കഴുകുമലൈ….

ഇന്ത്യയിലെ പല പ്രമുഖ ചരിത്ര സ്മാരകങ്ങളെ  കുറിച്ചും,  കൊത്തുപണികളുള്ള പഴയ അമ്പലങ്ങളെ കുറിച്ചുമെല്ലാം  ഞാൻ പലപ്പോഴും അറിയുന്നത് ന്യൂ യോർക്കിലും മറ്റുമുള്ള മ്യൂസിയങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് ഇറ്റലിയിലെ പ്രതിമകളോട് കിടപിടിക്കുന്ന, സോപ് സ്റ്റോണിൽ   അസാധാരണമായ കൊത്തുപണികളുള്ള ശില്പങ്ങളുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച  ബേലൂർ , ഹലേബീഡു അമ്പലങ്ങൾ കുറിച്ച് ഞാനറിഞ്ഞത് ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ Standing Vishnu as Keshava എന്ന പ്രതിമ കണ്ടതിന് ശേഷമാണു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുടുംബസമേതം കാണാൻ... Continue Reading →

അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ..

നിങ്ങളുടെ പറമ്പിലൂടെ അയല്പക്കകാരൻ തന്റെ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകാൻ ഒരു പൈപ്പ്‌ലൈൻ ഉണ്ടാക്കിയാൽ നിങ്ങൾക്ക് എങ്ങിനെ ഫീൽ ചെയ്യും? അതുപോലെയാണ് അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ പവിത്രമായി കരുതുന്നതും അവരുടെ ശുദ്ധജല ശ്രോതസുമായ ഒരു പുഴയെ മലിനമാക്കുന്ന ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. നോർത്ത് ഡകോട്ടയിലെ ബാക്കെൻ ഓയിൽ ഫീൽഡിൽ നിന്ന് ചിക്കാഗോയിലെ എണ്ണ ശുദ്ധീകരണ ശാല വരെ നീളുന്ന 1172 മൈൽ നീളമുള്ള ഒരു പൈപ്പ്‌ലൈൻ പ്രൊജക്റ്റ് ആണ് ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. അമേരിക്കൻ ആദിമ നിവാസികളുടെ പല... Continue Reading →

ഹവായി : പുതിയ ആകാശം, പുതിയ ഭൂമി

എട്ടു ദ്വീപുകളുടെ ഒരു സമൂഹം ആണ് ഹവായി. അതിൽ മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുന്പോൾ, ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായി ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായി ദ്വീപ്. കേരളത്തിന്റെ നാലിൽ ഒന്ന് മാത്രം വലിപ്പം ഉള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങൾ ആണ് ഉള്ളത്. ജീവാണുള്ളത് വേണോ മരിച്ചത് വേണോ എല്ലാം ഇവിടെ ഉണ്ട്. കനത്ത മഴയിലേക്ക് ആണ് കോന ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും... Continue Reading →

ഈജിപ്ത് : എസ് കെയുടെ കാൽപ്പാടുകൾ തേടി

Part 1 : "ഫെലൂക്ക (ഉല്ലാസവഞ്ചി) വേണോ ഫെലൂക്ക? വെള്ള നിലയങ്കിയും ചെറിയ കുടുങ്ങിയ വട്ടത്തൊപ്പിയും ധരിച്ച ഒരു കിഴവൻ അറബി എന്നെ സമീപിച്ചു ചോദിച്ചു : അസ്വാനിലേക്കു നദിയിലൂടെ ഒരു ഉല്ലാസയാത്ര. അസ്സ്വാൻ, ഈജിപ്തിന്റെ പുരാതന ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അഭിധാനമാണ് അസ്സ്വാൻ. ഞാൻ അസ്സ്വാൻ സന്ദർശിക്കാൻ തന്നെ തീരുമാനിച്ചു. " : എസ് കെ പൊറ്റെക്കാട് , കൈറോ കത്തുകൾ , 1949 ഡിസംബർ. ഇന്റർനെറ്റും ഗൂഗിളും ട്രിപ്പ് അഡ്‌വൈസറും ഒന്നും ഇല്ലാതിരുന്ന ഒരു... Continue Reading →

യോസെമിറ്റി നാഷണൽ പാർക്ക്‌, കാലിഫോർണിയ ,അമേരിക്ക : അത്ഭുതങ്ങളുടെ താഴ്‌വര.

പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് അമേരിക്കയിലെ കാലിഫോർണിയയിൽ ഉള്ള യോസമിറ്റി നാഷണൽ പാർക്ക്‌. ജോൺ മുയിർ എന്നാ ഋഷി തുല്യൻ ആയ ഒരാളുടെ ഒരായുസ് നീണ്ട പ്രവർത്തനങ്ങൾ ആണ് ഈ പ്രദേശം പുറം ലോകം അറിയുവാനും, അധികം നാശനഷ്ടം ഇല്ലാതെ നില നിർത്തുവാനും കാരണം. അദ്ദേഹത്തിന് യൊസമിറ്റി ഒരു ക്ഷേത്രം തന്നെ ആയിരുന്നു. (https://en.wikipedia.org/wiki/John_Muir) ദുബായിയിൽ ഉള്ള എന്റെ പ്രിയ സുഹൃത്ത്‌ രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ... Continue Reading →

കണ്ടുപിടുത്തങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര.

