മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്

"മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്" മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. ഓൾ ഇന്ത്യ റേഡിയോ വരെ ഇങ്ങിനെയാണ്‌ മഹാത്മാ ഗാന്ധിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കാരണം എന്തെന്നോ , മഹാതമാ ഗാന്ധിയെ വധിച്ചതിന് ശേഷം, അത് ചെയ്തത് ഒരു മുസ്ലിം ആണെന്ന വാർത്ത പരത്താൻ ആർ എസ് എസ് പദ്ധതി ഇട്ടിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച അന്ന് ജനക്കൂട്ടത്തിൽ ആരോ ഒരാൾ ഇത്... Continue Reading →

നമ്മൾ മറന്നു പോകുന്ന പാഠങ്ങൾ..

ഇന്ത്യ വിഭജന സമയത്ത് അമൃതസറിൽ നിന്ന് ലാഹോറിലേക്ക് ഒരു ട്രെയിൻ പുറപ്പെട്ടു. എട്ടു മണിക്കൂറിനു ശേഷം അതിൽ യാത്ര ചെയ്തിരുന്ന ഭൂരിഭാഗം ആളുകളും കൊല്ലപ്പെടുകയോ അക്രമിക്കപെടുകയോ ചെയ്‌തു. ആ അക്രമത്തിൽ നിന്ന് രക്ഷപെടാൻ കുടുംബത്തോടെ പലായനം ചെയുന്ന സമയത്ത് ഒരച്ഛന് മകളെ തിരക്കിൽ നഷ്ടപ്പെട്ടു. മതവും ജാതിയും നോക്കി പരസ്പരം ആളുകൾ വെട്ടിക്കൊല്ലുന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ആ നഗരത്തിൽ എല്ലായിടത്തും ആ പിതാവ് മകളെ അന്വേഷിച്ചു. രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരാശുപത്രിയിൽ ഒരു പെൺകുട്ടി ഉണ്ടെന്നറിഞ്ഞാണ്... Continue Reading →

അരാഷ്ട്രീയതയുടെ അടിവേരുകൾ…

ഇന്ന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു അമേരിക്കയിൽ രാഷ്ട്രീയമായി എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ആദ്യത്തേത് ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു, രണ്ടു സീറ്റ് ഡെമോക്രറ്റുകൾക്ക് കിട്ടിയാൽ ജോ ബൈഡനു മനസമാധാനത്തോടെ ഭരിക്കാം. രണ്ടു സീറ്റിലും ഡെമോക്രറ്റുകൾ ജയിച്ച് സെനറ്റിലെ അധികാരം പിടിച്ചെടുക്കുന്നത് കണ്ട ആശ്വാസത്തിൽ ആയിരുന്നു ഞാൻ. അടുത്തത് ട്രമ്പ് അനുകൂലികൾ വാഷിംഗ്‌ടൺ ഡിസിയിൽ നടത്താൻ പ്ലാൻ ചെയ്തിരുന്ന റാലി ആയിരുന്നു. എന്റെ ടൌൺ ആയ എഡിസണിൽ നിന്ന് റിപ്പബ്ലിക്കൻ അനുകൂലികൾ ബസ് എല്ലാം ഏർപ്പാട് ചെയ്തിരുന്നു, എനിക്ക് ജോലി... Continue Reading →

കോൺഗ്രസ് രക്ഷപെടാൻ പത്ത് നിർദ്ദേശങ്ങൾ ..

ദേശീയതലത്തിലും കേരളത്തിൽ പ്രത്യേകിച്ചും കോൺഗ്രസ് രക്ഷപ്പെടണമെന്ന്  അടിയിൽ കാക്കി ഇട്ടു നടക്കുന്ന ചില  കോൺഗ്രെസ്സുകാരെക്കാൾ കൂടുതൽ ഇടതുപക്ഷക്കാരും നിഷ്പക്ഷകരും ആഗ്രഹിക്കുന്നുണ്ട്, കാരണം ബദലായി വരുന്ന വർഗീയ കക്ഷികളെ അകറ്റി നിർത്തിയില്ലെങ്കിൽ സംസ്ഥാനം മതാടിസ്ഥാനത്തിൽ ചിഞ്ചഭിന്നമാക്കാൻ കഴിവുള്ള സംഘ്പരിവാറാണ് കോൺഗ്രസ് അവശേഷിപ്പിക്കുന്ന ഒഴിവിലേക്ക് വരിക. ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയ്ക്ക് നമ്മൾ നിർദേശങ്ങൾ കൊടുക്കുന്നത് കുറച്ച് കടന്ന കയ്യാണെന്നറിയാം എന്നാലും കോൺഗ്രസ് രക്ഷപെടണമെന്ന അദമ്യമായ ആഗ്രഹം  കൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു. 1. എന്താണ് കോൺഗ്രസ്,... Continue Reading →

ഭീകരതയുടെ വിത്തുകൾ…

ഒൻപത് വയസുകാരൻ മകനെയും കൂട്ടി നിങ്ങൾ നിങ്ങളുടെ സഹോദരിയെയും സഹോദരിയുടെ മക്കളെയും അവരുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് ഒരു കാരണവുമില്ലാതെ ഒരു സംഘം പട്ടാളക്കാർ നിങ്ങളുടെ കാറിൽ നിറയൊഴിക്കുകയൂം അങ്ങിനെ മരണപ്പെടുന്ന പതിനാലു നിരപരാധികളിൽ ഒരാൾ നിങ്ങളുടെ ഒൻപത് വയസുകാരൻ മകനാണെന്ന് ഒരു നിമിഷം വിചാരിച്ചു നോക്കൂ? പിന്നീട് അന്ന് നിറയൊഴിച്ചവർ ആ രാജ്യത്തെ പട്ടാളക്കാർ പോലുമായിരുന്നില്ല, മറിച്ച് വേറെ ഒരു രാജ്യത്തെ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു എന്ന് കൂടി... Continue Reading →

നികുതി കൊടുക്കാത്ത രാജ്യസ്നേഹം.

  എനിക്ക്  ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന  പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ  ഒരേക്കർ  ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്. നോട്ടുകൾ ആയിട്ടാണ് പണം കൊടുത്തത്. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ഉറപ്പാണ് കാരണം സ്ഥലം വാങ്ങിയ പൈസയുടെ വളരെ കൂടുതൽ കാണിച്ചാണ് രെജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. പക്ഷെ പൈസ കിട്ടിയ എന്റെ സുഹൃത്ത് ഈ പണം ബാങ്കിൽ ഇടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ പറയുന്നു ബാങ്കിൽ... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ  സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത്   വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു. പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ... Continue Reading →

അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..

നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →

BlackLivesMatter fraternity..

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →

Blog at WordPress.com.

Up ↑