ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, "Thinking fast and slow" എന്ന വിഖ്യാതമായ പുസ്തകം എഴുതിയ, ഇക്കണോമിക്‌സിൽ നോബൽ കിട്ടിയ ഡാനിയേൽ കാനിമൻ ഇപ്പോഴും മനഃശാസ്ത്രം പഠിപ്പിക്കുന്ന , ഐവി ലീഗ് സർവകാലാശാലയായ ഇവിടെ പ്രവേശനം നേടുക വളരെ കഠിനമാണ്. പക്ഷെ ഈ യൂണിവേഴ്സിറ്റി അടിമത്വത്തിനു ചൂട്ടു പിടിച്ചതിനും , കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചതിനും... Continue Reading →
വെള്ളപ്പൊക്കവും സംസ്ഥാനങ്ങൾക്ക് ഉള്ള കേന്ദ്ര സഹായവും
വിവാഹതിരായ രണ്ട് മക്കളും അവരുടെ കുടുംബങ്ങളും അവരുടെ അച്ഛനുമമ്മയും ഉള്ള ഒരു കൂട്ടുകുടുംബം സങ്കൽപ്പിക്കുക. രണ്ട് മക്കളും അവർക്ക് കിട്ടുന്ന ശമ്പളം അച്ഛനെ ഏൽപ്പിക്കും. എല്ലാ മാസത്തിന്റെയും തുടക്കത്തിൽ അച്ഛൻ രണ്ടു മക്കൾക്കുമായി ഈ ശമ്പളങ്ങളിൽ നിന്ന് ഒരു തുക കൈമാറും എന്നും കരുതുക. രണ്ട് മക്കൾക്കും ഒരേ ശമ്പളം കിട്ടുകയും, രണ്ടുപേരുടെ കുടുംബങ്ങൾക്കും ഒരേ ആവശ്യം ഉള്ളതുമായ ഒരു കൂട്ടുകുടുംബത്തിൽ അവർക്കുള്ള തുക തുല്യമായി വീതിച്ചു നൽകിയാൽ മതിയാകും. പക്ഷെ ഒരു മകൻ/മകൾ വേണ്ട സമയത്ത്... Continue Reading →
ഒരു നീല ബിന്ദു മാത്രമാണ് ഭൂമി..
1990 ഫെബ്രുവരി ഒന്നിന് വോയേജർ ഒന്ന് നമ്മുടെ സൗരയൂഥത്തിന് പുറത്തേക്കു പോകുന്ന നിമിഷത്തിൽ, പ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ വോയേജറുടെ കാമറ ഭൂമിയിലേക്ക് തിരിച്ചു വച്ചെടുത്ത ഒരു ചിത്രമാണിത്. വിളറിയ നീല പൊട്ട് (pale blue dot ) എന്ന് പ്രശസ്തമായ ചിത്രം. ഏതാണ്ട് 600 കോടി കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് നോക്കുമ്പോൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചെറിയ നീല കുത്ത് മാത്രമാണ് നമ്മുടെ ഈ ഗ്രഹം. അതിനെകുറിച്ച് കാൾ സാഗൻ പിന്നീട് ഇങ്ങിനെ എഴുതി.... Continue Reading →
നിങ്ങളെ ആരെങ്കിലും നിങ്ങളറിയാതെ കൊന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?
"നിനക്ക് മാത്രമെന്താണ് ഇത്രയും മാത്രം അനുഭവങ്ങൾ. ഇനി എഴുതാൻ വേണ്ടി ചില കാര്യങ്ങൾ നീ ഭാവനയിൽ നിന്ന് എടുത്തിടുകയാണോ?" കൂട്ടുകാരന്റെ ചോദ്യമാണ്. സത്യം പറഞ്ഞാൽ എന്റെ അനുഭവങ്ങളിൽ പലതും പബ്ലിക് ആയി എഴുതാൻ കഴിയാത്തവയാണ്. പൗലോ കൊയ്‌ലോ പറഞ്ഞ പോലെ നമുക്ക് എല്ലാവർക്കും പബ്ലിക്, പ്രൈവറ്റ് , സീക്രെട്ട് എന്നിങ്ങനെ മൂന്നു ജീവിതങ്ങളുണ്ട്. പൊതു ജീവിതം എല്ലാവരും അറിയുമ്പോൾ, പേർസണൽ ജീവിതം കുടുംബത്തിൽ ഉളളവർ മാത്രം അറിയുന്നതും രഹസ്യ ജീവിതവും ഫാന്റസികളും നമ്മളുടെ ഉള്ളിൽ മാത്രം നിൽക്കുന്നതും... Continue Reading →
അപകർഷതാബോധം..
