ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →
ഗൂഗിളിൻ്റെ കഥ
കാലിഫോർണിയയിൽ പഠിക്കുന്ന മകനെ ഇന്ന് വെറുതെ വിളിച്ചപ്പോൾ അവൻ ഇപ്പൊൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹോംവർക്കിനെ കുറിച്ച് പറഞ്ഞു.ഒരു കുരങ്ങൻ ഒരു ടൈപ് റൈറ്ററിന്റെ മുന്നിലിരുന്ന് അതിന് തോന്നുന്ന പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് കരുതുക. തോന്നിയ പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന കൂട്ടത്തിൽ യാദൃശ്ചികമായി, അതിന്റെ അറിവില്ലാതെ തന്നെ ചിലപ്പോൾ ഈ അക്ഷരങ്ങൾ കൂടിച്ചേർന്ന് നമുക്ക് അറിയാവുന്ന വാക്കുകൾ ആയി മാറാൻ ഒരു സാധ്യതയുണ്ട്. അങ്ങിനെയാണെകിൽ ഈ കുരങ്ങൻ ഇരുപത് ലക്ഷം അക്ഷരങ്ങൾ ഇതുപോലെ തോന്ന്യാക്ഷരങ്ങളായി... Continue Reading →
ചോറ് തിന്നു “മരിക്കുന്ന” മലയാളികൾ…
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രേമേഹം, അധിക രക്തസമ്മർദ്ധം, അമിത വണ്ണം , അമിത കൊളസ്ട്രൊൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ട്. അതും നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ട് താനും. ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്. (അമേരിക്കയിലും... Continue Reading →
ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ..
ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ …. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് എന്നെ അറിയാനുള്ള സാധ്യത എത്രയാണ്? ഏറ്റവും കൂടിയത് പരസ്പരം പരിചയമുള്ള ആറു പേരുടെ ദൂരമേ ഞങ്ങൾ തമ്മിൽ ഉള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതൊരു തള്ളാണ് എന്ന് കരുതി തള്ളി കളയുന്നതിനു മുൻപ് അടുത്ത പാരഗ്രാഫ് കൂടി വായിക്കുക. ഞാനും ബരാക്ക് ഒബാമയും തമ്മിൽ ഉള്ള ബന്ധം അറിയാൻ ബുദ്ധിമുട്ടായത് കൊണ്ട് ചോദ്യം വേറൊരു തരത്തിൽ ചോദിക്കാം. നമ്മുടെ പ്രിയ നടൻ... Continue Reading →
വിഷാദരോഗം
അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തുടങ്ങി… വെറുതെ ഒരു തോന്നലല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്കും , എങ്ങിനെ അത് ചെയ്യണം എന്ന പ്ലാനിങ്ങും എല്ലാം ഉൾപ്പെട്ട എനിക്ക് ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു തോന്നലായിരുന്നു അത്. വീടിനടുത്തുള്ള ട്രെയിൻ ട്രാക്ക് ഒരു വലിയ ആകർഷണമായിരുന്നു , അധികം വേദനയെടുക്കാതെ, പെട്ടെന്ന് തന്നെ ജീവിതം അവസാനിപ്പിക്കാൻ എളുപ്പമുള്ള... Continue Reading →
ഗോപാലന്റെ പരിണാമം.
2001 ൽ ഇറങ്ങിയ, ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ വാങ്ങിയ മനോഹരമായ സിനിമയാണ് A Beautiful Mind. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫെസ്സർ ആയിരുന്ന ജോൺ നാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ paranoid schizophrenia എന്ന രോഗാവസ്ഥയെ കുറിച്ചുമാണ് ഈ ചിത്രം. ജോൺ നാഷ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. ഗെയിം തിയറി എന്ന ഒരു ഗണിതശാസ്ത്ര ശാഖയിൽ... Continue Reading →
സുരേഷ് ഗോപിയുടെ ഭ്രാന്ത്…
കൊളംബിയ സർവകലാശാലയിലെ ന്യൂറോളജി പ്രൊഫെസ്സർ ആയ ഒലിവർ സാക്‌സ് 1985 ൽ എഴുതിയ ലോകപ്രസിദ്ധമായ ഒരു പുസ്തകമാണ് ഭാര്യയെ തൊപ്പി എന്ന് തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ. (Man Who Mistook His Wife for a Hat). അദ്ദേഹത്തിന്റെ പ്രാക്ടിസിന്റെ ഇടയിൽ കണ്ടുമുട്ടിയ വിചിത്രങ്ങളായ അനുഭവ കുറിപ്പുകളാണ് ആ പുസ്തകത്തിൽ ഉള്ളത്. അതിൽ പറയുന്ന ഒരു കഥയാണ് മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ഒരു മനുഷ്യനെ പറ്റി. ഒരു വട്ടം വരച്ച് അതിൽ കണ്ണുകൾക്ക് വേണ്ടി രണ്ടു കുത്തുമിട്ട്... Continue Reading →
പൂമ്പാറ്റകളെ വരച്ച പെൺകുട്ടി..
