആയി ഒരു ബന്ധവും ഇല്ലാത്തവ. നമ്മൾ ദിവസേന സംസാരിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്ന ശാഠ്യം പിടിച്ച് എഴുതിയ പോലുള്ളവ. "ചലദളിഝങ്കാരം ചെവികളിലംഗാരം, കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ, കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം, അതിദുഃഖകാരണമിന്നാരാമസഞ്ചാരണം." : ഉണ്ണായിവാര്യർ "തടിനീ ജല ബിംബിതാങ്കിയായ് ക്ഷമയെക്കുംബിടുവോരു താര പോൽ സ്ഫുടമായ് ഭവദംഘ്രിലീന ഞാ - നമലേ !ദ്യോവിലുയർന്ന ദീപമാം "... Continue Reading →
സമ്പത്ത് കാണുമ്പോൾ മാത്രം മറക്കുന്ന ജാതി..
"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? " വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്. "അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക്... Continue Reading →
കിത്താബും കിത്താബിലെ കൂറയും
കിത്താബും കിത്താബിലെ കൂറയും .. സീൻ 1 : ഞങ്ങളുടെ കോളേജ് വാട്സ്ആപ് ഗ്രൂപ്പിൽ, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെൺകുട്ടികളെ പോലെ സൽവാർ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവൾ പക്ഷെ ഇപ്പോൾ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്. "അവൾ ഇപ്പോൾ ഒരു തനി മുസ്‌ലിയാർ കുട്ടിയാണ്" ഇവളെ ഗ്രൂപ്പിൽ ചേർത്ത പെൺകുട്ടി പറഞ്ഞു "ഓ... Continue Reading →
ചെർണോബിലും കേരളത്തിലെ വെള്ളപ്പൊക്കവും..
അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →
മീശ : ഹരീഷിന്റെ രാമായണം
മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →
സുഡാനി ഫ്രം അമേരിക്ക..
സുഡാനി ഫ്രം അമേരിക്ക.. എന്റെ ഉമ്മയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ചാണ് എന്റെ മൂത്ത മകൻ നിതിൻ മലയാളം പഠിച്ചത് 🙂 സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോൾ നിതിൻ ചെറുപ്പത്തിൽ ഒറ്റക്ക് നാട്ടിൽ പോയതാണ് ഓർമ വന്നത്. പരസ്പരം ഭാഷ അറിയാതെ നിതിനും ഉമ്മയും കുറച്ച് ബുദ്ധിമുട്ടി. പക്ഷെ ഈ ചിത്രത്തിൽ കാണിക്കുന്ന പോലെ സ്നേഹത്തിന് മുന്നിൽ ഭാഷ ഒരു പ്രശ്നമേ അല്ലല്ലോ. നിതിൻ അങ്ങിനെ പോയി മലയാളം പഠിച്ച പോയ ഓർമ വച്ചാണ് ഞാൻ ഇപ്പോൾ ഹാരിസിനെ... Continue Reading →
പ്രവാസം…
പ്രവാസം... മറ്റെല്ലാ പ്രവാസികളെയും പോലെ പെട്ടെന്ന് കുറച്ച് പൈസ ഉണ്ടാക്കി തിരിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യാൻ വേണ്ടിയാണ് ഞാനും പ്രവാസിയായത്. രണ്ടായിരമാണ്ടു തുടങ്ങുന്നതിന് മുൻപ് ലോകത്തിലെ കമ്പ്യൂട്ടറുകളിൽ രണ്ടക്ക വർഷങ്ങൾ നാലക്കമായി മാറ്റുന്ന Y2K (Year 2000) പ്രോജെക്ട് ചെയ്താണ് ഇന്ത്യയിലെ IT കമ്പനികൾ ലോകത്തിലെ പല പ്രമുഖ കമ്പനികളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ഞാൻ രണ്ടാം വർഷം MCA ചെയ്യുന്ന 1995 ഓഗസ്റ്റ് മാസം പതിനഞ്ചിനാണ് വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് വക ഇന്ത്യയിൽ... Continue Reading →
മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..
മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ.. "നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്" "നിങ്ങൾ അവിടെ ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?" "അല്ല, ഞാൻ അവിടെ മാർക്കറ്റ് റിസ്ക് ഡിപ്പാർട്മെന്റിൽ ഒരു ഡയറ്കടറാണ് ?" "പിന്നെയെന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുക്കുന്നത്? ഈ സമരം തന്നെ നിങ്ങളെപോലെയുന്നവർക്കെതിരെയല്ലേ?" "ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടിയാണിവിടെ നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു... Continue Reading →