കൊച്ചി മുതൽ കന്യാകുമാരി വരെ നീളമുള്ള ഒരു ഗുഹ ഭൂമിക്കടിയിൽ ഉണ്ടെന്നു കരുതുക, അതിലൂടെ കൊച്ചി മുതൽ കൊല്ലം വരെ ഒരു പുഴ ഒഴുകുന്നു. കേൾക്കുന്പോൾ പുളു ആണെന്ന് തോന്നുമെങ്കിലും സംഭവം സത്യം ആണ്. മെക്സിക്കോയിലെ യുക്കാത്താൻ പ്രവിശ്യയിൽ ഉള്ള Sac Actun (http://geo-mexico.com/?p=10921 ) ആണത്. ഈ അടുത്ത് കണ്ടു പിടിച്ച ഈ ഗുഹയുടെയും നദിയുടെയും ഒരു ഭാഗം (http://www.riosecreto.com) സന്ദർശകർക്കായി അനുവദിച്ചതിൽ പോകാൻ കഴിഞ്ഞ വർഷം ഭാഗ്യം ലഭിച്ചു. മെക്സികൊയിലെ റിവിയെര മായ എന്നാ... Continue Reading →
പേൾ ഹാർബർ
പേൾ ഹാർബറിൽ നമ്മെ ആദ്യം വരവേൽക്കുന്നത് പെട്രോളിന്റെയോ ഡീസലിന്റെയോ മണം ആണ്. എഴുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇത് പോലെ ഒരു ഡിസംബറിൽ നടന്ന ഒരു ചരിത്ര സംഭവത്തിന്റെ ഓർമ ഇപ്പോഴും പുതുക്കിക്കൊണ്ടു ജലോപരിതലത്തിൽ ഓയിൽ ഒരു പാടയായി ഒഴുകി കിടക്കുന്നു. അന്ന് ബോംബിങ്ങിൽ മുങ്ങി പോയ USS ആരിസോണയിലെ ടാങ്കിൽ നിന്നും ഇന്നും വന്നു കൊണ്ടിരിക്കുന്ന ഓയിൽ ആണ് ഈ ഗന്ധത്തിനു കാരണം. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഒരു പ്രശനം ചരിത്രം അറിയാത്തവർക്ക് അവിടെ... Continue Reading →
9/11 മ്യൂസിയം….
ഒരു ചരിത്ര സംഭവത്തിൽ പരോക്ഷമായി ഭാഗമാവുകയും പിന്നീട് അതുമായി ബന്ധപെട്ട മ്യുസിയം സന്ദർശിക്കുകയും ചെയ്യുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല.അങ്ങിനെ ഒരു അനുഭവത്തിനാണ് ഞാൻ ഇന്നലെ സാക്ഷി ആയത്. സാധാരണ ഒരു മ്യുസിയം സന്ദർശനത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ വസ്തുക്കളും നമുക്ക് പരിചയമുള്ള കഥകൾ പറയുന്ന ഒരു അനുഭവം. ഇത് നടന്നപ്പോൾ പിറന്നിട്ടില്ലാതിരുന്ന കുട്ടികൾക്ക് കുറച്ചെങ്കിലും നാം കടന്നു പോയ അനുഭവം പറഞ്ഞു കൊടുക്കാനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്. സെപ്റ്റംബർ 11 ഭീകര ആക്രമണത്തിന്റെ... Continue Reading →
പോംപെയ്
പോംപെയ് ഒരു വലിയ ശവക്കല്ലറ ആണ്. മരണവും ചരിത്രവും പ്രകൃതിയുടെ വികൃതിയും കൈ കോർക്കുന്ന സ്ഥലം. 19 നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന ഒരു ദുരന്തത്തിലെ അഭിനേതാക്കളും അരങ്ങും ഇന്നും അതേപടി നിലനിക്കുന്ന സ്ഥലം.സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഇതിനെ കുറിച്ച് കേൾക്കുന്നത് ,പിന്നീട് എസ് കെ യുടെ യൂറോപ്പിലൂടെ എന്നാ പുസ്തകത്ത്തിലൂടെയും. നെപ്പോളിയുടെ (Naples) 25 കിലോമീറ്റർ തെക്ക് മാറിയിട്ടാണ് പോംപെയ്. ട്രെയിനിൽ അര മണിക്കൂർ യാത്ര. പോകുന്ന വഴിക്ക് തന്നെ കാണാം, സംഹാര രൂപിയായ വെസ്യുവിയസ് അഗ്നിപർവതം.... Continue Reading →
മെർമെയ്‌ഡ് പരേഡ്
ഏതാണ്ട് ഏഴു വർഷങ്ങൾക്കു മുൻപാണ് ,തമിഴ് നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മായി അമ്മയെയും അച്ചനെയും ന്യൂ യോർക്കിലെ കോണി ഐലന്റ് ബീച്ച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്, പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു നടക്കുന്ന ഒരു ജനത തങ്ങളുടെ വസ്ത്രങ്ങൾ കുറച്ചു കുറയ്ക്കുന്ന സമയം... Continue Reading →
ഹവായി : മരുഭൂമിയിൽ നിന്ന് മഴക്കാട്ടിലേക്ക് ഒരു കാർ യാത്ര
കനത്ത മഴയിലേക്കാണ് ഹവായിയിലെ ബിഗ് ഐലണ്ടിലുള്ള കോനാ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴയും കായലും പച്ചപ്പും എല്ലാം ആണ് കാണുന്നതെങ്കിൽ ഇവിടെ ഒരു വലിയ ലാവാ ഫീൽഡിന്റെ നടുവിലാണ് റൺവേ. ബീച്ചും വെയിലും എല്ലാം സ്വപ്നം കണ്ടു വന്ന ഞങ്ങൾക്ക് കാലാവസ്ഥ പണി തരുമോ എന്ന് ചെറുതായി പേടിച്ചു. കാർ വാടകയ്‌ക്കെടുത്ത സ്ഥലത്തെ ആളാണ് പറഞ്ഞത്, പേടിക്കേണ്ട, നിങ്ങൾ പോകാൻ പോകുന്ന സ്ഥലത്തു മഴ ഉണ്ടാവില്ല. ഒരു പക്ഷെ അത്ര ദൂരെ... Continue Reading →
ക്യാറ്റക്കോന്പ്സ് – ഭൂമിക്കടിയിലെ ശ്‌മശാനം.