കാമറ കണ്ടുപിടിക്കുന്നതിനു മുൻപ് വാട്ടർ കളർ ചിത്രങ്ങളിലൂടെ ലോകത്തിലെ വിവിധ ദേശങ്ങളിലെ പുഴുക്കളേയും, ചിത്രശലഭങ്ങളെയും, കൊക്കൂണുകളെയും അവ അധിവസിക്കുന്ന പ്രദേശത്തെ ചെടികളെയും അതിമനോഹരമായി വരച്ച് ,അതിലൂടെ ശാസ്ത്രത്തിന്റെ ഗതി മാറ്റിയ സ്ത്രീയാണ് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയ സിബില്ല മേരിയൻ (Maria Sibylla Merian). ചിത്രശലഭത്തിന്റെ ജീവിത ചക്രം കണ്ടുപിടിച്ചത് മരിയ ആണ്. അന്നുണ്ടായിരുന്ന, ചെളിയിൽ നിന്ന് പുഴുക്കളും ചിത്രശലഭങ്ങളും ഉണ്ടായി വരുന്നു എന്ന വിശ്വാസത്തെ വളരെ നാളത്തെ നിരീക്ഷണങ്ങൾക്കും , ആ നിരീക്ഷണങ്ങൾ വാട്ടർ കളർ... Continue Reading →
ജനാധിപത്യവും കേരളത്തിലെ മാധ്യമങ്ങളും..
നമ്മൾക്ക് ഇഷ്ടമുള്ളവരെ നമ്മൾ വോട്ട് ചെയ്ത വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടുവരുന്ന പ്രക്രിയ ആയാണ് നമ്മൾ ജനാധിപത്യത്തെ മനസിലാക്കിയിരിക്കുന്നത്. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? എന്തിനാണ് ഇങ്ങിനെ ഒരു ചോദ്യം എന്നാണ് ആലോചിക്കുന്നത് എങ്കിൽ കുറച്ച് ശാസ്ത്രം പറയേണ്ടി വരും. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രോണ്ടൽ കോർറ്റെക്സ് എന്ന ഭാഗം അല്ല മനുഷ്യന്റെ തലച്ചോറിൽ ആദ്യം വികസിച്ചു വന്നത്, പകരം വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ... Continue Reading →
ശാസ്ത്രം, മതം, തർക്കം…
മതങ്ങളും ശാസ്ത്രവും തമ്മിലുള്ള തർക്കങ്ങളിൽ രസകരമായ ഒരു സംഗതിയുണ്ട്. മതപരമായ കാര്യങ്ങൾ എല്ലാം വായിച്ചുതീർക്കാൻ ഒരു മനുഷ്യന് സാധ്യമാണ്, പക്ഷെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവുകൾ അങ്ങിനെയുള്ളവയല്ല. എല്ലാ ശാസ്ത്ര വിഷയങ്ങളും പോയിട്ട് ഒരു ശാസ്ത്ര ശാഖയെ കുറിച്ച് പോലും മുഴുവൻ പഠിക്കാൻ ഒരു മനുഷ്യന് കഴിയില്ല.ശ്രീനിവാസ രാമാനുജന്റെ നൂറു പേജുള്ള "നഷ്ടപെട്ട" നോട്ടുപുസ്തകം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ തെളിവുകളും മറ്റും ഏതാണ്ട് 2500 പേജുകൾ ആയിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്, ഖുർആൻ വെറും അറുന്നൂറു പേജ് മാത്രമാണ്. ഉദാഹരണത്തിന് ഖുർആൻ, ഹദീസ്,... Continue Reading →