പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ

രണ്ടായിരത്തിഒന്നിലാണ്  ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ   അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല  പെൺകുട്ടികൾ  മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു.   അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത... Continue Reading →

സണ്ണി ലിയോണും പരിണാമവും

ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ എനിക്കൊരു വലിയ പരാതിയുണ്ട്. അത് നമ്മുടെ കണ്ണിന്റെ സ്ഥാനത്തെ കുറിച്ചാണ്. നമ്മൾ വല്ല മിയാ ഖലീഫയയോ, സണ്ണി ലിയോണിനെയോ പോലുള്ള ആളുകളുടെ സുവിശേഷങ്ങൾ വളരെ ശ്രദ്ധയോടെ ലാപ്ടോപ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പിറകിൽ നിന്ന് ഭാര്യയുടെ വരവ്. പിന്നെ വഴക്കായി വക്കാണമായി ആകെ ജഗപൊക. രണ്ടു കണ്ണുകളിൽ ഒരെണ്ണം ദൈവം തലയുടെ പിറകിൽ ഫിറ്റ് ചെയ്തിരുന്നു  എങ്കിൽ ഈ പൊല്ലാപ് വല്ലതും ഉണ്ടാകുമായിരുന്നോ? ഇനി  തലയുടെ പിറകിൽ കണ്ണ് ഉണ്ടാക്കാൻ ദൈവത്തിന് കഴിഞ്ഞില്ലെങ്കിൽ അത്  ശാസ്ത്രത്തിനു... Continue Reading →

കേരളത്തിലെ അപകടങ്ങളും അവൈലബിറ്റി ബയാസും

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ  ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല?  എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം?  അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ... Continue Reading →

2022 ഫിസിക്സ് നോബൽ സമ്മാനത്തെ കുറിച്ച് …

എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും.   അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →

പാട്ടിനെ കുറിച്ച് …

നിങ്ങൾ എന്തിനാണ് പാട്ടുകൾ  കേൾക്കുന്നത്? പലരും പ്രിയപ്പെട്ട പാട്ടുകൾ പാടുകയോ മൂളുകയോ ചെയ്യുന്നത്? ഇഷ്ടപെട്ട പാട്ടുകൾ കേൾക്കുമ്പോൾ നിങ്ങൾ കയ്യോ കാലോ തലയോ കൊണ്ടൊക്കെ കൊണ്ട് താളം പിടിക്കുന്നതെന്തുകൊണ്ടാണ്? അതുകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണമാണുള്ളത്? എന്തിനാണ് നിങ്ങൾ സംഗീത നിശകളിൽ പങ്കെടുക്കുന്നത്? ഒരുമിച്ച് നൃത്തം ചെയ്യുന്നത്? സംഗീത കച്ചേരികളിൽ പോയി താളം പിടിച്ചാസ്വദിക്കുന്നത്? എന്നെങ്കിലും നിങ്ങളതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?  ഡാർവിൻ ഉൾപ്പെടെയുള്ള പരിണാമ ശാസ്ത്രജ്ഞരെ  കുഴപ്പിച്ച  ഒരു ചോദ്യമാണിത്. കാരണം നമ്മൾ ചെയ്യുന്ന ഏതാണ്ട് എല്ലാ കാര്യങ്ങൾക്കും, പരിണാമപരമായ... Continue Reading →

പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….

ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ.  അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ  ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ വിയർക്കും.  പ്രണയം തുടങ്ങിക്കഴിയുമ്പോൾ  നിങ്ങൾ മണിക്കൂറുകളോളം ലോകത്തിലെ എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഒരു കപ്പ് കാപ്പിക്ക് അപ്പുറവും ഇപ്പുറവും കണ്ണിൽ കണ്ണിൽ നോക്കി മണിക്കൂറുകളോളം ഇരിക്കും. നിങ്ങൾ നിങ്ങളുടേത് മാത്രമായ... Continue Reading →

രതിമൂർച്ഛ സ്ത്രീയുടെ അവകാശമാണ് …

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും എന്ന ഹൈക്കോടതി വിധി, പ്രായോഗികമായി എങ്ങിനെ നടപ്പിലാക്കുമെന്ന് ആശങ്ക നിലനിൽക്കുമ്പോൾ തന്നെ, സ്വാഗതാർഹമാണ്. പക്ഷെ പരസ്പര  സമമതമുള്ള ലൈംഗിക ബന്ധങ്ങളിൽ പോലും പലരും വിസ്മരിച്ചു പോകുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂർച്ഛ. വളരെ നാളുകളായി ഇന്ത്യപോലുള്ള പുരുഷാധിപത്യ സമൂഹങ്ങളിൽ ലൈംഗികബന്ധത്തിന്റെ  ലക്‌ഷ്യം തന്നെ പുരുഷന്റെ രതിമൂർച്ചയാണ്. സ്വന്തം കാര്യം കഴിഞ്ഞു തിരിഞ്ഞുകിടന്നുറങ്ങുന്ന പുരുഷകേസരികളായിരുന്നു ഭൂരിപക്ഷം ആളുകളും എന്നത്കൊണ്ട് സ്ത്രീകളുടെ രതിമൂര്ച്ഛയെ കുറിച്ചുള്ള ഗവേഷണകളും കണ്ടുപിടുത്തങ്ങളും വളരെ വൈകിയാണ് നടന്നത്. സ്ത്രീയുടെ... Continue Reading →

നമ്മൾ ആരെയാണ് ഭയക്കേണ്ടത് ?

കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള... Continue Reading →

അയലത്തെ സുന്ദരി …

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിയുമ്പോൾ സ്വന്തം ഭാര്യ ഒഴികെയുള്ള മറ്റ് സ്ത്രീകൾ കൂടുതൽ സുന്ദരികളായി അനുഭവപ്പെടുന്ന, മറ്റു സ്ത്രീകളിൽ താല്പര്യം തോന്നുന്ന പുരുഷന്മാരാണോ നിങ്ങൾ? എങ്കിൽ തുടർന്ന് വായിക്കുക.  ജീവിലോകത്തിൽ രണ്ടുതരം ജീവികളാണുള്ളത്.  ഒന്നാമത്തേത് ടൂർണമെന്റ് സ്‌പീഷീസ് ആണ്.  ഈ ജീവികളിൽ ഒരു ആൺ പല പെണ്ണുങ്ങളുമായും ഇണചേരും. കുട്ടികളെ നോക്കേണ്ടത് പെണ്ണിന്റെ ചുമതല ആയിരിക്കും. പല പെണ്ണുങ്ങളെ ആകർഷിക്കേണ്ടതുകൊണ്ട് ആണിന്റെ ശരീരം പെണ്ണിന്റെ ശരീരത്തെ അപേക്ഷിച്ച് വളരെ വർണ്ണശബളമായിരിക്കും, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പ്രത്യേകത ഉണ്ടാകും.... Continue Reading →

കെ റെയിലും മലയാളം മാഷുമ്മാരും …

ഒരു ദിവസം ക്‌ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും  തലവര മാറ്റിയ ഒരു  വിദ്യാർത്ഥിയുടെ കഥയാണിത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തി ഒമ്പതിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി  വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്. ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക്... Continue Reading →

Blog at WordPress.com.

Up ↑