മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ.. "നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്" "നിങ്ങൾ അവിടെ ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?" "അല്ല, ഞാൻ അവിടെ മാർക്കറ്റ് റിസ്ക് ഡിപ്പാർട്മെന്റിൽ ഒരു ഡയറ്കടറാണ് ?" "പിന്നെയെന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുക്കുന്നത്? ഈ സമരം തന്നെ നിങ്ങളെപോലെയുന്നവർക്കെതിരെയല്ലേ?" "ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടിയാണിവിടെ നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു... Continue Reading →
കപ്പലണ്ടിയും പെട്രോൾ വിലയും തമ്മിൽ….
ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ് പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്ര ഉത്സവത്തിന് കപ്പലണ്ടി വില്പ്പന തുടങ്ങിയത്. നെസ്റ്റലിയുടെ ഒഴിഞ്ഞ ഒരു പാൽപ്പൊടി പാട്ട എവിടെ നിന്നോ സംഘടിപ്പിച്ച് അതിൽ മണ്ണിൽ വറുത്ത തൊണ്ടുള്ള കപ്പലണ്ടി അഞ്ചു പൈസയ്ക്ക് അഞ്ചെണ്ണം വച്ചുള്ള വില്പ്പന ആയിരുന്നു. ആദ്യത്തെ രാത്രി കഴിഞ്ഞപ്പോൾ അഞ്ച് രൂപ ലാഭം കിട്ടി. എല്ലാ ദിവസവും ഞാൻ കിലോക്കണക്കിന് കപ്പലണ്ടി വാങ്ങുന്നത് കണ്ടാണോ അല്ലയോ എന്നറിയില്ല, മൂന്നാം ദിവസം കടക്കാരൻ കപ്പലണ്ടിയുടെ വില കൂട്ടി. "അടുത്ത പത്ത് ദിവസത്തേക്ക്... Continue Reading →
ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും…
ആയിരം കോടി രൂഫാ മുടക്കി എടുക്കുന്ന സിനിമയെ കുറിച്ച് കുറച്ചു അത്ഭുതം കലർന്ന കുറിപ്പുകൾ കണ്ടു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വരെ 200 കോടി മാത്രം ചിലവാക്കിയ സ്ഥിതിക്ക് ഈ ആയിരം കോടിയുടെ കണക്കെന്താണെന്നു സംശയിക്കുന്നവർക്കു വിദേശ രാജ്യങ്ങളിൽ പലയിടത്തും ഈച്ചയാട്ടി ഇരിക്കുന്ന ചില ഇന്ത്യൻ ഹോട്ടലുകളുടെ കഥ പറയാം. ഞാൻ ജോലി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ ഉള്ള അന്താരാഷ്ട്ര ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിലൊന്ന് നിയമപരമായി സന്പാദിച്ച പണം ആണ്... Continue Reading →
ജിഡിപി : നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവ സമയത്തു കപ്പലണ്ടി വിൽക്കാൻ തുടങ്ങിയത്. ഉമ്മ ആയിരുന്നു പ്രോത്സാഹിപ്പിച്ചത്. ഉമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പത്തു രൂപ കൊണ്ട് രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് തൊണ്ടുള്ള കപ്പലണ്ടി വാങ്ങി ചീനച്ചട്ടിയിൽ മണ്ണിട്ട് വറുത്തു, ഒരു പാട്ടയിൽ ആക്കി കൊണ്ടുപോയി ആയിരുന്നു വില്പന. പത്തു പൈസയ്ക്ക് പത്തു കപ്പലണ്ടി എന്നായിരുന്നു അന്നത്തെ വില. പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞപ്പോൾ ഉമ്മാക്ക് ഇരുപതു രൂപ തിരിച്ചു കൊടുത്തതിനു... Continue Reading →
നോട്ട് നിരോധനവും കറൻസിയുടെ അടിസ്ഥാന തത്വങ്ങളും.
ഭീകര പ്രവർത്തനം തടയാൻ നോട്ട് നിരോധിച്ച പാർട്ടിയുടെ നേതാവ് തന്നെ കള്ള നോട്ടടിച്ച വാർത്ത വന്ന സ്ഥിതിക്ക് ഇന്ന് നമുക്ക് കറൻസിയെ പറ്റി സംസാരിക്കാം. "ബാപ്പയ്ക്ക് ഡബിൾ കോയിൻസിഡൻസ് ഓഫ് വാൻഡ്‌സ് എന്നാൽ എന്താണെന്നു അറിയാമോ?" നാലിൽ പഠിക്കുന്ന ഇളയ സന്താനം ചോദിച്ചു. ഇവന് ഇങ്ങിനെ ഒരു ദുശീലം ഉള്ളതാണ്.ഞാൻ പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് പലപ്പോഴും ഇവൻ ഇംഗ്ലീഷിൽ ചോദിക്കുന്നത് പഠിച്ചിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും മനസിലാവാറില്ല. ഇത് പക്ഷെ കേട്ടിട്ട്... Continue Reading →
ഒക്കുപൈ വാൾ സ്‌ട്രീറ്റ് : മുതലാളിത്തത്തിനെതിരെ ഒരു ജനമുന്നേറ്റം.
2008 ൽ അമേരിക്കയിലെ ഫിനാൻഷ്യൽ മാർക്കറ്റ് ചീട്ടു കൊട്ടാരം പോലെ തകരുന്പോൾ അവിടെ ഉള്ള മെരിൽ ലിഞ്ച് എന്ന സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു ഞാൻ. ഓരോ ദിവസം ജോലിക്കു വരുന്പോഴും ബ്രൗൺ നിറത്തിലുള്ള വലിയ പെട്ടികൾ ക്യൂബിക്കിളിൽ ഉണ്ടോ എന്ന് നോക്കും. അത് വന്നാൽ അതിനർത്ഥം അന്ന് നമ്മളെ പറഞ്ഞു വിടും എന്നാണ്. നമ്മുടെ സാധനങ്ങൾ പാക്ക് ചെയ്യാൻ ആണ് ഈ വലിയ ബ്രൗൺ പെട്ടികൾ. ഓരോ ദിവസവും അഞ്ചോ ആറോ ആളുകളെ നിങ്ങളുടെ ടീമിൽ നിന്ന്... Continue Reading →
കാറ്റും മഴയും മഞ്ഞുമെല്ലാം വിൽപ്പനയ്‌ക്ക്…
കാറ്റും മഴയും മഞ്ഞുമെല്ലാം വിൽക്കാനും വാങ്ങാനും കഴിയുമോ? അതെ എന്നുമാത്രമല്ല, കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന മാർക്കറ്റ് ആണിത്. എനിക്ക് വട്ടാണെന്ന് പറയുന്നതിന് മുൻപ് തുടർന്ന് വായിക്കുക. ഒരു കന്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയ ഭാഗങ്ങൾ ആയ സ്റ്റോക്കുകൾ സ്റ്റോക്ക് മാർക്കെറ്റിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അത് പോലെ കമ്മോഡിറ്റി മാർക്കറ്റുകളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന ചിലതാണ് ഫോർവാർഡ് / ഫ്യൂച്ചർസ് കോൺട്രാക്ടുകൾ. വായിൽ കൊള്ളാത്ത വാക്കുകൾ ആയതു കൊണ്ട് ലളിതമായി വിശദീകരിക്കാം.... Continue Reading →