ചെറുപ്പത്തിൽ എന്റെ മൂക്കിന്റെ വലതുഭാഗത്ത് ഒരു വലിയ കറുത്ത മറുകുണ്ടായിരുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം എനിക്ക് പരിചയമില്ലാത്ത എല്ലാവരും എന്റെ മറുകിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കരുതുന്നത്ര അപകർഷതാബോധത്തിലൂടെയാണ് 23 വയസുവരെ ജീവിച്ചത്. പെൺകുട്ടികളുടെ അടുത്ത് പോലും പോകാൻ ഇൗ പ്രശ്നം സമ്മതിച്ചിട്ടില്ല. പക്ഷേ ചിലർ ഇങ്ങോട്ട് വന്നു സംസാരിക്കുകയും പ്രണയലേഖനങ്ങൾ തരികയും ചെയ്തപ്പോളാണ് ഇതെന്റെ മനസ്സിൽ ഞാൻ മാത്രം കരുതിയിരുന്ന ഒരു പ്രശ്നമാണെന്നെനിക്ക് മനസ്സിലായത്. MCA രണ്ടാം വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിൽ... Continue Reading →
ഓർമകൾ ഉണ്ടായിരിക്കണം…
"നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)" 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്. ടിവിയും റേഡിയോയും ഗവണ്മെന്റ് അധീനത്തിൽ ആയിരുന്ന അക്കാലത്തെ ഏറ്റവും വലിയ സ്വകാര്യ നിഷ്പക്ഷ മാധ്യമങ്ങൾ പത്രങ്ങളായിരുന്നു. ജയപ്രകാശ് നാരായൺ , അഡ്വാനി, വാജ്പേയി തുടങ്ങി പ്രതിപക്ഷത്തെ എല്ലാവരെയും തൂക്കി ജയിലിൽ... Continue Reading →
ആർത്തവം..
"നിങ്ങളെപ്പോൾ നോക്കിയാലും പ്രസവത്തെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇത്രമാത്രം സ്ത്രീകളെ സുഖിപ്പിക്കേണ്ട കാര്യമുണ്ടോ? പണ്ടുകാലത്ത് എത്ര സ്ത്രീകൾ പുല്ലു പോലെ കൈകാര്യം ചെയ്ത കാര്യമാണിത്? നമ്മുടെ അമ്മൂമ്മമാർക്കും ആർത്തവവും പ്രസവവും എല്ലാമുണ്ടായിരുന്നു. ഇന്നത്തെ സ്ത്രീകൾക്ക് എന്താണിത്ര പ്രത്യകത?" ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി. "ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ... Continue Reading →
ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും?
ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും? ന്യൂ യോർക്ക് നഗരത്തിലെ പ്ലംബിംഗ് അതോടെ തകരും, ന്യൂ യോർക്ക് നിശ്ചലമാകും. കാരണം ഒരേ സമയം വരാൻ സാധ്യതയുള്ള ഒരു നിശ്ചിത അളവ് വേസ്റ്റും വെള്ളവും കൈകാര്യം ചെയ്യാനുള്ള ത്രാണിയിലാണ് ന്യൂ യോർക്കിലെ പ്ലംബിംഗ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം അതിനേക്കാൾ ഏറെ വെള്ളം വന്നാൽ ഒഴുകി പോകാൻ ബുദ്ധിമുട്ടുണ്ടായി, വെള്ളം ടോയ്‌ലെറ്റുകളിലൂടെ തന്നെ തിരിച്ച് പുറത്തേക്ക് ഒഴുകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. നമ്മുടെ നാട്ടിലെ... Continue Reading →
ഇന്ത്യൻ സുപ്രീം കോടതി എന്ന നാണക്കേട്
ഭരണ / രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇന്ത്യൻ സുപ്രീം കോടതി ആദ്യമായി രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ കുനിഞ്ഞു നിന്നത് അടിയന്തിരാവസ്ഥക്കാലത്താണ്. 1971 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയോട് പരാജയപ്പെട്ട രാജ് നരേൻ എന്നൊരാൾ ഇന്ദിര ഗാന്ധി ഭരണ ദുരുപയോഗം ചെയ്താണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് കാണിച്ച് അലഹബാദ് ഹൈ കോടതിയിൽ കൊടുത്ത ഒരു കേസായിരുന്നു കാര്യങ്ങൾക്ക് തുടക്കം കുറിച്ചത്. ശാന്തി ഭൂഷൺ വാദിച്ച ആ കേസിൽ അലഹബാദ് ഹൈ കോടതി ഇന്ദിരാഗാന്ധിക്ക് എതിരായി വിധി... Continue Reading →
കറുത്ത അരയന്നങ്ങൾക്ക് പിന്നിൽ..
ഓസ്‌ട്രേലിയയിൽ കറുത്ത അരയന്നങ്ങളെ കണ്ടെത്തുന്നത് വരെ ലോകത്തിലെ എല്ലാ അരയന്നങ്ങളും വെളുത്തിട്ടാണ് എന്ന് എല്ലാവരും കരുതിയിരുന്നു എന്നതാണ് നമ്മൾ ഒരു തരത്തിലും പ്രതീക്ഷിക്കാത്ത എന്നാൽ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം നടക്കുമ്പോൾ അതിനെ കറുത്ത അരയന്നം ( black swan event ) എന്ന് വിളിക്കുന്നത്. പ്രധാനമായും സാമ്പത്തിക മേഖലയിലാണ് ഈ വാക്ക് കൂടുതൽ പ്രശസ്തം. അതിന്റെ കാരണം റിസ്കിനെ കുറിച്ച് നസീം താലിബ് എഴുതിയ ഇതേപേരുള്ള പുസ്തകമാണ്. റിസ്ക് അളക്കുന്ന ജോലി ചെയ്യുന്ന... Continue Reading →