ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രേമേഹം, അധിക രക്തസമ്മർദ്ധം, അമിത വണ്ണം , അമിത കൊളസ്ട്രൊൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ട്. അതും നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ട് താനും. ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്. (അമേരിക്കയിലും... Continue Reading →
ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ..
ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ …. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് എന്നെ അറിയാനുള്ള സാധ്യത എത്രയാണ്? ഏറ്റവും കൂടിയത് പരസ്പരം പരിചയമുള്ള ആറു പേരുടെ ദൂരമേ ഞങ്ങൾ തമ്മിൽ ഉള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതൊരു തള്ളാണ് എന്ന് കരുതി തള്ളി കളയുന്നതിനു മുൻപ് അടുത്ത പാരഗ്രാഫ് കൂടി വായിക്കുക. ഞാനും ബരാക്ക് ഒബാമയും തമ്മിൽ ഉള്ള ബന്ധം അറിയാൻ ബുദ്ധിമുട്ടായത് കൊണ്ട് ചോദ്യം വേറൊരു തരത്തിൽ ചോദിക്കാം. നമ്മുടെ പ്രിയ നടൻ... Continue Reading →
മതത്തിൻ്റെ പേരിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്നത്..
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളെ കൊന്ന പ്രധാനമന്ത്രി എന്ന ബഹുമതി കോവിഡ് പിടിപ്പുകേട് കൊണ്ട് നരേന്ദ്ര മോഡിക്ക് വന്നു ചേരാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പൊൾ ഇന്ത്യയിൽ കാണുന്നത് ഓക്സിജൻ കുറവ് മൂലമുള്ള മരണം അല്ല മറിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേട് കൊണ്ട് സംഭവിക്കുന്ന വ്യവസ്ഥാപിത കൊലപാതകങ്ങൾ ആണ്. ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിർത്തി മതവും ജാതിയും വർഗ്ഗവും മാത്രം അടിസ്ഥാനമാക്കി കഴിവുകെട്ട ഭരണകൂടത്തെ അധികാരത്തിൽ ഏറ്റുന്ന ജനതയ്ക്ക് എന്നും സംഭവിക്കുന്ന ഒരു കാര്യമാണിത്. ആദ്യം മറ്റുള്ളവർ കൊല്ലപ്പെടുന്നത്... Continue Reading →
അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം
ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →
റംസാൻ ആശംസകൾ
ഒരു ജൂൺ മാസത്തിലാണ് ഞാൻ സ്വീഡനിൽ ജോലിക്ക് വേണ്ടി എത്തപ്പെട്ടത്. ആദ്യമായി എത്തിയ വിദേശ രാജ്യവുമായി ഇഴുകി ചേരാൻ ഉള്ള ബുദ്ധിമുട്ടുകളിൽ ഏറ്റവും പ്രധാനം ദിവസത്തിന്റെ ദൈർഘ്യം ആയിരുന്നു. ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിനു അടുത്ത് കിടക്കുന്ന രാജ്യമായത് കൊണ്ട് രാവിലെ മൂന്നര മണിക്ക് സൂര്യനുദിക്കും. രാത്രി ഒൻപത് മണിക്കോ മറ്റോ ആണ് സൂര്യാസ്തമയം. താമസിക്കുന്ന ഹോട്ടൽ റൂമിൽ ജനലുകളിൽ വെളിച്ചം തടയുന്ന നല്ല കർട്ടനുകൾ ഉള്ളത് കൊണ്ട് രാവിലെ ആണോ രാത്രി ആണോ എന്നൊന്നും അറിയാൻ കഴിയില്ല.... Continue Reading →
തിളച്ച വെള്ളത്തിലെ തവളകൾ.