പല സാധനങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും,എന്നാൽ കണ്ടുപിടുത്തങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെർസിയിൽ ഉള്ള തോമസ്‌ ആൽവാ എഡിസന്റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ (factory of inventions) കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്റെ ജീവിതത്തെ കുറിച്ചും കണ്ടു പിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും സ്ഥലം മതിയാകില്ല. 1847ഇൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ അത്ര മിടുക്കൻ അല്ലാത്തത് കൊണ്ട് അമ്മ... Continue Reading →

അപ്പലാച്ചിയൻ ട്രെയിൽ

ഏകദേശം കന്യകുമാരി മുതൽ കശ്മീർ വരെ തുടർച്ചയായി നീളമുള്ള ഒരു നടപ്പാത ഉണ്ടെന്നു വിചാരിക്കുക. അത് വര്ഷം തോറും 5000 ത്തോളം ആളുകള് നടന്നു കടക്കാൻ ശ്രമിക്കുന്നു. അമേരിക്കയിലെ ജോർജിയയിൽ നിന്ന് മെയിനെ വരെ പോകുന്ന അപ്പലാച്ചിയൻ ട്രെയിലിനെ കുറിച്ചാണ് ഈ കുറിപ്പ്. 3500 കിലോമീറ്റർ ആണ് നീളം. 14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രെയിൽ ഒറ്റയടിക്ക് നടന്നു കടക്കുന്നവരെ 2000 milers എന്നാണ് വിളിക്കുക. 6 മാസത്തോളം എടുക്കും ഇത് ഒറ്റയടിക്ക് ക്രോസ് ചെയ്യാൻ.... Continue Reading →

അക്കാക്കാ വെള്ളച്ചാട്ടവും അത്ഭുത മത്സ്യങ്ങളും…

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ അഞ്ചിരട്ടി ഉയരമുള്ള, നന്നായി വെള്ളം പ്രവഹിക്കുന്ന, ഒരു വെള്ളച്ചാട്ടം സങ്കൽപ്പിക്കുക : ഈ വെള്ളച്ചാട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് പറ്റിപിടിച്ചു കയറുന്ന, അഞ്ച് ഇഞ്ചു മാത്രം വലിപ്പമുള്ള കുറച്ചു മത്സ്യങ്ങളെയും. ഹവായിയിലെ അക്കാക്ക വെള്ളച്ചാട്ടത്തിലേക്കും അവിടെ അതിജീവനത്തിന്റെ പുതിയ മേഖലകൾ നമുക്ക് കാണിച്ചു തരുന്ന ഒ ഓപ്പു അലാമോ ( ‘o’opu ‘alamo’o) എന്ന മത്സ്യത്തിന്റെ കഥയിലേക്കും സ്വാഗതം. ചെറുപ്പത്തിൽ ഹവായി ചെരുപ്പ് ഇട്ടു നടന്നത് മാത്രം ആണ്, ഇതിനു മുൻപ് എനിക്ക് ഹവായിയും ആയുള്ള... Continue Reading →

എവറെസ്റ്റിനേക്കാൾ ഉയരം ഉള്ള ഒരു പർവതം കയറിയ കഥ…

ഇതിന്റെ തലകെട്ട് കണ്ടിട്ട് തള്ള് ആണെന്ന് വിചാരിക്കരുത്, സത്യം ആണ്. സാധാരണ ആയി ഒരു പർവതത്തിന്റെയൊ കൊടുമുടിയുടെയോ ഉയരം കണക്കാക്കുന്നത് സമുദ്ര നിരപ്പിൽ നിന്നാണ്. സമുദ്രത്തിനു നടുക്കുള്ള കൊടു മുടികളിൽ വളരെ വലിയ ഒരു ഭാഗം കടലിന്റെ അടിയിൽ ആയിരിക്കും, നാം അത് കണക്കാക്കാറില്ല. അങ്ങിനെ ആണ് സമുദ്ര നിരപ്പിൽ നിന്നും 8850 മീറ്റർ ഉയരം ഉള്ള എവെറെസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആകുന്നതു. ഹവായിയിൽ ഉള്ള മൌണ്ട് മൌന കെയ ആണ് നമ്മുടെ കഥാനായകൻ... Continue Reading →

ബന്ദിപ്പൂർ നാഷണൽ പാർക്ക്

യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ മൂന്നു ദിവസം ക്യാമ്പ് ചെയ്തിട്ടും, ന്യൂ ജേഴ്സിയിൽ വളരെ വർഷങ്ങൾ താമസിച്ചിട്ടും പിടി തരാതിരുന്ന കരടി ചേട്ടൻ ബന്ദിപ്പൂരിൽ ദർശനം തന്നു. ബന്ദിപ്പൂരിനെ കുറിച്ച് എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു, അത് കൊണ്ട് കൂടുതൽ ഒന്നും എഴുതുന്നില്ല. ഞാൻ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. മൃഗങ്ങളെ മാത്രം അല്ല, ധാരാളം പക്ഷികളെയും കാണാം. മൈസൂരിലേക്ക് പോകുന്ന വഴിക്കാണ്, ഇറങ്ങി സഫാരി ചെയ്തിട്ട് യാത്ര തുടരാം, അല്ലാത്തവർക്ക്, കാട്ടിൽ താമസിക്കാൻ ഉള്ള... Continue Reading →

Blog at WordPress.com.

Up ↑