എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →
എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?
"കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം" എന്റെ മൂത്ത മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലി ക്യാമ്പസിൽ കമ്പ്യൂട്ടർ സയൻസ് മേജർ ആയി എടുത്തു ചേരാൻ തീരുമാനിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന ഇമെയിലിൽ ഉണ്ടായിരുന്ന വാചകമാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ അല്ലെ നമ്മൾ കമ്പ്യൂട്ടർ സയൻസ് വിഷയം ആയെടുത്ത് യൂണിവേഴ്സിറ്റിയിൽ... Continue Reading →
അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം
ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →
അമ്മയാകണോ?
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കൻ നഗരങ്ങൾ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ തുടങ്ങി ലഹരി മരുന്നുകച്ചവടം വരെയുള്ള അക്രമസംഭവങ്ങൾ 1960 മുതൽ കുതിച്ചുയരാൻ തുടങ്ങി. 1960 ൽ ന്യൂ യോർക്ക് നഗരത്തിൽ 482 കൊലപാതകങ്ങൾ നടന്നിടത്ത് 1990 ൽ 2245 പേര് കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെടുന്നത് നിത്യസംഭവമായി. ഇങ്ങിനെ പോയാൽ ന്യൂ യോർക്ക് താമസിക്കാൻ പറ്റാത്ത ഒരു നഗരമാകുമെന്നു വിദഗ്ദന്മാർ അഭിപ്രായപ്പെട്ടു. കൗമാരപ്രായക്കാരായിരുന്നു കുറ്റവാളികളിൽ കൂടുതലും. എളുപ്പം... Continue Reading →
Foreplay… ഇന്ത്യൻ പുരുഷന്മാർ അറിയാതെ പോകുന്ന വാക്ക്..
Foreplay എന്ന വാക്കിന്റെ മലയാളം എന്താണെന്നറിയാമോ? ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത ഒരു സംഭവമാണ്. കൊച്ചു പുസ്തകങ്ങൾ വായിച്ചു ലൈംഗികത പഠിച്ച ആണുങ്ങളും, ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തു പോകും എന്ന് കേട്ട് വളർന്ന പെണ്ണുങ്ങളും ഉള്ള ഒരു സമൂഹത്തിൽ ഇത് അത്ര അസാധാരണമല്ല. പലരും കരുതുന്നത് ലൈംഗികത തുടങ്ങുന്നതും അവസാനിക്കുന്നതും ബെഡ് റൂമിൽ ആണെന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർ. കിടപ്പറയിൽ വന്നു ഒരു കെട്ടിപ്പിടുത്തവും... Continue Reading →
കേരളത്തിലെ ഓൺലൈൻ ക്ലാസ്സും ഞരമ്പ് രോഗികളും..
ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസ് മലയാളം ക്ലാസ് എടുക്കുന്ന ടീച്ചർ ഒരു അഭിമുഖത്തിൽ എന്റെ ക്ലാസ്സിലെ മക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആനി ടീച്ചറെ ഓർത്തതും. പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും... Continue Reading →
ഒരു പട്ടികുട്ടി പഠിപ്പിച്ച പാഠം.
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച്... Continue Reading →
കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം.
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി അമേരിക്കയിൽ താമസിക്കുന്നു എന്നറിയുമ്പോൾ പലർക്കും അത്ഭുതമാണ്. ഞാൻ ഇങ്ങിനെ പഠിച്ച് നല്ല നിലയിൽ എത്തിയത് കൊണ്ട് എന്റെ കുടുംബത്തിൽ ഇനി വരുന്ന തലമുറ ഇതുപോലെ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച് സർക്കാർ ജോലിയോ അല്ലെങ്കിൽ... Continue Reading →