പാരിസിൽ ഭൂമിക്കടിയിൽ അറുപതു ലക്ഷം ആളുകളുടെ അസ്ഥികൂടങ്ങൾ കൂട്ടിവച്ചിരിക്കുന്ന ഒരു ശ്മശാനമുണ്ട്. അതിന്റെ കഥ പാരീസിന്റെ കൂടി കഥയാണ്. ന്യൂ യോർക്കിലെ മൻഹാട്ടനിലെ പോലെ വളരെ ഉയരമുള്ള കെട്ടിടങ്ങൾ പാരിസിൽ ഇല്ലാത്തതിന് കാരണം തേടി പോയാൽ നമ്മൾ എത്തുന്നത് പാരീസിന്റെ ഭൂമിശാസ്ത്ര ചരിത്രത്തിൽ ആയിരിക്കും. കോടി കണക്കക്കിന് വര്ഷങ്ങള്ക്കു മുൻപ് പാരീസ് സമുദ്രത്തിനടിയിൽ ആയിരുന്നു. പിന്നീട് കരയായി രൂപം പ്രാപിച്ച ഈ നഗരത്തിനു അടിയിൽ സ്വാഭാവികമായും കൂടുതൽ ചുണ്ണാന്പു കല്ലുകൾ ആണുള്ളത്. മാൻൻഹാട്ടനിൽ ഉറച്ച ഗ്രാനൈറ്റ്... Continue Reading →
ഫ്രാൻസിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?
ഒന്നുമില്ല എന്നാണെങ്കിൽ തുടർന്ന് വായിക്കുക. നാളെ, മെയ് ഏഴാം തീയതി, ആണ് ഫ്രാൻസിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നിന്ന് ഒരു സ്ഥാനാർത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേൽ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാർഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാർത്ഥികൾ. കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു.... Continue Reading →
അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു….
അമേരിക്കയിലും ഒരു മൂന്നാറുണ്ടായിരുന്നു. യോസെമിറ്റി താഴ്‌വര എന്നായിരുന്നു അതിന്റെ പേര്. രണ്ടായിരവും മൂവ്വായിരവും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞു നിന്ന മാരിപോസ ഗ്രോവ് ആയിരുന്നു ആ താഴ്‌വരയുടെ അടിവാരം. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് കൂറ്റൻ മഞ്ഞു മലകൾ നിരങ്ങി നീങ്ങി ഉണ്ടായ ഒരു താഴ്‌വരയും, എണ്ണായിരം അടി ഉയരത്തിൽ ആരോ പകുതി മുറിച്ചു വച്ചതു പോലെ നിൽക്കുന്ന ഹാഫ് ഡോമും എന്ന പാറക്കൂറ്റനും ആയിരുന്നു അതിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്ന്... Continue Reading →
ഹവായി : മരുഭൂമിയിൽ നിന്ന് മഴക്കാട്ടിലേക്ക് ഒരു കാർ യാത്ര
കനത്ത മഴയിലേക്കാണ് ഹവായിയിലെ ബിഗ് ഐലണ്ടിലുള്ള കോനാ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴയും കായലും പച്ചപ്പും എല്ലാം ആണ് കാണുന്നതെങ്കിൽ ഇവിടെ ഒരു വലിയ ലാവാ ഫീൽഡിന്റെ നടുവിലാണ് റൺവേ. ബീച്ചും വെയിലും എല്ലാം സ്വപ്നം കണ്ടു വന്ന ഞങ്ങൾക്ക് കാലാവസ്ഥ പണി തരുമോ എന്ന് ചെറുതായി പേടിച്ചു. കാർ വാടകയ്‌ക്കെടുത്ത സ്ഥലത്തെ ആളാണ് പറഞ്ഞത്, പേടിക്കേണ്ട, നിങ്ങൾ പോകാൻ പോകുന്ന സ്ഥലത്തു മഴ ഉണ്ടാവില്ല. ഒരു പക്ഷെ അത്ര... Continue Reading →