ഇദ്ദ…

ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ... Continue Reading →

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ. 1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കൾക്ക് ഡോക്ടർമാർ അവരുടെ രഹസ്യഭാഗങ്ങളിൽ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികിൽസിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങൾ... Continue Reading →

ഒരു നഗ്ന ബീച്ചിൽ പോയ മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം… :)

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്. അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്.  ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും... Continue Reading →

നിങ്ങളുടെ കുട്ടികളോട് നിങ്ങൾ സംസാരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച്…

"എനിക്കന്നു പതിനെട്ട് വയസായിരുന്നു വൈരമുത്തുവുമായി ഒരു പ്രോജെക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസിൽ ഞാൻ പോയത്. മഹാനായ കവിയും , ദേശീയ അവാർഡ് ജേതാവും , തമിഴ് ഇതിഹാസവുമായ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ അവസാനം കിട്ടിയതിൽ എനിക്കഭിമാനമായിരുന്നു. പക്ഷെ അയാൾ വരികൾ വിശദീകരിക്കാൻ എന്ന വ്യാജേന, എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വിറച്ച് വിറച്ച് അദ്ദേഹത്തിന്റെ പിടി വിടീച്ച് എന്റെ വീട്ടിലേക്ക് ഓടിപോയി. ഒറ്റക്കിരുന്ന് ആരോട് എന്ത് പറയണമെന്നറിയാതെ കരഞ്ഞു.... Continue Reading →

#Metoo #HowIWillChange

"കഴുവേറീടെ മോനെ..." എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്. ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളിൽ നല്ല ശക്‌തിയിൽ വന്ന് വീണു. കണ്ണടയുടെ കാലുകൾ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി. ഒന്നും പറയാൻ ആയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാൻ ആലോചിച്ചു. "നീ എവിടെ ഉള്ളതാടാ" ചുറ്റും... Continue Reading →

കാമുകിയുടെ കണ്ണുകൾ..

"നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?"   ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു... Continue Reading →

ആനകളുടെയും ആണുങ്ങളുടെയും പൂരം

2005 ൽ ആണ് അനിയന്റെ കല്യാണം നടന്നത്. അതിനു വേണ്ടി നാട്ടിൽ വന്നതാണ്. ഒരു ഏപ്രിലിൽ ആണെന്നാണ് ഓർമ. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ തന്നു വിട്ട ചില സാധനങ്ങൾ കൊണ്ട് പോയി കൊടുക്കാൻ ഉണ്ടായിരുന്നു. തൃശൂർ പൂരം ആയിടക്കായതു കൊണ്ടും, തമിഴ് നാട്ടുകാരിയായ എന്റെ ഭാര്യ തൃശൂർ പൂരം കണ്ടിട്ടില്ലാത്തതു കൊണ്ടും പൂരം കൂടി കാണാൻ തക്ക വിധത്തിൽ ആണ് പോയത്. കൂട്ടുകാരന്റെ വീട്ടുകാർ നേരത്തെ തന്നെ പറഞ്ഞു, പൂരത്തിന്റെ അന്ന് ഭയങ്കര തിരക്കായിരിക്കും, ഭാര്യയും... Continue Reading →

ഏറ്റവും വലിയ ലൈംഗിക അവയവം….

പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്. എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ... Continue Reading →

Blog at WordPress.com.

Up ↑