കുട്ടികളെ ശിക്ഷിക്കുമ്പോൾ..

"എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണ്, കാരണം ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ ബാപ്പ തല്ലാറുണ്ട്.. " ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മകൻ ഒരു ചെറിയ നോട്ടപുസ്തകത്തിൽ എഴുതി വച്ച വാചകങ്ങളാണ്. സന്ദർഭവശാൽ അവന്റെ ക്ലാസ് ടീച്ചർ അത് കാണുകയും, എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് താക്കീതു തരുകയും ചെയ്തു. പക്ഷെ നമ്മുടെ കുട്ടികൾ നന്നാവാൻ വേണ്ടിയാണു അവരെ മാതാപിതാക്കൾ തല്ലുന്നത് എന്ന് കരുതി ഞാൻ കുറെ നാൾ കൂടി ഞാൻ കുട്ടികളെ... Continue Reading →

സ്വാമി സന്ദീപാനന്ദ ഗിരി..

മനുഷ്യരെ സ്നേഹിക്കുന്നവർക്ക് ആർക്കും, ഒരു മത പുരോഹിതന് പോലും, വലതുപക്ഷവാദിയാകാൻ കഴിയില്ല എന്ന് മനസ്സിലാകുന്നത് സന്ദീപാനന്ദഗിരിയേ പോലുള്ളവരെ കേൾക്കുമ്പോൾ ആണ്. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിച്ച് കൊണ്ട് ഇന്നത്തെ ഭരണകൂടത്തിന്റെ പൗരത്വ ബില്ലിലെ ഇരട്ടത്താപ്പ് പുറത്ത് കാണിക്കുന്നത് മുതൽ, ഗാന്ധി വധത്തിന്റെ ഉള്ളുക്കള്ളികളിലൂടെ കേൽവിക്കാരെ കൊണ്ടുപോയി, എന്ത്കൊണ്ട് ആർഎസ്എസ് രാജ്യത്തിന്റെ നാശത്തിന് വിത്തുപാകിയെന്ന് വ്യക്തമാക്കുന്ന ഉജ്വല പ്രഭാഷണം ആയിരുന്നു ഇന്ന് ന്യൂ യോർക്കിൽ കേരള സെന്ററിൽ സന്ദീപാനന്ദ ഗിരി നടത്തിയത്. സാധാരണ മനുഷ്യരുടെ കൈ പിടിക്കാതെ അയിത്തം... Continue Reading →

1917 സിനിമ റിവ്യൂ

"എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ.." എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു. രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു. പോകുന്നതിനു മുൻപ് എടുത്ത കുടുംബ ഫോട്ടോ ഞങ്ങൾ... Continue Reading →

ആർഎസ്എസ് ഉയർത്താത്ത ഇന്ത്യൻ പതാക

ഈ റിപ്പബ്ലിക്ക് ദിനത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച മുസ്ലിങ്ങൾ ദേശീയ പതാക ഉയർത്തി ദേശീയഗാനം പാടുന്നത് കണ്ടതാണെന്ന് സെൻകുമാറും , മറ്റു ചില സങ്കികളും. സെൻകുമാറിന് യഥാർത്ഥത്തിൽ സ്ഖലിക്കേണ്ടത് ബിജെപിയും ആർഎസ്എസും ദേശീയ പതാക ഉയർത്തി കാണുമ്പോഴാണ്, കാരണം 2002 വരെ ആർഎസ്എസ് സ്ഥിരമായി ദേശീയ പതാക ഉയർത്തിയിരുന്നില്ല, ഇന്ത്യൻ ദേശീയപതാകയെ അംഗീകരിച്ചിരുന്നില്ല. അതിനു മുൻപ് രണ്ടേ രണ്ടു പ്രാവശ്യം മാത്രമേ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവർ നമ്മുടെ ദേശീയ പതാക ഉയർത്തിയിട്ടുള്ളൂ. അതിനു പറയുന്ന... Continue Reading →

നിരീശ്വരവാദികളുടെ മക്കൾ..

"നസീർക്ക, വിഷമം ആവില്ലെങ്കിൽ ഒരു ചോദ്യം ചോദിക്കട്ടെ? നിങ്ങൾ ഒരു മുസ്ലിം അല്ലെ, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഹിന്ദുവിനെ, അത് ഹദീസ് പ്രകാരം തെറ്റല്ലേ?" ഒരു പരിചയവും ഇല്ലാതെ ഇന്റെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു ഐഡിയിൽ നിന്ന് മെസ്സഞ്ചറിൽ വന്ന ചോദ്യമാണ്. "സോറി ഞാൻ മുസ്ലിമല്ല , എന്റെ പേര് കണ്ട തെറ്റിദ്ധരിക്കണ്ട.." എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.. "പക്ഷെ താങ്കൾ ജനിച്ചത് ഒരു മുസ്ലിമായല്ലേ.." പുള്ളി വിടാനുള്ള ഭാവമില്ല "അല്ല, ഞാൻ ഒരു... Continue Reading →

ഇന്ത്യ എന്ന അത്ഭുതം.

