"പുതിയ ടീച്ചർ ഭയങ്കരിയാണ്, കുട്ടികളോട് പറയാതെ സ്പെല്ലിങ് ടെസ്റ്റ് നടത്തുക, പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്ന് ചോദ്യം ചോദിക്കുക, ഇത് വരെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിക്കൊണ്ടിരുന്ന എന്റെ കുട്ടിക്ക് ഇപ്പോൾ ബിയും എഫും മറ്റുമാണ് കിട്ടുന്നത്" "അതെ, ഇത് ഇങ്ങിനെ വിടരുത്, പരാതി പറയണം...." നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഹാരിസിന്റെ രക്ഷിതാക്കൾ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാതികൾ ആണ്. പ്രശ്നം പുതിയ ടീച്ചർ ആണ്. കുറച്ചു കുട്ടികളോട്... Continue Reading →
മെർമെയ്‌ഡ് പരേഡ്…
ഇന്നലെ ആയിരുന്നു ഈ വർഷത്തെ മെർമെയ്‌ഡ് പരേഡ് ഒരു ഓർമ്മക്കുറിപ്പ് റീപോസ്റ്റുന്നു. ഏതാണ്ട് ഏഴു വർഷങ്ങൾക്കു മുൻപാണ് ,തമിഴ് നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മയെയും അച്ചനെയും ന്യൂ യോർക്കിലെ കോണി ഐലന്റ് ബീച്ച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്, പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു... Continue Reading →
രാജാക്കന്മാരുടെ താഴ്‌വര, രാഞ്ജിമാരുടെയും..
"Can you see anything?" "Yes, wonderful things..." 1922 നവംബർ 26 ആം തീയതി, ആദ്യമായി കിംഗ് ട്യൂട്ടൻ ഖാമന്റെ കല്ലറ ആദ്യമായി കണ്ട, ഇതിനു വേണ്ടി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ചിലവാക്കിയ, ഹവാർഡ് കാർട്ടറും, അതിനു വേണ്ടി വന്ന സംരംഭങ്ങൾക്ക് പണം മുടക്കിയ കാരണർവൻ പ്രഭുവും തമ്മിൽ നടന്ന ഒരു സംഭാഷണം ആണിത്. ഹവാർഡ് 1907 ൽ തുടങ്ങിയ സപര്യയുടെ ശുഭ പര്യവസാനം. ഈജിപ്തിൽ പോയാൽ കണ്ടിരിക്കേണ്ട കാര്യങ്ങളിൽ... Continue Reading →
നിങ്ങൾ എന്ന അത്ഭുതം.
ഈസ്റ്ററിന്റെ അന്ന്, പാരീസ് സന്ദർശനത്തിന്റെ അവസാന ദിവസം, ഗാർ ഡു നോർ എന്ന സ്ഥലത്തുള്ള നൂറുകണക്കിനുള്ള തമിഴ് റെസ്റ്റോറന്റുകളിൽ വളരെ പഴയതായ മുനിയാണ്ടി വിലാസിൽ പോയി മൂക്ക് മുട്ടെ ഇന്ത്യൻ ഭക്ഷണവും കഴിച്ചു മെട്രോയിൽ തിരിച്ചു വരുന്ന വഴിയാണ് അടിച്ചു പൂസായ ഒരു ഫ്രഞ്ച് കാരൻ എന്റെ അടുത്ത് വന്നിരുന്നത്. ഒറ്റ നോട്ടത്തിൽ അയാൾ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ പ്രശസ്തമായ വാൻ ഗോഗ് ചിത്രമായ സെൽഫ് പോർട്രൈറ് വിത്ത് സ്ട്രോ ഹാറ്റ് ( വാൻ... Continue Reading →
ഹവായിയിൽ തേങ്ങ പൊതിക്കുന്നതെങ്ങിനെ?
ഹവായിയിലെ പേൾ ഹാർബറും ഹോണോലുലുവും എല്ലാം സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട ഒരു സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്റെർ എന്ന PCC . ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായതു കൊണ്ട് പല പോളിനേഷ്യൻ ദ്വീപുകളിലെ സാംസ്‌കാരിക പൈതൃകം ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണു ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയൊക്കെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു തോർത്ത് മുണ്ടുടുത്ത് തളപ്പ് എല്ലാം ഇട്ടു രണ്ടു പേർ വന്നു... Continue Reading →
ദയവായി ഞങ്ങളെ ഇന്ത്യക്കാർ എന്ന് വിളിക്കരുത്
അരിസോണയിലെ ഒരു ചെറിയ പട്ടണം ആണ് പേജ്. അന്റെലോപ് കാന്യനും, ഹോർസ് ഷൂ ബെന്ടും വേവും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ കിടങ്ങുകളിൽ (canyon) ഒന്നാണ് അരിസോണയിലെ ഗ്രാൻഡ് കാന്യൻ (https://en.wikipedia.org/wiki/Grand_Canyon). അവിടെ നിന്ന് 4 മണികൂർ യാത്ര ചെയ്‌താൽ പേജിൽ എത്തും. ഗ്രാൻഡ് കാന്യന്റെ ഒരു അറ്റം എന്ന് വേണമെങ്കിൽ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ഗ്രാൻഡ് കാന്യൻ ഭൂമിയുടെ മുകളിൽ നിന്ന് കാണുവുന്ന ഒന്നാണെങ്കിൽ , പേജിൽ ഭൂമിക്കടിയിൽ ഉള്ള... Continue Reading →