രതിമൂർച്ഛ സ്ത്രീയുടെ അവകാശമാണ് …

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും എന്ന ഹൈക്കോടതി വിധി, പ്രായോഗികമായി എങ്ങിനെ നടപ്പിലാക്കുമെന്ന് ആശങ്ക നിലനിൽക്കുമ്പോൾ തന്നെ, സ്വാഗതാർഹമാണ്. പക്ഷെ പരസ്പര  സമമതമുള്ള ലൈംഗിക ബന്ധങ്ങളിൽ പോലും പലരും വിസ്മരിച്ചു പോകുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂർച്ഛ. വളരെ നാളുകളായി ഇന്ത്യപോലുള്ള പുരുഷാധിപത്യ സമൂഹങ്ങളിൽ ലൈംഗികബന്ധത്തിന്റെ  ലക്‌ഷ്യം തന്നെ പുരുഷന്റെ രതിമൂർച്ചയാണ്. സ്വന്തം കാര്യം കഴിഞ്ഞു തിരിഞ്ഞുകിടന്നുറങ്ങുന്ന പുരുഷകേസരികളായിരുന്നു ഭൂരിപക്ഷം ആളുകളും എന്നത്കൊണ്ട് സ്ത്രീകളുടെ രതിമൂര്ച്ഛയെ കുറിച്ചുള്ള ഗവേഷണകളും കണ്ടുപിടുത്തങ്ങളും വളരെ വൈകിയാണ് നടന്നത്. സ്ത്രീയുടെ... Continue Reading →

എന്റെ രണ്ടു പെൺമക്കൾ

" It takes a village to raise a child" : ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് : ആഫ്രിക്കൻ പഴമൊഴി.കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ അതോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സ്വത്താണോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എളുപ്പമാണ്. കുട്ടികൾ ആരുടെയും സ്വത്തല്ല. സ്വയം ഒരു വ്യക്തിത്വവും സ്വന്തമായ ഭാവിയുമുള്ള വ്യക്തികളാണ് കുട്ടികൾ. പക്ഷെ കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുറച്ചു കൂടി കുഴപ്പം പിടിച്ചതാണ്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ... Continue Reading →

Foreplay… ഇന്ത്യൻ പുരുഷന്മാർ അറിയാതെ പോകുന്ന വാക്ക്..

Foreplay എന്ന വാക്കിന്റെ മലയാളം എന്താണെന്നറിയാമോ? ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത ഒരു സംഭവമാണ്. കൊച്ചു പുസ്തകങ്ങൾ  വായിച്ചു ലൈംഗികത പഠിച്ച ആണുങ്ങളും, ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തു പോകും എന്ന് കേട്ട് വളർന്ന  പെണ്ണുങ്ങളും ഉള്ള ഒരു സമൂഹത്തിൽ ഇത് അത്ര അസാധാരണമല്ല.  പലരും കരുതുന്നത് ലൈംഗികത തുടങ്ങുന്നതും അവസാനിക്കുന്നതും ബെഡ് റൂമിൽ ആണെന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർ. കിടപ്പറയിൽ വന്നു ഒരു കെട്ടിപ്പിടുത്തവും... Continue Reading →

വിവാഹം : കുടുംബത്തിന്റെ തുടക്കവും പ്രണയത്തിന്റെ മരണവും…

"സ്വന്തം ഭർത്താവ് ഒരു ഗുണവും ഇല്ലാത്ത ഒരാളാണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത്  ആനന്ദം തേടി പോകുന്ന ഒരാളാണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെ പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേല്പറഞ്ഞ പോലെ മോശമായ ഒരാൾ ആണെകിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുറുനരിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും..." മനുസ്മൃതി : 5.154 - 64 Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം... Continue Reading →

ലൈംഗികതയുടെ ശരീരഭാഷ…

ഇഷ്ടമുള്ള രണ്ടു മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധം പുലർത്താൻ അവർ തമ്മിൽ വിവാഹം കഴിക്കണം എന്നും, വിവാഹം എന്നത് ലൈംഗികബന്ധത്തിനുള്ള ലൈസൻസ് ആണെന്നും മറ്റും കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. മാത്രമല്ല വിവാഹത്തിന് മുൻപോ അതിനു പുറത്തോ ഉള്ള ലൈംഗിക ബന്ധങ്ങളെ നമ്മൾ നമ്മുടെ കപട സദാചാര അളവുകോലുകൾ വച്ച് അളക്കുകയും ചെയ്യുന്നു. മാത്രമല്ല കൗമാരപ്രായത്തിലുള്ള നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപെടാതെ ഒരു മതിൽ അവർക്കിടയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെത്. അങ്ങിനെയുള്ള ഒരാളാണ്... Continue Reading →

പൊട്ടാത്ത കന്യാചർമങ്ങൾ.

ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം കാണുമെന്നും ഉള്ള വിശ്വാസം. വിദ്യാസമ്പന്നരായ ആളുകൾ വരെ ഈ നുണ വിശ്വസിച്ചിരിപ്പാണ്. ചില സമുദായങ്ങളിൽ ഇപ്പോഴും ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ അത് വിവാഹമോചനത്തിന് വരെ മതിയായ ഒരു കാരണമാണ്. ചില സമുദായങ്ങൾ രണ്ടു വിരലിട്ട് കന്യക പരിശോധന വരെ നടത്തുന്ന ആചാരം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്, ബലാത്സംഗം ഉണ്ടാകുന്ന കേസിൽ... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്.

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം... Continue Reading →

മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..

"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി  മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →

പ്രീ മെൻസ്ട്രൂവൽ സിൻഡ്രോം

"സ്ത്രീകളുടെ ആർത്തവം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ടോ എന്നറിയാനുള്ള ഫ്ളോ തുടങ്ങിയ ആപ്പുകൾ സ്ത്രീകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മനസിലാക്കാം, പക്ഷെ അതെന്തിനാണ് നിന്റെ ഫോണിൽ ഇരിക്കുന്നത്?" ഒരു കൂട്ടുകാരന്റെ ചോദ്യമാണ്. ഇതിന്റെ ഉത്തരം പറയുന്നതിന് മുൻപ് ഒരു ചോദ്യം. എന്നെങ്കിലും പതിവിനു വിപരീതമായി നിങ്ങളുടെ ഭാര്യ ദേഷ്യത്തോടെ പെരുമാറുന്നതും മറ്റും കണ്ടിട്ടുണ്ടോ? എല്ലാത്തിനോടും ദേഷ്യം വഴക്കു പറയൽ, ആകെ ഒരു മൂഡില്ലായ്മ എന്നിങ്ങനെ പതിവില്ലാത്ത ചില പ്രശനങ്ങൾ. മൂന്നോ നാലോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചില... Continue Reading →

Blog at WordPress.com.

Up ↑