ശിവല്ലിംഗം

“ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവല്ലിംഗം ആക്കുമോ” എന്നത് ബിഷപ്പ് ഹൌസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്.

1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ വന്ന ഏതോ “ഉണർന്ന” ഹിന്ദുവിന് ഇതൊരു ശിവലിംഗമല്ലേ എന്ന് സംശയം തോന്നി. ഇന്ത്യയിൽ നിന്ന് അടുത്തിടെ അമേരിക്കയിൽ വന്ന പുള്ളിക്ക്, അമേരിക്കയിലെ റോഡ് ബ്ലോക്കിന് ഉപയോഗിക്കുന്ന കോൺക്രീറ്റിനു നാട്ടിലെ ശിവലിംഗത്തിന്റെ രൂപമുണ്ടെന്നു ഒന്നും അറിയില്ലലോ. പിന്നെ ആളുകളുടെ വരവായി, പൂജയായി, അവിടെ ഒരു സ്ഥിരം ശിവക്ഷേക്ഷേത്രം വേണമെന്ന ആവശ്യമായി, റോഡുപണി ഉണ്ടായിരുന്നപ്പോഴേക്കാൾ വലിയ ട്രാഫിക് ബ്ലോക്കായി. ഇതുപോലെ കോമ്മൺസെൻസ് മൊത്തമായി അടിച്ചുപോകരുതിരുന്ന ഒരു കാലമായത് കൊണ്ട് അധികാരികൾ വേറെ ഒരു ക്രെയിൻ കൊണ്ടുവന്നു കല്ല് പാർക്കിൽ നിന്ന് മാറ്റിയതോടെ ഈ ബഹളങ്ങൾ നിന്ന്. അല്ലെങ്കിൽ ഇപ്പോൾ ലക്ഷകണക്കിന് ഭക്തജനങ്ങൾ സന്ദർശിക്കുന്ന ഒരു ശിവക്ഷേത്രം സാൻ ഫ്രാന്സിസിക്കോയിൽ ഉണ്ടായേനെ..

ബിഷപ്പ് ഹൌസിലെ ശിവലിംഗം ഒരു തമാശയാണെന്നു നിങ്ങളിൽ ചില നിഷ്കളങ്കർ എങ്കിലും കരുതും. ഇത് സംഘ്പരിവാറിന്റെ എക്കാലത്തും പയറ്റിത്തെളിഞ്ഞ പ്രവർത്തന രീതിയാണ്. ഇങ്ങിനെ ഒരു കല്ല് കൊണ്ടുവന്നു വച്ചാണ് അവർ ബാബരി മസ്ജിദ് പൊളിച്ചതും അവിടെ ഒരമ്പലം പണിതതും, ആ രാമക്ഷേത്രത്തിന്റെ ഉത്ഘാടന ദിവസം എന്റെ അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ വീടുകളിൽ പൂജ നടത്തിയതും. ഈ ബിഷപ് ഹൌസിലെ ശിവലിംഗം ഇനി നോർത്ത് ഇന്ത്യയിലെ പ്രധാന വാർത്തയായി മാറും. ഒരു നുണ പല തവണ പറഞ്ഞു സത്യമാക്കാൻ പരിവാറിനെ കഴിഞ്ഞേ വേറെ ആളുകളുള്ളൂ. മനുഷ്യ മനസുകളെ ഭിന്നിപ്പിക്കാൻ മതം പോൽ ഉപയോഗയോജ്യമായ ഒന്നില്ല.

സാൻ ഫ്രാൻസിസ്കോ സംഭവത്തിന്റെ വാർത്ത അന്നത്തെ ടിവിയിൽ വന്നതിന്റെ വീഡിയോ കമന്റിൽ.

Leave a comment

Blog at WordPress.com.

Up ↑