എന്റെ ആദ്യത്തെ ബാങ്ക് സമ്പാദ്യം 35 രൂപയായിരുന്നു. 1984 ൽ ഏഴിൽ പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തത്തിലെ പത്തു ദിവസത്തെ ഉത്സവ സമയത്ത് കപ്പലണ്ടി വിറ്റുണ്ടാക്കിയ പണമാണ്. ഉമ്മയാണ് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞത്. ഇന്ന് എന്റെ ആസ്തി ഒരു മില്യൺ ഡോളറിൽ കൂടുതൽ ഉണ്ട്. ഭാര്യയും ഞാനും ജോലി ചെയ്തതും , കഴിഞ്ഞ പത്ത് വർഷമായി സ്റ്റോക്ക് മാർക്കെറ്റിൽ നിന്ന് നിക്ക് കിട്ടിയ ലാഭവും എല്ലാം കൂട്ടിയിലാണിത്, നാളെ സ്റ്റോക്ക് മാർക്കറ്റ് താഴെ... Continue Reading →

എന്ന് ബഷീറിന്റെ നാരായണി…

1994ൽ PGDCA കഴിഞ്ഞു MCA എന്ട്രൻസ് എഴുതണം എന്നെല്ലാം വിചാരിച്ചു, നാട്ടിൽ കുറച്ചു ട്യുഷൻ എല്ലാം ആയി നടക്കുമ്പോഴാണ് എനിക്കൊരു പോസ്റ്റ്‌ കാർഡ്‌ കിട്ടുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിലെ അന്നത്തെ പ്രധാന communication അന്ന് 15 പൈസ വിലയുള്ള മഞ്ഞ പോസ്റ്റ്‌ കാർഡ്‌ ആണ്. അങ്ങിനെ ഒന്നാണെന്ന് കരുതി ആണ് നോക്കിയത്. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള വരികൾ. പ്രിയപ്പെട്ട ബഷീറിന്, "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു …താവക വീഥിയിൽ എൻ മിഴി പക്ഷികൾ... Continue Reading →

മതം എന്ന ശീലം..

ആണുങ്ങൾ പോകുന്ന സ്ട്രിപ്പ് ക്ലബ് പോലെ പെണ്ണുങ്ങൾക്ക് പോകാവുന്ന സ്ട്രിപ്പ് ക്ലബ്ബ്കൾ ന്യൂ യോർക്ക് പോലുള്ള നഗരങ്ങളിലുണ്ട്. നല്ല മസിലുള്ള പല വംശത്തിൽ പെടുന്ന ആണുങ്ങൾ പെണ്ണുങ്ങൾക്ക് മുൻപിൽ ഏറെക്കുറെ നഗ്നരാവുകയും, ലാപ് ഡാൻസ് ചെയ്തു കൊടുക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണിവ. ഇത്തരത്തിൽ ന്യൂ യോർക്കിൽ ഉള്ള ഒരു സ്ഥലമാണ് ഹൻകോമാനിയ. ഞങ്ങൾ മുൻപ് പോയിട്ടുള്ള ഇടമാണ്, പക്ഷെ കഴിഞ്ഞ വർഷം ഞാനും ഗോമതിയും ഞങ്ങളുടെ രണ്ടു ഇന്ത്യൻ സുഹൃത്തുക്കളെ കാണിക്കാനായി ഒന്നുകൂടി പോകേണ്ടിവന്നു. സാധാരണയായി ഇന്ത്യയിലേക്കാൾ കൂടുതൽ... Continue Reading →

പ്രസവം..

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു. ഗർഭാവസ്ഥയിലും , പ്രസവത്തിനു ശേഷവും സ്ത്രീയുടെ ശരീരം കടന്നു പോകുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടവർക്കെല്ലാം സ്ത്രീകളോടുള്ള ബഹുമാനവും ആരാധനയും കൂടാതെ വഴിയില്ല. ഇവിടെ പ്രസവത്തിനു മുൻപ് ഞങ്ങൾ ക്ലാസ്സുകളിൽ പോയി പ്രസവസമയത്ത് എങ്ങിനെ ശ്വാസം എടുക്കണം എന്നും മറ്റും പഠിച്ചിരുന്നു. കുട്ടികളുടെ ഡയപ്പർ മാറ്റാനും, കുളിപ്പിക്കാനും മറ്റുമുള്ള ക്ലാസുകൾ വേറെ. എന്നാൽ ശരിക്കും പ്രസവ... Continue Reading →

അച്ഛനും ബാപ്പയും

ഏവർക്കും നന്ദകുമാർ അയ്യരുടെയും ഗോമതി മാമിയുടെയും കുടുംബത്തിന്റെയും പൊങ്കൽ നൽ വാഴ്ത്തുക്കൾ.. എനിക്ക് ഇൗ പേര് കിട്ടിയത് എങ്ങിനെ എന്നറിയാത്തവർക്ക് ആ കഥ ഒന്ന് കൂടി താഴെ.. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെയാണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടിൽ അറിഞ്ഞു കഴിയുമ്പോൾ പല തരത്തിലാണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടിവച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ... Continue Reading →

Blog at WordPress.com.

Up ↑