വളരെ പതുക്കെ ഒരു സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു കഥയാണ് തിളച്ച വെള്ളത്തിലെ തവളയുടെ കഥ. മനുഷ്യരെ പോലെ സ്ഥിരോഷ്‌മാവുള്ളവയല്ല തവളകൾ. പുറത്തുള്ള ഊഷ്മാവിനനുസരിച്ച് തവളകളുടെ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും. അങ്ങിനെയാണെങ്കിൽ ഒരു പാത്രത്തിൽ സാധാരണ ഊഷ്മാവിലുള്ള കുറച്ചു വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, കുറച്ച് സമയത്തിനുള്ളിൽ തവളയുടെ ശരീര ഊഷ്മാവ് ഈ വെള്ളത്തിന്റേതിന് തുല്യമായി മാറും. എന്നിട്ട് ഈ വെള്ളം ഒരു ഗ്യാസ് സ്റ്റോവിനു മുകളിൽ വച്ച് വളരെ വളരെ പതുക്കെ ചൂടാക്കുക... Continue Reading →
2018 ലെ വെള്ളപൊക്കം മനുഷ്യനിർമിതമല്ല
എന്റെ പഴയ ഓഫീസ് ഹഡ്സൺ ന്യൂ യോർക്കിനും ന്യൂ ജേർസിക്കും ഇടയിലുള്ള ഹഡ്സൺ പുഴയുടെ അടുത്താണ്. ഒരു ദിവസം എല്ലാവരും ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ട് ഞാനും തിക്കിത്തിരക്കി പുറത്തേക്ക് നോക്കിയപ്പോൾ പുഴയിൽ ഒരു വലിയ യാത്ര വിമാനം കിടക്കുന്നു. അതിന്റെ ചിറകിൽ മനുഷ്യർ നിൽക്കുന്നു. ലഗാർഡിയ എന്ന ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ രണ്ടു എൻജിനിലും പക്ഷികൾ ഇടിച്ച് പ്രവർത്തനക്ഷമം ആകാതെ വന്നപ്പോൾ ക്യാപ്റ്റൻ സള്ളി എന്ന , ഇപ്പോൾ സിനിമയിലൂടെ പ്രശസ്തനായ പൈലറ്റ്... Continue Reading →
ഗോപാലന്റെ പരിണാമം.
2001 ൽ ഇറങ്ങിയ, ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ വാങ്ങിയ മനോഹരമായ സിനിമയാണ് A Beautiful Mind. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫെസ്സർ ആയിരുന്ന ജോൺ നാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ paranoid schizophrenia എന്ന രോഗാവസ്ഥയെ കുറിച്ചുമാണ് ഈ ചിത്രം. ജോൺ നാഷ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. ഗെയിം തിയറി എന്ന ഒരു ഗണിതശാസ്ത്ര ശാഖയിൽ... Continue Reading →
കിറ്റിന്റെ സാമ്പത്തിക ശാസ്ത്രം, പട്ടിണിയുടേതും.
കൊറോണക്കാലത്ത് സർക്കാർ കിറ്റ് നൽകുന്നത് എന്തിനാണ് എന്നും , വിശക്കുന്നവനു ഭക്ഷണമല്ല, ഭക്ഷണം ലഭിക്കാനുള്ള തൊഴിലാണ് കൊടുക്കേണ്ടത് എന്നും, കിറ്റ് കിട്ടിയില്ലെങ്കിൽ ഭക്ഷണം കിട്ടാതെ വരുന്ന ഒരു ജനതയാണോ നമ്മൾ എന്നും, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന ടിവി ഗ്രൈൻഡർ പോലെയുള്ളതാണ് കേരള സർക്കാരിന്റെ കിറ്റ് വിതരണം എന്നൊക്കെയുള്ള പല തരം കമന്റുകൾ പല ഭാഗങ്ങളിൽ നിന്ന് വരുന്നത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അതിന്റെ പ്രധാന കാരണം അമേരിക്കയിൽ ഭക്ഷണം ലഭിക്കാനായി ആളുകൾ കിലോമീറ്ററുകളോളം ക്യൂ നില്കുന്നത്... Continue Reading →
എന്റെ രണ്ടു പെൺമക്കൾ
" It takes a village to raise a child" : ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് : ആഫ്രിക്കൻ പഴമൊഴി.കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ അതോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സ്വത്താണോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എളുപ്പമാണ്. കുട്ടികൾ ആരുടെയും സ്വത്തല്ല. സ്വയം ഒരു വ്യക്തിത്വവും സ്വന്തമായ ഭാവിയുമുള്ള വ്യക്തികളാണ് കുട്ടികൾ. പക്ഷെ കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുറച്ചു കൂടി കുഴപ്പം പിടിച്ചതാണ്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ... Continue Reading →