കൊളംബിയ സർവകലാശാലയിലെ ന്യൂറോളജി പ്രൊഫെസ്സർ ആയ ഒലിവർ സാക്‌സ് 1985 ൽ എഴുതിയ ലോകപ്രസിദ്ധമായ ഒരു പുസ്തകമാണ് ഭാര്യയെ തൊപ്പി എന്ന് തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ. (Man Who Mistook His Wife for a Hat). അദ്ദേഹത്തിന്റെ പ്രാക്ടിസിന്റെ ഇടയിൽ കണ്ടുമുട്ടിയ വിചിത്രങ്ങളായ അനുഭവ കുറിപ്പുകളാണ് ആ പുസ്തകത്തിൽ ഉള്ളത്. അതിൽ പറയുന്ന ഒരു കഥയാണ് മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ഒരു മനുഷ്യനെ പറ്റി. ഒരു വട്ടം വരച്ച് അതിൽ കണ്ണുകൾക്ക് വേണ്ടി രണ്ടു കുത്തുമിട്ട്... Continue Reading →
കിറ്റിന്റെ സാമ്പത്തിക ശാസ്ത്രം, പട്ടിണിയുടേതും.
കൊറോണക്കാലത്ത് സർക്കാർ കിറ്റ് നൽകുന്നത് എന്തിനാണ് എന്നും , വിശക്കുന്നവനു ഭക്ഷണമല്ല, ഭക്ഷണം ലഭിക്കാനുള്ള തൊഴിലാണ് കൊടുക്കേണ്ടത് എന്നും, കിറ്റ് കിട്ടിയില്ലെങ്കിൽ ഭക്ഷണം കിട്ടാതെ വരുന്ന ഒരു ജനതയാണോ നമ്മൾ എന്നും, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന ടിവി ഗ്രൈൻഡർ പോലെയുള്ളതാണ് കേരള സർക്കാരിന്റെ കിറ്റ് വിതരണം എന്നൊക്കെയുള്ള പല തരം കമന്റുകൾ പല ഭാഗങ്ങളിൽ നിന്ന് വരുന്നത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അതിന്റെ പ്രധാന കാരണം അമേരിക്കയിൽ ഭക്ഷണം ലഭിക്കാനായി ആളുകൾ കിലോമീറ്ററുകളോളം ക്യൂ നില്കുന്നത്... Continue Reading →
എന്റെ രണ്ടു പെൺമക്കൾ
" It takes a village to raise a child" : ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് : ആഫ്രിക്കൻ പഴമൊഴി.കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ അതോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സ്വത്താണോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എളുപ്പമാണ്. കുട്ടികൾ ആരുടെയും സ്വത്തല്ല. സ്വയം ഒരു വ്യക്തിത്വവും സ്വന്തമായ ഭാവിയുമുള്ള വ്യക്തികളാണ് കുട്ടികൾ. പക്ഷെ കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുറച്ചു കൂടി കുഴപ്പം പിടിച്ചതാണ്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ... Continue Reading →
ലവ് ജിഹാദ്
രണ്ടായിരത്തി ഒന്നിൽ എന്റെയും ഗോമതിയുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അയൽപക്കത്തുള്ള ഒരു മുസ്ലിം ദമ്പതിമാർ എന്റെ വീട്ടിലേക്ക് വന്നു. ഞാൻ ആദ്യമായിട്ടായിരുന്നു അവരെ കാണുന്നത്. "അപ്പോൾ ഇനി എന്താണ് പരിപാടി, പൊന്നാനിയിൽ പോകുന്നത് എപ്പോഴാണ്?" ഉപചാരവാക്കുകൾക്ക് ശേഷം അവർ വന്ന കാര്യത്തിലേക്ക് കടന്നു. ഇത് കേട്ടപ്പോഴാണ് ഗോമതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാനായി ആവശ്യപ്പെടാതെ തന്നെ സഹായിക്കാനായിട്ടാണ് ഇവർ വന്നതെന്ന് എനിക്ക് മനസിലായത്. ഞാൻ ഉമ്മയെ നോക്കി കണ്ണുരുട്ടി, തന്നെ അറിയിക്കാതെ വന്നതാണെന്നും... Continue Reading →
ഷക്കീല
ഇന്ന് ഞാൻ കേട്ട ഏറ്റവും നല്ല വാർത്തയാണ് നടി ഷക്കീല മുഖ്യധാരാ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച് കൊണ്ട് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നത്. എന്റെ ഇത്തയുടെ പേര് ഷക്കീല എന്നാണ്. അത് വരെ സാധാരണ മുസ്ലിം പെൺകുട്ടിയുടെ പേരായിരുന്ന ഷക്കീല എന്നത് രണ്ടായിരത്തിൽ കിന്നാരത്തുമ്പികൾ എന്ന സൂപ്പർ ഹിറ്റ് ബി ഗ്രെയ്‌ഡ് ചിത്രം ഇറങ്ങിയതോടെ ഒരു വൃത്തികെട്ട പേരായി മാറി. നാലാളുടെ മുൻപിൽ പേര് ചോദിക്കുമ്പോൾ ഷക്കീല എന്ന് പറയാൻ ആളുകൾ മടിച്ചു. എന്തൊരു വൃത്തികെട്ട... Continue Reading →
അമേരിക്കയിലെ കള്ളവോട്ട്..
