ലാൽ സലാം സഖാവേ..

വി എസ് ജീവിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങൾ..

1924 : മഹാത്മാ ഗാന്ധിയും, കേളപ്പനും, ശ്രീ നാരായണ ഗുരുവും ഒക്കെ പങ്കെടുത്ത, “അവർണ്ണർക്ക്” വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം. അതുവരെ “മേൽ” ജാതിക്കാർക്ക് മാത്രമേ അമ്പലത്തിന് ചുറ്റും വഴി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

1925 : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നു.

1931 : “അവർണ്ണർക്ക്” ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് , എ കെ ഗോപാലനും, കൃഷ്ണപിള്ളയും ഒക്കെ പങ്കെടുത്ത ഗുരുവായൂർ സത്യാഗ്രഹം. അതുവരെ മേല്ജാതിക്കാർക്ക് മാത്രമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്.

1933 : ഹിറ്റ്ലർ ജർമനിയിൽ ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെടുന്നു.

1936 : കുറെ ഹിന്ദുക്കൾ മറ്റു മതങ്ങളിലേക്ക് മാറാൻ തുടങ്ങിയപ്പോൾ, ഹിന്ദുക്കളുടെ കൊഴിഞ്ഞു പോക്ക് നിർത്താൻ വേണ്ടി തിരുവിതാംകൂർ രാജവംശം നടത്തിയ ക്ഷേത്രപ്രവേശന വിളംബരം.

1937 : തിരുവനന്തപുരത്തു കേരള സർവകലാശാല സ്ഥാപിതമായി.

1939 : രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നു.

1945 : അമേരിക്ക ജപ്പാനിൽ ന്യൂക്ലീയർ ബോംബ് ഇടുന്നതോടെ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നു.

1946 : പുന്നപ്ര വയലാർ സമരം.

1947 : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു.

1949 : കൊച്ചിയും തിരുവിതാംകൂറും കൂടി ലയിച്ച് ട്രാവൻകൂർ – കൊച്ചി സംസഥാനം രൂപപ്പെടുന്നു.

1953 : കൊച്ചി മട്ടാഞ്ചേരിയിൽ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയ ചാപ്പ സമ്പ്രദായത്തിന് എതിരെ നടന്ന സമരത്തിൽ പോലീസ് വെടിവെപ്പിൽ മൂന്ന് പേര് കൊല്ലപ്പെടുന്നു. “വെടിയുണ്ടകളെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ..” എന്ന മുദ്രാവാക്യത്തോടൊപ്പം എന്റെ ബാപ്പ ഉൾപ്പെടെയുള്ളവർ കമ്മ്യൂണിസ്റ്റ് ആകുന്നു.

1956 : കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും കൂടെ മലബാർ കൂടി ചേർന്ന് കേരളം സംസ്ഥാനം രൂപീകൃതമാകുന്നു.

1957 : തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വരുന്നു.

1958 : ഗൗരിയമ്മ ഭൂപരിഷകരണ ബിൽ അവതരിപ്പിച്ച് പാസാക്കുന്നു. യുഗങ്ങളായി തങ്ങൾ കൃഷി ചെയ്തിരുന്ന സ്ഥലത്തിന് ലക്ഷകണക്കിന് ആളുകൾക്ക് കൈവശ അവകാശം ലഭിക്കുന്നു. കേരളത്തിന്റെ ചരിത്രം മാറ്റി മറിച്ച് സംഭവമായി പിൽകാലത്ത് ഇത് വിലയിരുത്തപ്പെടുന്നു.

1959 : മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും ഗൗരിയമ്മയുടെ ഭൂപരിഷ്കരണ ബില്ലും കണ്ട് ഭ്രാന്ത് പിടിപ്പിച്ച കുറെ പേര് ചേർന്ന് വിമോചന സമരം നടത്തുന്നു. നെഹ്‌റു കേരളം മന്ത്രിസഭാ പിരിച്ചുവിടുന്നു.

1974 : ഇന്ത്യ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണം നടത്തുന്നു.

1975 : ബില് ഗേറ്റ്സ് മൈക്രോസോഫ്ട് സ്ഥാപിക്കുന്നു.

1975 : ഇന്ത്യയിൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു.

1984 : കാസർഗോഡ് ജില്ല രൂപീകരിക്കപ്പെടുന്നു.

1991 : കേരളം സമ്പൂർണ സാക്ഷരത നേടുന്നു.

1995 : കേരളത്തിൽ ഇന്റർനെറ്റ് വരുന്നു.

2004 : ഫേസ്ബുക് ആരംഭിക്കുന്നു.

2006 : അച്യുതാനന്ദൻ കേരളം മുഖ്യമന്ത്രി ആകുന്നു.

2025 : ഒരു യുഗത്തിന്റെ അന്ത്യം.

ലാൽ സലാം സഖാവെ…

Leave a comment

Blog at WordPress.com.

Up ↑