നമ്മൾ ആരെയാണ് ഭയക്കേണ്ടത് ?

കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള... Continue Reading →

കെ റെയിലും മലയാളം മാഷുമ്മാരും …

ഒരു ദിവസം ക്‌ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും  തലവര മാറ്റിയ ഒരു  വിദ്യാർത്ഥിയുടെ കഥയാണിത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തി ഒമ്പതിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി  വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്. ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക്... Continue Reading →

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്

എനിക്കൊരു സുഹൃത്തുണ്ട്. കോൺഗ്രെസ്സുകാരനാണ്. പക്ഷെ പുള്ളിക്ക് ഗാന്ധിയെ വെറുപ്പാണ്. കാരണം ഗാന്ധി കാരണമാണ് ഇന്ത്യ പാക്കിസ്ഥാൻ വിഭജനം നടന്നതെന്ന് അവൻ കരുതുന്നു, മാത്രമല്ല ഗാന്ധി പാകിസ്താന് ഇന്ത്യ നൽകാനുള്ള പണം നല്കാൻ വേണ്ടി നിരാഹാരം കിടന്ന ആളാണ്‌, ഇന്ത്യ ഒരു മതേതര രാജ്യമാകാനും കാരണം ഗാന്ധിയാണ്. അവനു നെഹ്രുവിനെയും ഇഷ്ടമല്ല, കാരണം നെഹ്‌റു കാരണമാണ്, കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് നഷ്ടമായത്. നെഹ്രുവാണ് ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടടിച്ച സോഷ്യലിസം കൊണ്ടുവന്നത്. മാത്രമല്ല നെഹ്‌റു ഒരു പെണ്ണുപിടിയനുമാണ്. ആകെ... Continue Reading →

Learned Helplessness!

ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →

മതത്തിൻ്റെ പേരിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്നത്..

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളെ കൊന്ന പ്രധാനമന്ത്രി എന്ന ബഹുമതി കോവിഡ് പിടിപ്പുകേട് കൊണ്ട് നരേന്ദ്ര മോഡിക്ക് വന്നു ചേരാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പൊൾ ഇന്ത്യയിൽ കാണുന്നത് ഓക്സിജൻ കുറവ് മൂലമുള്ള മരണം അല്ല മറിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേട് കൊണ്ട് സംഭവിക്കുന്ന വ്യവസ്ഥാപിത കൊലപാതകങ്ങൾ ആണ്. ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിർത്തി മതവും ജാതിയും വർഗ്ഗവും മാത്രം അടിസ്ഥാനമാക്കി കഴിവുകെട്ട ഭരണകൂടത്തെ അധികാരത്തിൽ ഏറ്റുന്ന ജനതയ്ക്ക് എന്നും സംഭവിക്കുന്ന ഒരു കാര്യമാണിത്. ആദ്യം മറ്റുള്ളവർ കൊല്ലപ്പെടുന്നത്... Continue Reading →

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോമതിയുടെയും എൻ്റെയും കുട്ടികളുടെയും വക ഒരു അൻപതിനായിരം രൂപ..കേൾക്കുമ്പോൾ വലിയ തുകയാണ് എന്ന് തോന്നാം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഞാൻ ഓഹരിയിൽ നിക്ഷേപിച്ചു കിട്ടിയ ലാഭത്തിൻ്റെ വെറും ഒരു ശതമാനം മാത്രമാണിത്. അതുകൊണ്ട് ഒട്ടും വലിയ തുക അല്ല. സാധാരണ ആളുകൾ ജോലി ഇല്ലാതെ നെട്ടോട്ടം ഓടുകയാണെകിലും stock market ഇതൊന്നും ബാധിക്കാത്ത പോലെ മുകളിലേക്ക് ആണ് പോകുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഏതാണ്ട് ഇരട്ടിയായി.അമേരിക്കയിൽ ഞങ്ങൾക്ക് എല്ലാവർക്കും വാക്സിൻ സൗജന്യം... Continue Reading →

അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം

ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →

തിളച്ച വെള്ളത്തിലെ തവളകൾ.

വളരെ പതുക്കെ ഒരു സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു കഥയാണ് തിളച്ച വെള്ളത്തിലെ തവളയുടെ കഥ. മനുഷ്യരെ പോലെ സ്ഥിരോഷ്‌മാവുള്ളവയല്ല തവളകൾ. പുറത്തുള്ള ഊഷ്മാവിനനുസരിച്ച് തവളകളുടെ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും. അങ്ങിനെയാണെങ്കിൽ ഒരു പാത്രത്തിൽ സാധാരണ ഊഷ്മാവിലുള്ള കുറച്ചു വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, കുറച്ച് സമയത്തിനുള്ളിൽ തവളയുടെ ശരീര ഊഷ്മാവ് ഈ വെള്ളത്തിന്റേതിന് തുല്യമായി മാറും. എന്നിട്ട് ഈ വെള്ളം ഒരു ഗ്യാസ് സ്റ്റോവിനു മുകളിൽ വച്ച് വളരെ വളരെ പതുക്കെ ചൂടാക്കുക... Continue Reading →

2018 ലെ വെള്ളപൊക്കം മനുഷ്യനിർമിതമല്ല

എന്റെ പഴയ ഓഫീസ് ഹഡ്സൺ ന്യൂ യോർക്കിനും ന്യൂ ജേർസിക്കും ഇടയിലുള്ള ഹഡ്സൺ പുഴയുടെ അടുത്താണ്. ഒരു ദിവസം എല്ലാവരും ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ട് ഞാനും തിക്കിത്തിരക്കി പുറത്തേക്ക് നോക്കിയപ്പോൾ പുഴയിൽ ഒരു വലിയ യാത്ര വിമാനം കിടക്കുന്നു. അതിന്റെ ചിറകിൽ മനുഷ്യർ നിൽക്കുന്നു. ലഗാർഡിയ എന്ന ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ രണ്ടു എൻജിനിലും പക്ഷികൾ ഇടിച്ച് പ്രവർത്തനക്ഷമം ആകാതെ വന്നപ്പോൾ ക്യാപ്റ്റൻ സള്ളി എന്ന , ഇപ്പോൾ സിനിമയിലൂടെ പ്രശസ്തനായ പൈലറ്റ്... Continue Reading →

ഗോപാലന്റെ പരിണാമം.

2001 ൽ ഇറങ്ങിയ, ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകൾ വാങ്ങിയ മനോഹരമായ സിനിമയാണ് A Beautiful Mind. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫെസ്സർ ആയിരുന്ന ജോൺ നാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ paranoid schizophrenia എന്ന രോഗാവസ്ഥയെ കുറിച്ചുമാണ് ഈ ചിത്രം. ജോൺ നാഷ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. ഗെയിം തിയറി എന്ന ഒരു ഗണിതശാസ്ത്ര ശാഖയിൽ... Continue Reading →

Blog at WordPress.com.

Up ↑