തിരഞ്ഞെടുപ്പിൽ ഒരേ ആളുകൾ ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുകൾ ചെയ്യുന്നു എന്നത് ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പഴയ പ്രസിഡന്റ് ട്രമ്പ് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞും ഉന്നയിച്ച ഒരു ആരോപണമാണ്. ജോർജിയ സംസ്ഥാനത്ത് ഏതാണ്ട് അയ്യായിരം ആളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നു വോട്ടു ചെയ്തു എന്നായിരുന്നു പ്രധാന ആരോപണങ്ങളിൽ ഒന്ന്. പക്ഷെ ഓരോ കേസും പ്രത്യേകം എടുത്തു പരിശോധിച്ചപ്പോൾ ഒരു കാര്യം മനസിലായി. അവരെല്ലാം പണ്ട് ജോർജിയയിൽ താമസിച്ചിരുന്നവരും, കുറച്ചു നാൾ വേറെ സംസ്ഥാനങ്ങളിലേക്ക്... Continue Reading →
പാല് കുടിക്കാത്ത ശ്രീധരൻ
"ഞാൻ ഒരു വെജിറ്റേറിയൻ ആണ്, മുട്ട പോലും കഴിക്കാറില്ല, മറ്റുളളവർ മാംസം കഴിക്കുന്നതും എനിക്കിഷ്ടമല്ല.. " ഇ ശ്രീധരൻ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയാണിത്. ശ്രീധരൻ പാല് കുടിക്കാറുണ്ടോ? തൈരും മോരും കൂട്ടി ചോറ് കഴിക്കാറുണ്ടോ? തുകൽ ഷൂസ് ഇടാറുണ്ടോ? ഇതൊക്കെ ചെയ്യാറുണ്ടെങ്കിൽ താങ്കളും മാംസം കഴിക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമില്ല. പാൽ കുടിക്കുന്നത് എങ്ങിനെയാണ് ഹിംസ ആകുന്നത് എന്ന് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം. പശു കിടാവിനെ 'അമ്മ പശുവിന്റെ അടുത്ത് നിന്ന് മാറ്റുന്നു എന്നത് ശരി... Continue Reading →
ജനാധിപത്യവും കേരളത്തിലെ മാധ്യമങ്ങളും..
നമ്മൾക്ക് ഇഷ്ടമുള്ളവരെ നമ്മൾ വോട്ട് ചെയ്ത വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടുവരുന്ന പ്രക്രിയ ആയാണ് നമ്മൾ ജനാധിപത്യത്തെ മനസിലാക്കിയിരിക്കുന്നത്. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? എന്തിനാണ് ഇങ്ങിനെ ഒരു ചോദ്യം എന്നാണ് ആലോചിക്കുന്നത് എങ്കിൽ കുറച്ച് ശാസ്ത്രം പറയേണ്ടി വരും. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രോണ്ടൽ കോർറ്റെക്സ് എന്ന ഭാഗം അല്ല മനുഷ്യന്റെ തലച്ചോറിൽ ആദ്യം വികസിച്ചു വന്നത്, പകരം വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ... Continue Reading →
ഹിന്ദു ക്ഷേത്രങ്ങളായി മാറുന്ന ക്രിസ്ത്യൻ പള്ളികൾ.
ഈ ഫോട്ടോയിൽ കാണുന്ന കെട്ടിടം എന്താണെന്നു പിടികിട്ടിയോ? ഞങ്ങൾ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ ഉള്ള ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രമാണിത്. ഞങ്ങൾ ഇടക്ക് ഫ്രീ ആയി കിട്ടുന്ന ഫുഡ് കഴിക്കാനും, വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഡാൻസ് പരിപാടി കാണാനും എല്ലാം പോകാറുണ്ട്. പുറത്തു നിന്ന് കണ്ടാൽ ഇത് ഒരമ്പലം ആണെന്ന് തോന്നുകയേ ഇല്ല. കാരണം ഇത് മുൻപ് ഒരു ഗ്രീക്ക് ഓർത്തഡോൿസ് പള്ളിയായിരുന്നു. പള്ളിയിൽ ആളുകൾ കുറഞ്ഞപ്പോൾ നടത്തികൊണ്ടുപോകുന്നത് നഷ്ടം ആണെന് കണ്ട പള്ളി അധികാരികൾ ന്യൂ... Continue Reading →
പ്രബുദ്ധ കേരളം എന്ന പൊള്ളത്തരം
ഞാൻ ഒരു രാഷ്ട്രീയ നിരീക്ഷകനല്ല, പലപ്പോഴും കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ "രാഷ്ട്രീയ" നിലപാടുകൾ എനിക്ക് മനസിലാകാറുമില്ല. ഉദാഹരണത്തിന്, മതനിരപേക്ഷതയ്ക്കും സ്ത്രീസമത്വത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന്, ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് സ്വയം തീരുമാനിച്ചുകൊണ്ട് , അവർ അധികാരത്തിൽ വന്നാൽ സ്ത്രീപ്രവേശനം തടയാൻ വേണ്ടി നിയമനിർമാണം നടത്തും എന്ന് പറയുന്നതോ , തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ എൻഎസ്എസ് അനുമോദന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ യുക്തിയോ, സഭയുടെ പ്രിയപ്പെട്ട, പണ്ട്... Continue Reading →